For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിൽഷയെ പോലെ ഇത്രയും സൌഹൃദമുള്ള വേറെ ആരുണ്ടാവും? മികച്ച മത്സരാർഥിയാവുന്നത് എങ്ങനെയാണെന്ന് ആരാധകർ

  |

  ആഴ്ചകള്‍ മാത്രം അവസാനിക്കുന്ന ബിഗ് ബോസിന്റെ ഫൈനല്‍ ഫൈവിലേക്ക് ആരൊക്കെ എത്തുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. എട്ട് പേര്‍ മാത്രമായി അവശേഷിക്കുന്ന വീട്ടില്‍ ഫിനാലെയിലേക്ക് നേരിട്ട് പോവാന്‍ ഒരു അവസരവും ബിഗ് ബോസ് നല്‍കിയിരിക്കുകയാണ്. ഈ ആഴ്ചയിലെ വീക്ക്‌ലി പെര്‍ഫോമന്‍സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിക്കുന്ന ആള്‍ക്കായിരിക്കും അതിനുള്ള ചാന്‍സ്.

  ആദ്യ ദിവസങ്ങള്‍ മുതല്‍ ടാസ്‌കുകളില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച് മുന്നിട്ട് നില്‍ക്കുകയാണ് ദില്‍ഷ. എന്നാല്‍ ലവ് ട്രാക്ക് കളിച്ചെന്നും റോബിനെയും ബ്ലെസ്ലിയെയും പറ്റിച്ചെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് ദില്‍ഷയ്ക്ക് നേരിടേണ്ടി വരുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ആരാധകര്‍. ഒരു തരത്തില്‍ ദില്‍ഷ എന്ന മത്സരാര്‍ഥി നല്ലൊരു കണ്ടന്റ് മേക്കര്‍ അല്ലേ എന്നാണ് ആരാധകരില്‍ ചിലരുടെ ചോദ്യം.

  ദില്‍ഷ എന്ന 'ക്രൂക്കഡ് പ്ലെയര്‍' എല്ലാവരും ദില്‍ഷ എന്ന മത്സരാര്‍ത്ഥിയെ ഗെയിം കളിക്കാന്‍ അറിയില്ലെന്ന് പറയുമ്പോള്‍ മറുപക്ഷം അവള്‍ അവളുടെ ഗെയിമിന്റെ ഭാഗം ഭംഗിയായി ചെയ്തു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പറഞ്ഞ് കൊണ്ടാണ് ദില്‍ഷയുടെ ഗെയിമിനെ കുറിച്ച് അഭിപ്രായവുമായി ആരാധകര്‍ എത്തിയത്.

  ഇനി കാര്യത്തിലേക്ക് കടക്കാം

  'നമ്മള്‍ ഒരു റിയാലിറ്റി ഷോയില്‍ പോകുമ്പോള്‍ അതിന്റെതായ തയ്യാറെടുപ്പുകള്‍ നടത്തുന്നതു പോലെ ദില്‍ഷ എന്ന മത്സരാര്‍ഥിയും നടത്തിയിട്ടുണ്ടെന്ന് നിസംശയം പറയാം. ബിഗ് ബോസ് എന്ന ഷോയില്‍ അധിക നാളും പിടിച്ചു നില്‍ക്കാന്‍ പറ്റിയ 'കണ്ടന്റ് എന്ന് പറയുന്നത് ഫ്രണ്ട്ഷിപ്, ലവ് ട്രാക്ക്, എന്നിവയാണെന്ന് പച്ചവെള്ളം പോലെ സത്യം ആണെന്ന് എല്ലാവര്‍ക്കും അറിയാം.

  Also Read: സിനിമാക്കാർ നടിമാരെ കെട്ടിപ്പിടിക്കുന്നത് എന്തിനാണ്? പെണ്ണ് കാണാൻ പോയ ബാലചന്ദ്ര മേനോനെ പറ്റി മണിയൻപിള്ള രാജു

  അവള്‍ക്കതിന് കഴിഞ്ഞിട്ടുമുണ്ട്. പ്രത്യക്ഷത്തില്‍ 'DILRUBA' എന്ന 'കോംബോ' യുടെ അച്ചുതണ്ട് ദില്‍ഷ എന്ന മത്സരാര്‍ഥി ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞ വാക്കുകളില്‍ അത് വ്യക്തമായിരുന്നു. റോബിനോ ബ്ലെസ്ലിക്കോ ആത്മാര്‍ത്ഥമായ ഫ്രണ്ട്ഷിപ്' ഉള്ളതു പോലെ തോന്നിയിട്ടില്ല. അതുപോലെ പരസ്പരം അവര്‍ ദില്‍ഷ വഴി അങ്ങോട്ടും ഇങ്ങോട്ടും എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്'.

  Also Read: 18 വയസിലാണ് അച്ഛനെ കാണുന്നത്; അതാരാണെന്ന് അറിയാനുള്ള കൗതുകത്തില്‍ കണ്ടുപിടിച്ചതാണെന്ന് നടി ഐശ്വര്യ ഭാസ്കർ

  ദില്‍ഷയുടെ വ്യക്തിത്വത്തെ കുറിച്ച് പറയുകയാണെങ്കില്‍..

  'ദില്‍ഷ എന്ന പെണ്‍കുട്ടി മോഡേണ്‍ വസ്ത്രം ധരിക്കുന്ന, സംസ്‌ക്കാരം കാത്തുസൂക്ഷിക്കുന്ന, അച്ഛനും അമ്മയും അനുസരിച്ച് ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഈ കേരളത്തില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കുന്നു എന്നത് വാസ്തവം ആണ്. അതുപോലെ തന്നെ ഒരാള്‍ ഇഷ്ടം ആണെന്ന് പറയുമ്പോള്‍ 'അല്ല' എന്ന് പറഞ്ഞിട്ട് വീണ്ടും ആസ്വദിച്ചു നില്‍ക്കുന്നത് ഈ പെണ്‍കുട്ടി എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒക്കെ പെരുമാറുന്നത് എന്ന് തോന്നിപ്പോയിട്ടുണ്ട്'.

  Also Read: ദില്‍ഷ ഫൈനല്‍ ഫൈവ് പോവാന്‍ അര്‍ഹതയുള്ള ആളാണ്; ഒടുവില്‍ തന്റെ നിഗമനം റോണ്‍സനോട് പറഞ്ഞ് റിയാസ്

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  സീരിയലില്‍ അഭിനയിച്ചത് കൊണ്ട് അതിന്റെതായ ഗുണവിശേഷങ്ങളും ദില്‍ഷക്കുണ്ട്. 'ദില്‍ഷ പ്രണയിക്കുമോ? ഇഷ്ടമാണെന്ന് പറയുമോ? ബ്ലെസ്ലിയെ തള്ളി പറയുമോ? എന്ന് തുടങ്ങി നിരവധി കണ്ടന്റുകള്‍ വെച്ച് ഓടിക്കുന്ന ഒരു സീരിയല്‍ പോലെ ബിഗ് ബോസ് ഹൗസ് ഓടിച്ച് കൊണ്ടിരിക്കാന്‍ ദില്‍ഷ എന്ന മത്സരാര്‍ഥിയെ കൊണ്ട് സാധിച്ചിട്ടുണ്ട്. എന്തായാലും ദില്‍ഷ ഫൈനല്‍ ഫൈവില്‍ ഉണ്ടെന്ന കാര്യം തര്‍ക്കമില്ലാത്ത കാര്യമാണെന്ന് പ്രേക്ഷകരും ഉറപ്പിച്ച് പറയുന്നു.

  English summary
  Bigg Boss Malayalam Season 4: Is Dilsha A Crooked Player, Here's What Netizens Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X