നോബിയുടെ വഴിയെ കുട്ടി അഖില്‍ പോയാല്‍ പണി കിട്ടും; ഇനി അത് നടക്കില്ല

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ 2018ല്‍ ആണ് മലയാളത്തില്‍ തുടങ്ങുന്നത്. അന്ന് ബിഗ് ബോസിന് കുറിച്ചോ ഈ മത്സരത്തിനെ കുറിച്ചോ അധികം അറിവ് പ്രേക്ഷകര്‍ക്ക് ഇല്ലായിരുന്നു. എന്നാല്‍ മൂന്നാം സീസണോട് കൂടി ഷോ എല്ലാവര്‍ക്കും സുപരിചിതമാവുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ പുറത്ത് ഇവരെ പിന്തുണച്ച് പ്രേക്ഷകരും കൂടാറുണ്ട്. ഇക്കുറി ആരോഗ്യകരമായ മത്സരമാണ് അകത്തും പുറത്തും നടക്കുന്നത്.

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഗെയിം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കണ്ട്‌കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഇക്കുറി ഹൗസിനുള്ളില്‍ എത്തിയിരിക്കുന്നത്. ഷോ ആരംഭിച്ച് ആദ്യ ദിവസം മുതല്‍ തന്നെ തങ്ങളുടെ ഗെയിം പ്ലാനുകള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. മത്സരം ആരംഭിച്ച് കേവലം ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ മത്സരാര്‍ത്ഥികള്‍ ഗെയിമിന്റെ ട്രാക്കിലായിട്ടുണ്ട്.

കുട്ടി അഖില്‍.

ബിഗ് ബോസ് സീസണ്‍ 4ല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു മത്സരാര്‍ത്ഥിയാണ് കുട്ടി അഖില്‍. ഷോ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സാധ്യത ലിസ്റ്റില്‍ താരത്തിന്റെ പേര് ഇടംപിടിച്ചിരുന്നു. എല്ലാവരേയും ചിരിപ്പിക്കുന്ന കുട്ടി അഖിലിന്റെ ഗെയിം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ ഇതുവരെ അഖില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടില്ല. ടാസ്‌ക്കുകളില്‍ സജീവമാണെങ്കിലും ബിഗ് ബോസ് ഹൗസിലെ പ്രശ്‌നങ്ങളില്‍ നിന്ന് അകലം പാലിക്കുകയാണ്. ഇതൊരു ന്യൂനതയായി പ്രേക്ഷകര്‍ ചൂണ്ടി കാണിക്കുന്നുണ്ട് .

വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി

കുട്ടി അഖിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഒരു ആരാധകന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരാഴ്ചത്തെ പ്രകടനം കണ്ട് വിലയിരുത്തരുതെന്നാണ് ഇദ്ദേഹം പറയുന്നത്. ആരാധകന്റെ കുറിപ്പ് വൈറല്‍ ആയതോടെ സെയ്ഫ് ഗെയിം കളിച്ചാല്‍ മുന്നോട്ട് പോകില്ലെന്നുള്ള മുന്നറിയിപ്പുമായി ബിഗ് ബോസ് പ്രേക്ഷകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ആരാധകന്റെ വാക്കുകള്‍

ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ...''കുട്ടി അഖില്‍ ബിബി ഹൗസില്‍ ഉണ്ടോ?? സേഫ് ഗെയിമാണ്, സ്‌ക്രീന്‍ പ്രസന്‍സ് ഇല്ല, സൂരജുമായി കോമഡി കാണിച്ച് നടക്കുന്നു, ഗെയിം എന്താണെന്ന് മനസിലായിട്ടില്ല, ഒന്നിലും ഇടപെടുന്നില്ല, ഈ സീസണിലെ നോബി ആണ് അഖില്‍,
ഇങ്ങനെയുള്ള നിരവധി കമന്റുകളാണ് അഖിലിനെതിരെ ഞാന്‍ കണ്ടത്. എനിക്ക് ഇവരോട് പറയാനുള്ളത് ആദ്യവാരത്തില്‍ ഒതുങ്ങിയിരിക്കുന്ന ഒരാളെ ഒരിക്കലും നമ്മള്‍ പ്രഡിക്ട് ചെയ്യരുത്. ചുമ്മ ഓളം വെച്ച് അനാവശ്യവും പരദൂഷണവും പറഞ്ഞ് സ്‌ക്രീനില്‍ നിറയുന്ന ഒരാളല്ല അഖില്‍ എന്നാണ് എന്റെ അഭിപ്രായം. അത് അയാള്‍ക്ക് കിട്ടിയ ടാസ്‌കില്‍ കാണിച്ച് തന്നിരുന്നു. പറയേണ്ടത് പറയേണ്ടിടത്ത് മാത്രം പറഞ്ഞ് ആരുടേയും നെഗറ്റീവ് പിടിച്ച് പറ്റാത്ത കുട്ടി ആയിരിക്കും ഈ സീസണിലെ ജനപ്രിയന്‍ എന്ന് നിങ്ങള്‍ വൈകാതെ അറിയും. ചാരമാണെന്ന് കരുതി ചികയരുത്. തീയാണെന്ന് അവന്റെ മുഖം പറയുന്നുണ്ട്''... എന്നായിരുന്നു കുറിപ്പ്.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
പ്രേക്ഷകരുടെ  കമന്റ്‌

ബിഗ് ബോസ് മലയാളം സീസണ്‍ 4 എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പ് വൈറല്‍ ആയതോടെ കമന്റുമായ ആരാധകര്‍ എത്തിയിട്ടുണ്ട്. 'ഈ സീസണ്‍ മുതല്‍ എല്ലാവരും ഫസ്റ്റ് വീക്ക് തന്നെ എലിമിനേഷനില്‍ ഡയറക്റ്റ് നോമിനേറ്റഡ് ആണ്.. സൊ നല്ല കണ്ടന്റ്‌സ് ഉണ്ടാക്കി സ്‌ക്രീന്‍ സ്‌പേസ് കിട്ടിയില്ലെങ്കില്‍ വോട്ട് കിട്ടാതെ പോകേണ്ടി വരും, കോമഡി കാണിച്ച് നില്‍ക്കാന്‍ നോബിയായിരിക്കും ഐഡിയ കൊടുത്തത്' എന്നിങ്ങനെയുളള കമന്റുകളാണ് ലഭിക്കുന്നത്. കഴിഞ്ഞ സീസണിലെ നോബിയുടെ ഗെയിം സ്ട്രറ്റജി കൊണ്ടു വന്നാല്‍ ഈ സീസണില്‍ നടക്കില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X