ഞാനും ചേച്ചിയും മുന്‍കൈ എടുത്താണ് വിവാഹം നടത്തിയത്, കാരണം... അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ച് ജാനകി

ബിഗ് ബോസ് മലയാളം പതിപ്പിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. മൂന്നാം ഭാഗം അവസാനിച്ചപ്പോള്‍ തന്നെ നാലാം സീസണിനെ കുറിച്ചുള്ള സൂചന മോഹന്‍ലാല്‍ നല്‍കിയിരുന്നു. സീസണ്‍ 3 അവസാനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് നാലാം ഭാഗം തുടങ്ങിയിരിക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബിഗ് ബോസ് സീസണ്‍ 4 ന്റെ ആദ്യത്തെ എവിക്ഷന്‍. ജാനകി ആയിരുന്നു ആദ്യം ഔട്ട് ആയത്. ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ജാനകിയുടെ ഒരു പുതിയ അഭിമുഖമാണ്. അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ചായിരുന്നു പറഞ്ഞത്. മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസിന്റെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അമ്മയുടെ വിവാഹം നടത്തി കൊടുത്തതിനെ കുറിച്ച് പറഞ്ഞത്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

അമ്മയുടെ രണ്ടാം വിവാഹം

ജാനകിയും ചേച്ചിയും മുന്‍കൈ എടുത്താണ് അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കുന്നത്. ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതിന്റെ കാരണവും ജാനകി പറയുന്നുണ്ട്. സുനിത ദേവദാസിന്റെ ചോദ്യത്തിനായിരുന്ന താരം മറുപടി നല്‍കിയത്.'' അച്ഛന്‍ മരിച്ചതിന് ശേഷം അമ്മ ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു ജീവിച്ചത്. അമ്മയുടെ ചെറുപ്പ കാലത്തായിരുന്നു അച്ഛന്‍ മരിക്കുന്നത്. ഞങ്ങള്‍ക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കുകയായിരുന്നു. അച്ഛന്‍ മരിച്ചതിന് ശേഷം അമ്മ മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. തനിക്കും അമ്മയെ നോക്കാനുള്ള ഒരു പ്രാപ്തിയായിട്ടില്ല. ഇപ്പോഴും സ്ട്രഗിളിങ്ങാണ്. ചേച്ചി ഇവന്റ് മാനേജ്‌മെന്റ് ഫീല്‍ഡിലാണ്. ജോലിയ്ക്ക് ശേഷം തിരികെ വീട്ടില്‍ എത്തുമ്പോള്‍ രാത്രിയാവും. ചേച്ചിയ്ക്കും അമ്മ എപ്പോഴും കെയര്‍ ചെയ്യാന്‍ പറ്റില്ല. അങ്ങനെയാണ് അമ്മയ്‌ക്കൊരു കൂട്ട് വേണമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നത്.

 അമ്മയുടെ വിവാഹം നടത്താന്‍ കാരണം

ഒരു ആലോചന വന്നപ്പോള്‍ ഞാന്‍ പോയി അന്വേഷിച്ചിരുന്നു. വിവാഹത്തിന് നാട്ടില്‍ ഇല്ലായിരുന്നുവെങ്കിലും നേരത്തെ പോയി എല്ലാം സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റേയും രണ്ടാം വിവാഹമാണ്. ആളുടെ ആദ്യ ഭാര്യ മരിച്ചു പോയി. അതില്‍ രണ്ട് മക്കളുണ്ട്. അവര്‍ വിവാഹമൊക്കെ കഴിഞ്ഞ് സെറ്റിലാണ്. തന്റെ സ്വന്തം അച്ഛന്‍ ഞങ്ങളെ നോക്കിയതിനെക്കാളും നല്ലത് പോലെയാണ് ഡാഡി ഞങ്ങളെ നോക്കുന്നത്. ആദ്യം അങ്കിളേ എന്നായിരുന്നു വിളിച്ച് കൊണ്ടിരുന്നത്. അത് പിന്നീട് ഡാഡി എന്ന രീതിയിലേയ്ക്ക് മാറി. അത്രയും സ്‌നേഹത്തോടെയാണ് അദ്ദേഹം ഞങ്ങളെ നോക്കുന്നതെന്നും ജാനകി പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

നന്ദി പറഞ്ഞ് ജാനകി

ബിഗ്‌ബോസ് ഷോയില്‍ നിന്ന് ഇറങ്ങിയതിന് ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞത്. '' എന്റെ ബിഗ് ബോസ് ഹൗസിലെ യാത്രയോടുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ എനിക്ക് വളരെ അധികം സന്തോഷവും ഇഷ്ടവും തോന്നുന്നു. ഇത്രയും സ്നേഹം നിങ്ങളില്‍ നിന്ന് ലഭിയ്ക്കും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഈ ചെറിയ യാത്രയില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി.

 പ്രത്യേക നന്ദി

വോട്ട് ചെയ്തവര്‍ക്ക് ജാനകി പ്രത്യേക നന്ദി അറിയിക്കുന്നുണ്ട്. നിങ്ങളുടെ വിലപ്പെട്ട ജീവിതത്തിലെ ഏതാനും നിമിഷങ്ങള്‍ എനിക്ക് വോട്ട് ചെയ്യാന്‍ ചെലവഴിച്ചതില്‍ പ്രത്യേകം നന്ദി അറിയിക്കുന്നു. എനിക്ക് അവസരം ലഭിച്ചാല്‍ ഇനിയും ഞാന്‍ നിങ്ങളിലേക്ക് എത്തും. ഇത്രയും അധികം സ്നേഹം എനിക്ക് നല്‍കിയതിന് ഒരിക്കല്‍ കൂടെ നന്ദി. ചെറിയ കാലയളവിലെ ബിഗ് ബോസ് യാത്ര ഞാന്‍ ശരിയ്ക്കും ആസ്വദിച്ചു. ജാനകി കൂടുതല്‍ അര്‍ഹിയ്ക്കുന്നു, ബിഗ് ബോസില്‍ ജാനകി തിരികെ വരണം, ജാനകി നന്നായി കളിച്ചു തുടങ്ങിയ നിങ്ങളുടെ കമന്റുകല്‍ കാണുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
ആശങ്ക

ബിഗ്ഗ് ബോസിലുള്ള എന്റെ ഏഴ് ദിവസങ്ങളോട് ജനങ്ങള്‍ എങ്ങിനെ പ്രതികരിയ്ക്കും എന്നതില്‍ എനിക്ക് ആശങ്ക ഉണ്ടായിരുന്നു. പക്ഷെ പ്രതീക്ഷിക്കാത്ത സ്നേഹമാണ് ലഭിച്ചത്. തീര്‍ച്ചയായും ബിഗ് ബോസ് ഞാന്‍ മിസ്സ് ചെയ്യും. സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കല്‍ കൂടെ നന്ദി- ജാനകി സുധീര്‍ കുറിച്ചു. താരത്തിന്റെ വാക്കുകള്‍ വൈറല്‍ ആയിരുന്നു. രമ്യയെ പോലെ റീഎന്‍ട്രിയായി തിരികെ കൊണ്ട് വരണമെന്നും പ്രേക്ഷകര്‍ പറയുണ്ട്. അതേസമയം സംഭബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X