ഭയങ്കരമായ റീ എന്‍ട്രി ബിഗ് ബോസിലുണ്ടാവും? സുചിത്രയും റോബിനും ജാസ്മിനും വരുന്നുവെന്ന റിപ്പോര്‍ട്ടിലെ വസ്തുത

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണും അവസാനിക്കാറായി. ഏകദേശം ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഗ്രാന്‍ഡ് ഫിനാലെ നടക്കുമെന്നാണ് വിവരം. ഇതിനിടെ പുറത്ത് പോയ ചില മത്സരാര്‍ഥികള്‍ വീടിനകത്തേക്ക് തിരിച്ച് വരുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ട്. സുചിത്രയും റോബിനും വന്നേക്കുമെന്നുള്ള തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്.

എന്നാല്‍ ജാസ്മിന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതായിട്ടും ചില വാര്‍ത്തകള്‍ വന്നു. സത്യത്തില്‍ ജാസ്മിന്‍ പങ്കാളിയെ കാണാനായി പോയതായിരുന്നു. എന്നാല്‍ വീണ്ടും ബിഗ് ബോസിലെ റീ എന്‍ട്രികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നതോടെ വിഷയത്തില്‍ പ്രതികരിച്ച് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി എത്തിയിരിക്കുകയാണ്. ഉടനെ റീ എൻട്രി ഉണ്ടോ എന്നതിനെ കുറിച്ചും എലിമിനേഷനെ കുറിച്ചുമൊക്കെ താരം സൂചിപ്പിച്ചിരിക്കുകയാണ്.

ഭയങ്കരമായ റീ എന്‍ട്രി വാര്‍ത്തകളാണ് കുറച്ച് ദിവസമായി വന്ന് കൊണ്ടിരിക്കുന്നത്

ഭയങ്കരമായ റീ എന്‍ട്രി വാര്‍ത്തകളാണ് കുറച്ച് ദിവസമായി വന്ന് കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കുള്ള വിശദീകരണമാണ് രേവതി നല്‍കുന്നത്. റോബിന്‍, സുചിത്ര, ജാസ്മിന്‍ ഇവരൊക്കെ തിരിച്ച് വരുന്നുണ്ടോ എന്നുളള ചോദ്യമാണ് വന്നത്. ജാസ്മിന്‍ മുംബൈയില്‍ എയര്‍പോര്‍ട്ടില്‍ എത്തിയെന്നുള്ള വാര്‍ത്ത വരെ വന്നു.

ഇതൊക്കെ കുറേ പേര്‍ വിശ്വസിക്കും. സീസണ്‍ ഒന്നില്‍ മാത്രമേ ഗ്രാന്‍ഡ് ഫിനാലെ വീക്ക് നടന്നിട്ടുള്ളു. അതുകൊണ്ട് എന്ത് സംഭവിക്കും എന്ന് ആര്‍ക്കും അറിയില്ല. എന്തായാലും ഇനിയൊരു റീ എന്‍ട്രി ഉണ്ടാവില്ല. അതിനുള്ള സമയം പോലും ഇനിയില്ല.

 ഫിനാലെ വീക്കില്‍ ഇവരൊക്കെ വരുമായിരിക്കും

ഫിനാലെ വീക്കില്‍ ഇവരൊക്കെ വരുമായിരിക്കും. ആ സമയത്താണ് അവര്‍ക്കുള്ള അവസരം. ചിലപ്പോള്‍ എല്ലാവര്‍ക്കും ഒരുമിച്ച് താമസിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ അവരെ കാണാനുള്ള അവസരം നല്‍കും. സഹമത്സരാര്‍ഥികള്‍ക്ക് എന്തൊക്കെയാണ് പുറത്ത് നടക്കുന്നതെന്ന് ഇവരിലൂടെ അറിയാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാവുന്നത്. ഈ ആഴ്ച എന്തായാലും റീ എന്‍ട്രി ഉണ്ടാവില്ല. കാരണം ഇരുപത് ദിവസമേ ഉള്ളു.

അഖില്‍, സൂരജ്, റോണ്‍സന്‍, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, വിനയ്, ഇവരാണ് നോമിനേഷനിലുള്ളത്

അകത്തുള്ളവരെ പുറത്താക്കാനാണ് നോക്കുന്നത്. അടുത്ത ആഴ്ചയിലെ ടാസ്‌ക് മനോഹരമായിരിക്കും. ഇനി ആര് പുറത്താവും എന്നതാണ് പ്രധാനപ്പെട്ടൊരു ചോദ്യം. ഇനി നിര്‍ണായകമായൊരു ആഴ്ച ആയതിനാല്‍ എന്തായിരിക്കും സംഭവിക്കുക എന്നത് ആകാംഷ വര്‍ധിപ്പിക്കുന്നതാണ്. അഖില്‍, സൂരജ്, റോണ്‍സന്‍, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, വിനയ്, ഇവരാണ് നോമിനേഷനിലുള്ളത്. ഇവരുടെ പേര് വെച്ച് ഒരു പോള്‍ നടത്തിയതിനെ കുറിച്ചും രേവതി പറഞ്ഞു. ആ പോളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ബ്ലെസ്ലിയ്ക്കാണ്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
വോട്ടിന്റെ റിസള്‍ട്ട് ബിഗ് ബോസിന് മാത്രമേ ലഭിക്കൂ

വോട്ടിന്റെ റിസള്‍ട്ട് ബിഗ് ബോസിന് മാത്രമേ ലഭിക്കൂ. സൈറ്റുകളില്‍ വരുന്നതൊന്നും കൃത്യമല്ല. ഫിനാലെയുടെ അന്നായിരിക്കും മത്സരാര്‍ഥികള്‍ക്ക് കിട്ടിയ വോട്ട് എത്രയാണെന്നുള്ളത് പുറത്ത് വരിക. മറ്റ് സീസണുകളിലൊക്കെ കാണിച്ചത് അങ്ങനെയാണ്. അതുപോലെ തന്നെയായിരിക്കും ഇത്തവണയും. അഖില്‍, സൂരജ്, റോണ്‍സന്‍, വിനയ് ഇവരില്‍ ഒരാള്‍ പുറത്ത് പോവാന്‍ സാധ്യതയെന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രേവതി സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X