ഡോക്ടറെ പുറത്താക്കാനുള്ള പദ്ധതിയുമായി റിയാസും ജാസ്മിനും, സൂരജിനെ കരുവാക്കാന്‍ നീക്കം

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 17 മത്സരാര്‍ത്ഥികളുമായി വലിയ ആഘോഷത്തോടെയാണ് ബിഗ് ബോസ് ഷോ ആരംഭിച്ചത്. 10 ആഴ്ചകള്‍ പിന്നിടുമ്പോള്‍ 11 പേരാണ് വീട്ടിലുളളത്. ഇനി വരും വാരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ ഷോയില്‍ നിന്ന് പുറത്ത് പോകും. ദിവസങ്ങള്‍ കുറയുന്തോറും മത്സരവും കടുക്കുകയാണ്. മത്സരാര്‍ത്ഥികള്‍ തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കുമ്പോള്‍ അതിനൊത്ത് എട്ടിന്റെ പണി കൊടുക്കുകയാണ് ബിഗ് ബോസ്.

ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ ശത്രുക്കളാണ് ഡോക്ടര്‍ റോബിനും റിയാസും ജാസ്മിനും. ഒന്നിച്ച് ഹൗസില്‍ എത്തിയവരാണ് റോബിനും ജാസ്മിനും. ഇരുവരും തമ്മിലുള്ള പ്രശ്‌നം ഷോയുടെ രണ്ടാം ദിവസം മുതല്‍ തന്നെ തുടങ്ങിയിരുന്നു. ഇവര്‍ തമ്മിലുളള ശത്രുത കനത്തു വരുമ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി റിയാസ് എത്തുന്നത്. ഡോക്ടറിനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് റിയാസ് ഹൗസിനുള്ളില്‍ എത്തിയത്. പിന്നീട് ജാസ്മിനോടൊപ്പം ചേരുകയായിരുന്നു.

 10ാം ആഴ്ച

നാടകീയ സംഭവങ്ങളോടെയാണ് 10ാം ആഴ്ച ആരംഭിച്ചത്. ബിഗ് ബോ്സ് ഹൗസില്‍ ഫിസിക്കല്‍ ഫൈറ്റ് നടന്നിരിക്കുകയാണ്. ഡോക്ടര്‍ റോബിനും റിയാസും തമ്മിലാണ് അടി നടന്നത്. ടാസ്‌ക്കിനിടയിലാണ് സംഭവം. ഡോക്ടറിനെ ബിഗ് ബോസ് ഹൗസില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സീക്രട്ട് റൂമിലാണ് ഇപ്പോഴുള്ളത്. രഹസ്യ മുറിയില്‍ നിന്നുളള ഡോക്ടറിന്റെ ചിത്രങ്ങളും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡില്‍ മാത്രമേ ഡോക്ടര്‍ റോബിന്റെ ബിഗ് ബോസ് ഭാവിയെ കുറിച്ച് അറിയാന്‍ സാധിക്കുകയുള്ളൂ.

റോബിനെതിരെ പുതിയ പദ്ധതികള്‍

റോബിനെതിരെ പുതിയ പദ്ധതികള്‍ മെനയുകയാണ് റിയാസും ജാസ്മിനും. ഡോക്ടറിനെ പുറത്താക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച. ക്യാപ്റ്റനായ സൂരജിനെ കരുവാക്കി കൊണ്ട് പണി കൊടുക്കാനാണ് നോക്കുന്നത്.

ക്യാപ്റ്റന്‌റെ വാക്ക് ധിക്കരിച്ചത് ആയുധമാക്കി ഡോക്ടറിനെ പുറത്താക്കണമെന്നാണ് ജാസ്മിന്റെ പദ്ധതി. ക്യാപ്റ്റന് അത്തരത്തിലുള്ള പ്രത്യേകം ചില അധികാരമുണ്ടെന്നും റിയാസിനോട് ജാസ്മിന് പറയുന്നു. തന്റെ ക്യാപ്റ്റന്‍സി സമയത്ത് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചാണ് ജാസ്മിന്‍ ഇക്കാര്യം പറഞ്ഞത്

 സീക്രട്ട് മുറി

എന്നാല്‍ ഇതിന് ശേഷമാണ് ഡോക്ടറിനെ സീക്രട്ട് മുറിയിലേയ്ക്ക് മാറ്റിയത്. ഡോക്ടറിനെ ഹൗസില്‍ നിന്ന് മാറ്റുമെന്ന് റിയസ് പോലും പ്രതീക്ഷിച്ചില്ല.

ഇത്രയും പ്രശ്‌നങ്ങള്‍ നടന്നിട്ടും ഡോക്ടറെ വെറുതെ വിടാന്‍ റിയാസിന് ഉദ്ദേശമില്ലായിരുന്നു. പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. സമാധാനത്തോടെ ഭക്ഷണം കഴിക്കാന്‍ പോലും സമ്മതിച്ചില്ല. ഇതിനൊക്കെ ശേഷമാണ് റോബിനെ ബിഗ് ബോസ് സീക്രട്ട് റൂമിലേയ്ക്ക് മാറ്റിയത്.

 എവിക്ഷന്‍

ഇത്തവണത്തെ എവിക്ഷനില്‍ ഡോക്ടറും റിയാസുമുണ്ട്. റിയാസ് ആദ്യമായിട്ടാണ് എവിക്ഷനില്‍ ഇടംപിടിക്കുന്നത്. ഇവര്‍ക്കൊപ്പം ബ്ലെസ്ലി, ദില്‍ഷ, അഖില്‍, റോണ്‍സണ്‍, വിനയ് എന്നിവരും നോമിനേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വാരം ഒഴികെ എല്ലാ ആഴ്ചയിലും ഡോക്ടര്‍ നോമിനേഷനില്‍പ്പെട്ടിരുന്നു. ഇതുപോലെ തന്നെ ബ്ലെസ്ലി, ദില്‍ഷ , റോണ്‍സണ്‍, വിനയ് എന്നിവര്‍ എവിക്ഷനിലെ സ്ഥിരം കാഴ്ചയാണ്.

ജാസ്മിന്‍ ഇക്കുറിയും രക്ഷപ്പെട്ടിട്ടുണ്ട്.
ഓപ്പണ്‍ നോമിനേഷനായിരുന്നു ഇത്തവണ. എവിക്ഷന് ശേഷമാണ് ബിഗ് ബോസ് ഹൗസില്‍ പ്രശ്‌നങ്ങള്‍ നടന്നത്.

റോബിന്‍, ദില്‍ഷ, ബ്ലെസ്ലി,റിയാസ്, ജാസ്മിന്‍,വിനയ്, ലക്ഷ്മി പ്രിയ, അഖില്‍, സൂരജ്, ധന്യ, എന്നിങ്ങനെ 11 പേരാണ് വീട്ടിലുള്ളത്,. സുചിത്രയാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X