For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തമ്മിലടിപ്പിക്കുന്ന തന്ത്രം പയറ്റി, യഥാർഥത്തിൽ ജാസ്മിനെ പിറകിൽ നിന്ന് കുത്തിയത് റിയാസ് അല്ലേ?'; കുറിപ്പ്!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ മൂന്ന് സീസണുകളെക്കാൾ വളരെ വ്യത്യസ്തവും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചതുമായ ഒരു സീസണായിരുന്നു സീസൺ ഫോർ. നാലാം സീസൺ ഫിനാലെയോട് അടുത്തുകൊണ്ടിരിക്കുകയാണ്.

  വീട്ടിൽ അവശേഷിക്കുന്നത് ഏഴ് മത്സരാർഥികളും. ഇവരിൽ നിന്ന് രണ്ടുപേർ‌ കൂടി പുറത്തായശേഷമായിരിക്കും ടോപ്പ് ഫൈവ് അറിയാൻ സാധിക്കുക. ടോപ്പ് ഫൈവിൽ വരാൻ പോകുന്ന പേരുകളിൽ ഒന്ന് ദിൽഷയുടെതാണ്. കാരണം ദിൽഷ ടിക്കറ്റ് ടു ഫിനാലെ കഴിഞ്ഞ വീക്ക് നേടിയിരുന്നുവെന്നത് തന്നെയാണ്.

  Also Read: 'അനിയത്തിയുടെ വിവാഹമാണ് ഏറ്റവും വലിയ സ്വപ്നം, എപ്പോഴും എനിക്ക് ക്രഷ് ഈ വ്യക്തിയോട് മാത്രം'; ആര്യ

  അതേസമയം ഈ ആഴ്ച എലിമിനേറ്റ് ആകാതിരിക്കാനുള്ള ശ്രമത്തിലാണ് എല്ലാ മത്സരാർഥികളും. ഈ സീസണിൽ ഫൈനൽ ഫൈവിലേക്ക് പ്രേക്ഷകർ നേരത്തെ തന്നെ നിശ്ചയിച്ച് വെച്ചിരുന്ന രണ്ടുപേരാണ് ജാസ്മിനും റോബിനും. പക്ഷെ അവർ രണ്ടുപേരും ഇന്ന് ഹൗസിൽ ഇല്ല.

  റോബിൻ മത്സരത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ജാസ്മിൻ സ്വമേധയ പുറത്ത് പോവുകയുമായിരുന്നു. രണ്ടാഴ്ച മുമ്പ് നടന്ന വീക്കിലി ടാസ്ക്കിനിടെ റോബിനും റിയാസും തമ്മിൽ വഴക്കുണ്ടാവുകയും റിയാസിനെ റോബിന് തല്ലേണ്ടി വരികയും ചെയ്തിരുന്നു.

  Also Read: 'റിയാസ് ​ഗെയിംചെയ്ഞ്ചറും ബി​ഗ് ബോസ് മെറ്റീരിയലും, ഞാനും റോബിനും തമ്മിൽ സാമ്യതകളുണ്ട്'; കിടിലം ഫിറോസ്

  സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്യുക എന്നത് വീട്ടിൽ അനുവദനീയമായിട്ടുള്ള കാര്യമല്ല. അതിനാൽ തന്നെ റോബിനെ വീട്ടിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി. റിയാസ് മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചതാണെന്നും റോബിൻ റിയാസിനെ തല്ലിയിട്ടില്ല.

  ശരീരത്തിൽ കൈ കൊണ്ടത് മാത്രമെയുള്ളൂവെന്നും ധന്യ അടക്കമുള്ളവർ പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കവെ ബി​ഗ് ബോസിനോട് പറഞ്ഞു, ഇതോടെ റോബിൻ തിരികെ വരുമെന്ന ആശങ്ക ജാസ്മിനിലും റിയാസിലും ഉണ്ടായി.

  റോബിനും ജാസ്മിനും ആദ്യത്തെ ആഴ്ച മുതൽ ശത്രുക്കളെപ്പോലെയാണ് പെരുമാറുന്നത്. ജാസ്മിൻ വൈരാ​ഗ്യ ബുദ്ധിയോടെയാണ് റോബിനോട് പെരുമാറുന്നതെന്ന് പ്രേക്ഷകർ തന്നെ പലപ്പോഴും ചൂണ്ടി കാണിച്ചിട്ടുണ്ട്.

  റോബിൻ തിരികെ വന്നാൽ താൻ വീട്ടിൽ നിൽക്കുന്നത് തന്റെ അഭിമാനത്തിന് ക്ഷതമേൽക്കുന്നതിന് തുല്യമാണെന്നും അതിനാൽ ഷോ ക്വിറ്റ് ചെയ്യുകയാണെന്നും പറഞ്ഞാണ് രാത്രിക്ക് രാത്രി ജാസ്മിൻ വീട്ടിൽ നിന്നും പുറത്ത് വന്നത്.

  അതേസമയം ജാസ്മിൻ ഷോ ക്വിറ്റ് ചെയ്ത് പോയതിന് കാരണം റിയാസാണെന്നും ജാസ്മിനെ പിറകിൽ നിന്ന് കുത്തുന്ന പരിപാടിയാണ് റിയാസ് നടത്തിയതെന്നും ചൂണ്ടികാട്ടുന്ന ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

  പല പ്രശ്നങ്ങളിലും ജാസ്മിനെ മനപൂർവം കൊണ്ടുചാടിച്ച് ആളുകളുടെ വെറുപ്പ് നേടികൊടുത്തതിൽ ഒരു പങ്ക് റിയാസിമുണ്ടെന്നും കുറിപ്പിൽ പറയുന്നു. 'യഥാർത്ഥത്തിൽ ജാസ്മിനെ പിറകിൽ നിന്ന് കുത്തിയത് റിയാസ് അല്ലേ?.'

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  'വളരെ നല്ല രീതിയിൽ കളിച്ചിരുന്ന ജാസ്മിനെ റോബിൻ്റെ പേര് പറഞ്ഞ് വാശി കയറ്റിയത്തും അനാവശ്യമായി പ്രഷറിലേക്ക് തള്ളി വിട്ടതും റിയാസ് അല്ലേ? വാർണിങ് ആദ്യമെ ലഭിച്ച ജാസ്മിനേയും റോബിനേയും പുറത്താകാൻ പരസ്പരം അടിപ്പിക്കുക എന്ന തന്ത്രം തന്നെയാണ് റിയാസ് കൊണ്ടുവന്നത്.'

  'അതിനായി ജാസ്മിനിൽ വിഷം നിറച്ചത് റിയാസ് തന്നെ. ജാസ്മിനുണ്ടെങ്കിൽ ടോപ് 5ൽ റിയാസ് എത്തില്ലെന്ന് റിയാസിന് അറിയാം. അതിനായി പിന്നിൽ നിന്ന് കുത്തിയത് റിയാസ് അല്ലേ? അതിൽ ജാസ്മിൻ കരുവായി എന്ന് മാത്രം....' എന്നായിരുന്നു കുറിപ്പ്.

  അതേസമയം റോബിൻ പുറത്തായതിന് കാരണക്കാരൻ റിയാസ് ആയതിനാൽ റോബിൻ ഫാൻസ് റിയാസിനെ പുറത്താക്കാനുള്ള ശ്രമത്തിലാണ്. ഇപ്രാവശ്യത്തെ നോമിനേഷൻ പട്ടികയിലും റിയാസ് വന്നിട്ടുണ്ട്. റിയാസോ, റോൺസണോ, ധന്യയോ പുറത്ത് പോകാനാണ് സാധ്യത. വോട്ട് കൂടുതലുള്ളതിനാൽ ബ്ലെസ്ലിക്ക് ഈസിയായി ടോപ്പ് ഫൈവിൽ എത്താൻ സാധിക്കും.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Is Riyas Was The Reason For Jasmin's Walk Out From The Show?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X