For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ നിന്നും ആദ്യം പുറത്താവുന്നത് ജാനകി; ശക്തയായി വരുന്നതിനിടയില്‍ തന്നെ എലിമിനേഷന്‍

  |

  മത്സരം തുടങ്ങി ഒരാഴ്ച കഴിയുമ്പോള്‍ ബിഗ് ബോസില്‍ നിന്നും ആര് പുറത്ത് പോവും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ പേജിലൂടെ ചില പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും സാധ്യത അവര്‍ക്കല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാര്യമായി മത്സരങ്ങളില്‍ ഇടപെടുകയോ കണ്ടന്റ് ഉണ്ടാക്കുകയോ ചെയ്യാന്‍ സാധിക്കാത്തവരും പ്രേക്ഷകരുടെ വോട്ട് കുറവുള്ളവരുമൊക്കെയാണ് എലിമിനേഷനിലൂടെ പുറത്ത് പോവുന്നത്.

  ഈ ആഴ്ച ഒന്നോ അതിലധികം പേരോ പുറത്ത് പോയേക്കാം എന്ന് ഇന്നലത്തെ പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്തായാലും ഒരാള്‍ മാത്രമേ പുറത്ത് പോവുകയുള്ളുവെന്നും അത് ജാനകി സുധീര്‍ ആണെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാവുന്നത്. എന്നാൽ ജാനകിയെക്കാളും യോഗ്യത കുറഞ്ഞവരെ പറഞ്ഞ് വിടാത്തതിലുള്ള അമർഷമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്ന് വരുന്നത്. വിശദമായി വായിക്കാം..

  ബിഗ് ബോസ് മലയാളം നാലാം സീസണില്‍ നിന്നും പുറത്ത് പോവാന്‍ സാധ്യതയുള്ള മത്സരാര്‍ഥി ആരായിരിക്കും എന്ന പ്രവചനങ്ങള്‍ നേരത്തെ മുതല്‍ നടക്കുന്നുണ്ട്. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ പല കാര്യങ്ങളും ഈ സീസണില്‍ ഉണ്ടായിരുന്നു. ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അശ്വിന്‍ ഒഴികെ ബാക്കി എല്ലാവരും നോമിനേഷനില്‍ ഇടം നേടി എന്നതാണ് ശ്രദ്ധേയമായ കാര്യം. മുന്‍പൊന്നും ഇത്തരത്തിലൊരു നോമിനേഷന്‍ വന്നിട്ടില്ല.

  ആകെ പതിനേഴ് പേര്‍ ഉള്ളിടത്ത് പതിനാറ് പേരും എലിമിനേഷനിലെത്തി. അതുകൊണ്ട് തന്നെ പുറത്താവുന്നത് ആരായിരിക്കും എന്ന് പ്രവചിക്കാനും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഈ ആഴ്ച ജാനകി സുധീര്‍ ആയിരിക്കും പുറത്ത് പോവുക എന്നാണ് വിവരം. ആദ്യ ആഴ്ചയില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ജാനകി പുറത്ത് പോവുന്നതെന്നാണ് പറയപ്പെടുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാനകി. കാര്യമായ ടാസ്‌കുകളൊന്നും ലഭിച്ചിട്ടില്ലാത്തത് കൊണ്ട് ജാനകിയുടെ പെര്‍ഫോമന്‍സ് പുറത്ത് വന്നിരുന്നില്ല.

  വീട്ടമ്മയാവാനുള്ള ശ്രമമായിരുന്നു; ലക്ഷ്മിപ്രിയ മോഡേണ്‍ ന്യൂജത്തി അല്ലാത്തതാണോ പ്രശ്‌നം? ആരാധകര്‍ ചോദിക്കുന്നു

  കഴിഞ്ഞ ദിവസം മുതല്‍ ശക്തമായി പ്രതികരിച്ചും അല്ലാതെയുമായി ജാനകി ശ്രദ്ധേയമായി തുടങ്ങിയിരുന്നു. ഭക്ഷണം പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ മറ്റുള്ളവരുടെ അശ്രദ്ധ കാരണം പോയിന്റ് നഷ്ടപ്പെട്ടതിനെ പറ്റി പറഞ്ഞ് ജാനകി ചൂടായി. ആവശ്യത്തിന് ദേഷ്യം പിടിക്കാനും ശക്തയായി നില്‍ക്കാനും തനിക്ക് സാധിക്കുമെന്ന് ജാനകി വ്യക്തമാക്കുന്നതിനുള്ളില്‍ പുറത്ത് പോവേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഇനി അതിലും ബിഗ് ബോസ് എന്തെങ്കിലും ട്വിസ്റ്റ് ഒളിപ്പിക്കുമോ എന്നത് വ്യക്തമല്ല.

  എന്നാല്‍ ജാനകിയെക്കാളും പുറത്ത് പോവാന്‍ യോഗ്യതയുള്ളവര്‍ വീടിനകത്ത് ഉണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ജാനകിയെക്കാളും ശാലിനി ആയിരുന്നു പുറത്ത് ആകേണ്ടിയിരുന്നത്. ശാലിനി തന്റെ മകന്‍ ഉണ്ണിക്കുട്ടന്‍ സ്റ്റാര്‍ ആണെന്ന് വന്ന അന്ന് പറഞ്ഞു നടന്നത് കേട്ടതാ. സീസണ്‍ രണ്ടിലെ വീണയെ പോലെ തോന്നുന്നുണ്ട്. പിന്നെ ഒന്നിലും ഇടപെടുന്നില്ല. അതുപോലെ സൂരജ്. ഇതുവരെയും കാര്യമായി ഒരു സംസാരം പോലും സൂരജില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

  ലാലേട്ടനെ ആര് മലയാളം പഠിപ്പിക്കും? താരങ്ങളെ മലയാളം പഠിപ്പിക്കാന്‍ വന്ന മോഹന്‍ലാലിന് തെറ്റിയോ?

  English summary
  Bigg Boss Malayalam Season 4: Janaki Sudheer Is Evicted From The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X