Don't Miss!
- Finance
പണക്കാരനാകണോ? എങ്കില്‍ എസ്ഐപി പരീക്ഷിക്കൂ; അറിയേണ്ടതെല്ലാം
- News
'നമ്പി നാരായണനെ പോലെ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു', കാവ്യയെ കൊണ്ടുവന്നതിന് കാരണമുണ്ടെന്ന് രാഹുൽ ഈശ്വർ
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
ഡോക്ടറിനെ വിട്ടൊരു കളിയുമില്ല ജാസ്മിന്; ഇത്തവണത്തെ ജയില്‍ നോമിനേഷന് ഇങ്ങനെ...
മികച്ച കാഴ്ചക്കാരെ നേടി ബിഗ് ബോസ് മലയാളം സീസണ് 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 14 മത്സരാര്‍ത്ഥികളാണുള്ളത്. കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി രണ്ട് മത്സരാര്‍ത്ഥികള്‍ ഹൗസിലെത്തിയത്. വിനയിയും റിയാസുമായിരുന്നു ഏഴാം വാരം എത്തിയത്. ഇവര്‍ എത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. തണുപ്പന്‍ പ്രകടനത്തിലേയ്ക്ക് പോയ 12 മത്സരാര്‍ത്ഥികളും പഴയ ടീം സ്പരിറ്റിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്.
Also Read:അവള്‍ക്ക് ഇഷ്ടമുണ്ടെന്ന് തോന്നിയിട്ടുണ്ട്; നമിതയുമായുള്ള പ്രണയത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്
ദിവസങ്ങള്‍ കഴിയുന്തോറും മത്സരവും ശക്തമാവുകയാണ്. ബിഗ് ബോസ് ഗെയിം കടുപ്പിക്കുന്നതിനോടൊപ്പം മറ്റു മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ഗെയിമും കടുപ്പിച്ചിരിക്കുകയാണ്. 100 ദിവസം ഹൗസില്‍ നില്ക്കാന് വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കുകയാണ് മത്സരാര്‍ത്ഥികള്‍. ഇവര്‍ക്ക് മികച്ച പിന്തുണയുമായി ആരാധകരും കൂടെയുണ്ട്.

എവിക്ഷനും നോമിനേഷനും പോലെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ് ജയില്‍ എപ്പിസോഡ്. സംഭവബഹുലമായ ഒരുപാട് പ്രശ്നങ്ങള്‍ ഏഴാം വാരം ഹൗസില്‍ സംഭവിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ എത്തിയതോടെ ഗെയിമിന്റെ
സ്ഥിതിഗതികള്‍ ആകെ മാറി

ഇപ്പോഴിതാ വീണ്ടും ഒരു ജയില്‍ നോമിനേഷന് ഹൗസ് വേദിയാവുകയാണ്. ഇത്തവണയും വോട്ടിംഗില്‍ ജാസ്മിനും റോബിനും ഇടംപിടിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം റിയാസുമുണ്ട്. ഷോയില്‍ എത്തി ഒരാഴ്ച പൂര്‍ത്തിയാവുന്നതിന് മുമ്പാണ് റിയാസ് ജയില്‍ നോമിനേഷനി ഇടംപിടിച്ചത്. അത്രയധികം പ്രശ്നങ്ങളായിരുന്നു റിയാസിനെ ചുറ്റിപ്പറ്റി നടന്നത്. ഹൗസിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഡോക്ടറുമായി മുഖാമുഖം എത്തിയിരുന്നു.
വലിയ വഴക്ക് നടന്നിട്ടും ഡോക്ടര്‍ റിയാസിനെ നോമിനേറ്റ് ചെയ്തില്ലപതിവ് പോലെ ഈ ആഴ്ചയും ജാസ്മിന് ഡോക്ടറെ നോമിനേറ്റ് ചെയ്തു.

ഇക്കുറി അപര്‍ണ്ണയുടെ പേരും ജയില്‍ നോമിനേഷനില്‍ ഉയര്‍ന്നിരുന്നു. ബ്ലെസ്ലിയായിരുന്നു അപര്‍ണ്ണയെ നോമിനേറ്റ് ചെയ്തത്. റിയാസിനോട് പുറത്തെ കാര്യം തിരിക്കി എന്ന കാരണത്താലാണ് നോമിനേറ്റ് ചെയ്തത്. എന്നാല്‍ അധികം പേരും ഡോക്ടര്‍,റിയാസ്, ജാസ്മിന് എന്നിവരുടെ പേരായിരുന്നു പറഞ്ഞത്. മിക്ക ജയില്‍ നോമിനേഷനിലും ഇടംപിടിക്കുന്ന പേരാണ് ജാസ്മിന്റേത്.
എന്നാല്‍ ഈ വാരം ജയിലില്‍ പോകുന്നത് ഡോക്ടര്‍ റേബിനും റിയാസുമാണ്. എല്ലാ തവണത്തേയും പോലെ ജാസ്മിന് ഇക്കുറിയും ഗെയിമിലൂടെ രക്ഷപ്പെട്ടിട്ടുണ്ട്. റിയാസും റോബിനും ഒന്നിച്ച് ജയിലില്‍ എത്തുന്നതോടെ മറ്റൊരു പ്രശ്നം അവിടെ ആരംഭിക്കുകയാണ്. ഇരുവരും ജയിലില്‍ നിന്ന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇത്തവണത്തെ എവിക്ഷന് ലിസ്റ്റിലും ഡോക്ടര്‍ റേബിനുണ്ട്. ലക്ഷ്മിപ്രിയ ഒഴികെ കഴിഞ്ഞ ആഴ്ച എവിക്ഷനില്‍ ഇടംപിടിച്ച എല്ലാവരും ഈ ആഴ്ചയിലും എവിക്ഷനില്‍ എത്തിയിട്ടുണ്ട്. ലക്ഷ്മിപ്രിയയെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ റിയാസും വിനയും രക്ഷിക്കുകയായിരുന്നു. നോമിനേഷനില്‍ നിന്ന് ഒരാളെ രക്ഷിക്കാനുള്ള ചാന്‍സ് ബിഗ് ബോസ് നല്കിയപ്പോള് ലക്ഷ്മിയെയായിരുന്നു ഇവര്‍ രക്ഷിച്ചത്.
ഡോക്ടര്‍ റേബിന്‍, ദില്‍ഷ, നിമിഷ, ബ്ലെസ്ലി, ജാസ്മിന്, റോണ്സണ് എന്നിവരാണ് ഇക്കുറി എവിക്ഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. ഒന്നോ അധിലധികമോ ആളുകള്‍ ഇക്കുറി ഹൗസിന് പുറത്ത് പോകാം. കഴിഞ്ഞവാരം എവിക്ഷനില്ലായിരുന്നത് കൊണ്ട് ഈ ആഴ്ച എന്തായാലും ഉണ്ടാവും. നിമിഷയുടെ പേരാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു തകേള്ക്കുന്നത്. നവീന്‍, ഡെയ്സി എന്നിവരാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്. സുചിത്ര, ധന്യ, ലക്ഷ്മിപ്രിയ, അഖില്‍, സൂരജ്,നിമിഷ, റേബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്, റോണ്സണ്,അപര്‍ണ്ണ, റിയാസ്, വിനയ് എന്നിവരാണ് നിലവില്‍ ബിഗ് ബോസ് ഹൗസിലുളളത്