ബി​ഗ് ബോസിലേക്ക് റീ എൻട്രി നടത്താൻ സുചിത്ര എത്തുന്നു, സൂചന നൽകി ബി​ഗ് ബോസ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ പുതിയ വഴിത്തിരിവിലാണ്. നൂറ് ദിവസം വീട്ടിൽ വാഴുമെന്ന് കരുതിയവർ പാതി വഴിയിൽ വീണുപോയി. ഇനി ബാക്കിയുള്ള ഒമ്പത് പേരാണ് ഫിനാലെയിലേക്ക് എത്താനായി മത്സരിക്കുന്നത്.

തങ്ങൾ കരുതുംപോലെയല്ല കാര്യങ്ങൾ പുറത്ത് നടക്കുന്നതെന്ന് വീട്ടിലെ മത്സരാർഥികൾക്ക് മനസിലായി കഴിഞ്ഞു. അതിനാൽ തന്നെ സൂക്ഷിച്ചാണ് ഓരോ ചുവടും വെക്കുന്നത്.

ഫൈനൽ ഫൈവിൽ എത്തേണ്ടിയിരുന്ന റോബിനും ജാസ്മിനുമാണ് കഴിഞ്ഞ ദിവസം കളിയിൽ നിന്നും പുറത്തായത്. ഒരു കൈയ്യബദ്ധമാണ് റോബിനെ വീട്ടിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കാൻ കാരണമായത്.

പക്ഷെ ജാസ്മിന്റേത് സ്വമേധയ ഉള്ളൊരു വാക്ക് ഔട്ട് ആയിരുന്നു. സഹമത്സരാർഥിയെ ഉപദ്രവിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട റോബിൻ ഷോയിലേക്ക് തിരികെ വന്നേക്കുമെന്നും അതിനാൽ അങ്ങനൊരു വ്യക്തിക്കൊപ്പം മത്സരിക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു ജാസ്മിൻ ഷോ ക്വിറ്റ് ചെയ്ത് പോയത്.

അതേസമയം ഒമ്പതാം ആഴ്ച പുറത്തായ സുചിത്ര വീട്ടിലേക്ക് ബി​ഗ് ബോസ് തിരികെ കൊണ്ടുവരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിനുള്ള ചെറിയ സൂചനകളും ബി​ഗ് ബോസ് വീട്ടിലെ മറ്റ് അം​ഗങ്ങൾക്കും പ്രേക്ഷകർക്കും നൽകി കഴിഞ്ഞു.

ബി​ഗ് ബോസിലേക്ക് റീ എൻട്രി

ഒമ്പതാം ആഴ്ച പുറത്തായ സുചിത്രയെ പിന്നീട് പ്രേക്ഷകർക്കും കാണാൻ കഴിഞ്ഞിട്ടില്ല. സോഷ്യൽമീഡിയയില അഭിമുഖങ്ങളിലോ ഒന്നും സുചിത്ര പ്രത്യക്ഷപ്പെട്ടുമില്ല. ഇതെല്ലാം ബി​ഗ് ബോസ് നൽകിയ സൂചനകളുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ തിരികെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

തിങ്കളാഴ്ച നൽകിയ മോണിങ് ടാസ്ക്കിലും ഇതുമായി ബന്ധപ്പെട്ട ആക്ടിവിറ്റിയാണ് ബി​ഗ് ബോസ് മത്സരാർഥികൾക്ക് നൽകിയത്. പുറത്തായവരിൽ ഒരാളെ തിരികെ കൊണ്ടുവരാൻ അവസരം ലഭിച്ചാൽ ആരെ കൊണ്ടുവരുമെന്നാണ് മത്സരാർഥികളോട് ബി​ഗ് ബോസ് ചോദിച്ചത്.

അതിൽ കൂടുതൽ ആളുകളും സുചിത്രയുടെ പേരാണ് പറഞ്ഞത്. ധന്യയും ലക്ഷ്മിയും വരെ സുചിത്രയുടെ പേരാണ് പറഞ്ഞത്. സുചിത്ര പുറത്താകുമെന്ന് ധന്യ പ്രതീക്ഷിച്ചിരുന്നില്ല.

സുചിത്ര വീണ്ടും എത്തുന്നു

സുചിത്ര അഥവാ തിരിച്ച് വന്നാൽ പണി കിട്ടാൻ പോകുന്നത് ബ്ലെസ്ലിക്കായിരിക്കും. വീടിനുള്ളിൽ ആയിരുന്നുപ്പോൾ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ള രണ്ടുപേർ ബ്ലെസ്ലിയും സുചിത്രയുമാണ്. സുചിത്ര തിരികെ വന്നാൽ കണ്ടന്റുകൾ കൂടുതലായി ലഭിക്കാനും കാരണമാകും.

സുചിത്രയ്ക്ക് പുറമെ ഡെയ്സി തിരികെ വരാനുള്ള സാധ്യതകളും മത്സരാർഥികളും പ്രേക്ഷകരും മുന്നോട്ട് വെക്കുന്നുണ്ട്.

ഇപ്പോഴത്തെ വീട്ടിലെ സാഹ​ചര്യം വെച്ച് നോക്കുമ്പോൾ‌ നന്നായി സംസാരിക്കാനും പ്രശ്നങ്ങൾ സൃഷ്ടിക്കാനും വെല്ലുവിളികൾ ഉ‌യർത്താനും കഴിവുള്ള ഒരാൾ വീട്ടിലേക്ക് വരേണ്ടത് അത്യാവശ്യമാണ്.

എങ്കിലെ റോബിനും ജാസ്മിനും പോയപ്പോൾ ഉറങ്ങിയ വീട് ഉണരുകയുള്ളൂ. സുചിത്രയാണ് മടങ്ങി വരുന്നതെങ്കിൽ അഖിൽ, സൂരജ് തുടങ്ങിയവർ ഫോമിലേക്ക് ഉയരും.

Recommended Video

Dr. Robin Dilsha Romance: റോബിനെ കുറിച്ചുള്ള ഒരു കാര്യം എനിക്കറിയാം | #BiggBoss | FilmiBeat
സൂചന നൽകി ബി​ഗ് ബോസ്

കഴിഞ്ഞ ദിവസം അഖിൽ‌, സൂരജ് തുടങ്ങിയവർ വീട്ടിലേക്ക് റീ എൻട്രി നടത്താൻ സാധ്യതയുള്ള മത്സരാർഥികളുടെ പേരുകൾ ചർച്ച ചെയ്തിരുന്നു. ഇവരുടെ സംഭാഷണത്തിൽ അവസാനം വന്നത് ഡെയ്സി തിരികെ വരാനുള്ള സാധ്യതയാണ്.

ജനപ്രീതി വളരെ കുറവുള്ള മത്സരാർഥിയാണ് സുചിത്ര. തിരികെ വന്നാൽ എങ്ങനെ കളി മുന്നോട്ട് കൊണ്ടുപോകുമെന്നത് കണ്ടുതന്നെ അറിയണം. അതേസമയം ഈ ആഴ്ച പുറത്താകാനുള്ള വ്യക്തിയെ തെരഞ്ഞെടുക്കാനുള്ള നോമിനേഷൻ പ്രക്രിയയാണ് നടക്കുന്നത്.

കായികമായിട്ടല്ല ബുദ്ധി ഉപയോ​ഗിച്ച് വേണം ഇനിയങ്ങോട്ട് കളിക്കാനെന്ന് വീക്കെൻഡ് എപ്പിസോ‍ഡിൽ വന്നപ്പോൾ മോഹൻലാലും മത്സരാർഥികളെ ഓർമിപ്പിച്ചിട്ടുണ്ട്.

ബുദ്ധി ഉപയോ​ഗിച്ച് കളിക്കുന്ന വളരെ കുറച്ച് പേർ മാത്രമെ ഇപ്പോഴുള്ളൂ. ബാക്കിയുള്ളവരെല്ലാം ദേഷ്യപ്പെട്ടും കായികമായി കൈയ്യേറ്റം ചെയ്തും സ്ക്രീൻ സ്പേസ് ഉണ്ടാക്കി വോട്ട് നേടാൻ ശ്രമിക്കുന്നവരാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X