എനിക്ക് ഒരു പെണ്‍കുട്ടിയോട് വല്ലാതെ ആകര്‍ഷണം തോന്നുന്നു, എന്തായാലും തിരിച്ച് വരും, കാമുകിയോട് ജാസ്മിന്‍

ബിഗ് ബോസിലേക്ക് വന്നതിന് ശേഷമാണ് ബോഡി ബില്‍ഡറും ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറുമായ ജാസ്മിന്‍ എം മൂസയുടെ കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ചെറിയ പ്രായത്തില്‍ തന്നെ രണ്ട് തവണ വിവാഹിതയായ ജാസ്മിന്‍ ആ ബന്ധങ്ങളൊക്കെ തകര്‍ന്നതോടെയാണ് ഈ കരിയര്‍ തിരഞ്ഞെടുക്കുന്നത്. പിന്നീട് ലെസ്ബിയന്‍ കപ്പിളായി കഴിയുകയും ചെയ്തു. ബിഗ് ബോസിലേക്ക് എത്തുന്നതിന് മുന്‍പും ജാസ്മിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ബിഗ് ബോസില്‍ ജാസ്മിന് സമാനമായി ലെസ്ബിയനായ അപര്‍ണ മള്‍ബറിയും ഉണ്ടായിരുന്നു. അപര്‍ണയോട് തനിക്കൊരു ക്രഷ് തോന്നുന്നതിനെ പറ്റി താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അപര്‍ണ വിവാഹതിയാണ്. അമൃത എന്ന പെണ്‍കുട്ടിയുമായി തുടങ്ങിയ ഇഷ്ടത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ അപര്‍ണയും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജാസ്മിന്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

അപര്‍ണയോട് തനിക്ക് വല്ലാത്ത ആകര്‍ഷണം തോന്നുന്നു

'അപര്‍ണയോട് തനിക്ക് വല്ലാത്ത ആകര്‍ഷണം തോന്നുന്നു. എന്ത് സുന്ദരിയാണ് അവള്‍, അവളുടെ സ്വഭാവം എത്ര നല്ലതാണ്' എന്നൊക്കെ ജാസ്മിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് വൈറലായി മാറുകയും ചെയ്തു. എന്നാല്‍ മോണിക്കയെ മറക്കാന്‍ സാധിക്കില്ലെന്നും ഇത് തെറ്റാണ് അതുകൊണ്ട് നിന്നില്‍ നിന്നും അകലുകയാണോ എന്നൊക്കെ ജാസ്മിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയത്തില്‍ ജാസ്മിന്‍ പറഞ്ഞ മറ്റ് ചില കാര്യങ്ങള്‍ കൂടി വൈറലാവുകയാണ്.

എനിക്ക് ഒരു പെണ്‍കുട്ടിയോട് വല്ലാതെ ആകര്‍ഷണം തോന്നുന്നു

ക്യാമറയെ നോക്കി സംസാരിക്കവേയാണ് തന്റെ പങ്കാളിയോടായ മോണിക്കയോട് ജാസ്മിന്‍ സംസാരിച്ചത്. 'ഞാന്‍ നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. എനിക്കറിയാം നീ ഈ ഷോ കാണുന്നുണ്ടാവും എന്ന്. ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഞാന്‍ കടന്ന് പോകുന്നത് വല്ലാത്ത സാഹചര്യങ്ങളിലൂടെയാണ്. എനിക്ക് ഒരു പെണ്‍കുട്ടിയോട് വല്ലാതെ ആകര്‍ഷണം തോന്നുന്നു. അവള്‍ ഈ ഷോയ്ക്ക് വരും എന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല.

പ്പോഴത്തെ എന്റെ അവസ്ഥ വളരെ മോശമാണ്

ഇപ്പോള്‍ ഞങ്ങള്‍ ഒരു വീട്ടില്‍ കഴിയുമ്പോള്‍, എനിക്ക് അറിയില്ല എന്താണ് എന്റെ ഫീലിങ്സ് എന്ന്. എന്ത് തന്നെയായാലും അത് നിയന്ത്രിക്കാന്‍ എനിക്ക് കഴിയുന്നില്ല. എനിക്ക് അറിയാം ഇത് നല്ല കാര്യമല്ലെന്ന്. പക്ഷെ ഇപ്പോഴത്തെ എന്റെ അവസ്ഥ വളരെ മോശമാണ്. എന്ത് പറഞ്ഞാലും, ആരെ കണ്ടാലും അവസാനം എനിക്ക് ഇഷ്ടം നിന്നെ തന്നെയാണ്. ഐ ലവ് യൂ.. അതു കൊണ്ട് നീ എങ്ങും പോകരുത്. ഞാന്‍ തിരിച്ചു വരും വരെ അവിടെ തന്നെ വേണം' എന്നുമാണ് ജാസ്മിന്‍ തന്റെ പങ്കാളിയായ മോണിക്കയോട് പറഞ്ഞത്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
ബിഗ് ബോസില്‍ വന്നത് മുതല്‍ നിമിഷയുമായിട്ടാണ് ജാസ്മിന്‍ സൗഹൃദത്തിലായത്

അതേ സമയം ബിഗ് ബോസില്‍ വന്നത് മുതല്‍ നിമിഷയുമായിട്ടാണ് ജാസ്മിന്‍ സൗഹൃദത്തിലായത്. തന്നെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ജാസ്മിന്‍ ആകെ പറഞ്ഞിട്ടുള്ളത് നിമിഷയോട് ആണ്. അപര്‍ണയോട് ജാസ്മിന് തോന്നിയ ക്രഷിനെ പറ്റിയും ബിഗ് ബോസ് ഹൗസിനുള്ളില്‍ ആകെ അറിയുന്നത് നിമിഷയ്ക്കാണ്. ആ സൗഹൃദം അവസാനം വരെ ഉണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകരും. കഴിഞ്ഞ ആഴ്ചത്തെ എവിക്ഷനില്‍ പുറത്ത് പോയെങ്കിലും സീക്രട്ട് റൂമില്‍ ഇരുന്നതിന് ശേഷം നിമിഷ തിരിച്ച് വന്നിരുന്നു. ഇപ്പോള്‍ ഇരുവരും ചേര്‍ന്നാണ് മത്സരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X