twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജാസ്മിന്‍ മനുഷ്യത്വം ഇല്ലാത്തവള്‍ ആണോ? അതിന് കാരണമായി പറയുന്നത് തെറി വിളിയും റോബിനോടുള്ള വ്യക്തി വൈരാഗ്യവുമാണ്

    |

    ബിഗ് ബോസില്‍ നിന്നും അപ്രതീക്ഷിതമായ പടിയിറക്കമാണ് ഉണ്ടായത്. ഒരു തവണ പോയി വന്ന നിമിഷ അമ്പതാം ദിവസം പുറത്തായി. സഹമത്സരാര്‍ഥികളില്‍ ചിലരെ കണ്ണീരിലാഴ്ത്തി കൊണ്ടാണ് നിമിഷ പോവുന്നത്. ആത്മസുഹൃത്തിനെ നഷ്ടപ്പെടുത്തിയതില്‍ ജാസ്മിനാണ് ഏറ്റവുമധികം വേദനിച്ചത്. അത് വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥത്തില്‍ ജാസ്മിന്‍ ജെനുവിന്‍ ആണോ? ഇക്കാര്യത്തെ കുറിച്ച് ഒരു ആരാധകനെഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

    'പകുതിയോളം ദിവസം കഴിഞ്ഞിട്ടും ഒരാളെയും സപ്പോര്‍ട്ട് ചെയ്യാന്‍ തോന്നാതിരുന്ന ഒരു സീസണ്‍ ആയിരുന്നു ഇത്തവണ. പക്ഷെ ജാസ്മിന്‍ എം മൂസയെ കുറച്ചു ദിവസങ്ങളായി ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കലാണ്'.

    ണ്ണുനീർപോലും ഒരു തുള്ളി പാഴാക്കത്തിലെന്ന് ഞാൻ തീരുമാനിച്ചു; നിമിഷ പോയപ്പോൾ കരയാതിരുന്നതിനെപ്പറ്റി ലക്ഷ്മിണ്ണുനീർപോലും ഒരു തുള്ളി പാഴാക്കത്തിലെന്ന് ഞാൻ തീരുമാനിച്ചു; നിമിഷ പോയപ്പോൾ കരയാതിരുന്നതിനെപ്പറ്റി ലക്ഷ്മി

     jasmine

    * ബിഗ് ബോസ് എന്ന ഷോ യില്‍ ഉപയോഗിക്കാന്‍ വിലക്കിയ വാക്കുകള്‍ പ്രയോഗിക്കുക.
    * മിക്ക ടാസ്‌കുകളും നന്നായി ചെയ്യാതിരിക്കുക.
    * നിമിഷയോട് ഫേവറിസം കാണിക്കുക.
    * പറയാന്‍ ഉള്ള കാര്യങ്ങള്‍ കൃത്യമായി എക്‌സ്‌ക്യൂട്ട് ചെയ്യുന്നില്ല.
    * റോബിന്‍ എന്ന മത്സരാര്‍ഥിയോട് അമിതമായ ദേഷ്യം കാണിക്കുക.

    ഇതൊക്കെയാണ് ജാസ്മിനില്‍ ഞാന്‍ കണ്ട തെറ്റുകള്‍. അത് കൊണ്ട് തന്നെ ഇവളില്‍ ഉള്ള ഗുണങ്ങളെ ഞാന്‍ എടുത്ത് കണ്ടു സപ്പോര്‍ട്ട് ചെയ്യാനും പോയില്ല..

     jasmine

    പക്ഷെ ചിലര്‍ പറയുന്നത് കേട്ടു 'ജാസ്മിന്‍ മനുഷ്യത്വം ഇല്ലാത്തവള്‍ ആണെന്ന്'. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജാസ്മിന്‍ ഒരു മനുഷ്യത്വമില്ലാത്തവള്‍ ആണോ? ആണെന്ന് പറയുന്നവര്‍ കാരണമായി കാണിക്കുന്നത് അവളുടെ തെറി വിളിയും റോബിനോടുള്ള വ്യക്തി വൈരാഗ്യവുമാണ്.. എന്നാല്‍ ഇത് രണ്ടും മനുഷ്യസഹജമല്ലേ?

     'വിവാഹജീവിതം ഒരു അടഞ്ഞ അധ്യായം'; ഭാര്യയുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് നടന്‍ ഇമ്രാന്‍ ഖാന്‍ 'വിവാഹജീവിതം ഒരു അടഞ്ഞ അധ്യായം'; ഭാര്യയുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് നടന്‍ ഇമ്രാന്‍ ഖാന്‍

    മനുഷ്യത്വം കണക്കാക്കുന്നത് മറ്റു മനുഷ്യരോടും ജീവികളോടും കാണിക്കുന്ന കെയറിങ്ങില്‍ ആണ്. മറ്റ് ജീവികളോട് അവള്‍ കാണിക്കുന്ന കെയറിങ് ഞാന്‍ പറയേണ്ട ആവശ്യമില്ല. മനുഷ്യരോട് കാണിക്കുന്നത് ലക്ഷ്മിപ്രിയ പൂളില്‍ വീണപ്പോളും ബ്ലെസ്ലി വയറു വേദന നാടകം കളിച്ചപ്പോഴും കണ്ടതാണ്.

    എല്ലാത്തിനോടും വഴക്കിടും; നിമിഷ ഇല്ലാത്ത വീട്ടിൽ ജാസ്മിൻ ഇനി എങ്ങനെയാവും പെരുമാറുകഎല്ലാത്തിനോടും വഴക്കിടും; നിമിഷ ഇല്ലാത്ത വീട്ടിൽ ജാസ്മിൻ ഇനി എങ്ങനെയാവും പെരുമാറുക

    Recommended Video

    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

    എന്റെ അഭിപ്രായത്തില്‍ ന്യൂനതകള്‍ പലതുണ്ടെങ്കിലും ബിഗ് ബോസ് മലയാളത്തില്‍ ഞാന്‍ കണ്ട ഏറ്റവും ജെനുവിനായ, നിഷ്‌കളങ്കമായി പെരുമാറുന്ന വ്യക്തി ജാസ്മിന്‍ ആണ്. അവളെക്കാള്‍ തെറ്റുകളും കുറ്റങ്ങളും ഉള്ളവരെ സപ്പോര്‍ട്ട് ചെയ്യാന്‍ വലിയൊരു കൂട്ടം ജനം ഉണ്ടെങ്കില്‍ എന്ത് കൊണ്ട് എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയ മത്സരാര്‍ഥിയായ ജാസ്മിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്തുകൂടാ?

    English summary
    Bigg Boss Malayalam Season 4: Is Jasmin Really Inhumane? A Write-up About Her Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X