ഏഴ് ദിവസം 7 വര്‍ഷങ്ങളായിരുന്നു, അവിടെ അഭിനയിച്ച് തകര്‍ത്ത് കൊണ്ടിരിക്കുകയാണ്, ജാനകി പറയുന്നു
മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ അതിന്റെ രണ്ടാമത്തെ ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. നിരവധി നാടകീയ സംഭവങ്ങളാണ് നിത്യവും ഹൗസിനുള്ളില്‍ അരങ്ങേറുന്നത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇത്തവണ മത്സരം ഒരുക്കിയിരിക്കുന്നത്. ബിഗ്‌ബോസിനെ ഗെയിമായി കണ്ടുകൊണ്ടാണ് മിക്ക മത്സരാര്‍ത്ഥികളു ഹൗസില്‍ നില്‍ക്കുന്നത്. ഇത് ഷോയുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
ബിഗ് ബോസ് സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു ജാനകി. ആദ്യ എവിക്ഷനില്‍ തന്നെ പുറത്ത് പോവുകയായിരുന്നു. ഗെയിമിലേയ്ക്ക് പൂര്‍ണ്ണമായി ഇറങ്ങി വരുമ്പോഴായിരുന്നു ജാനകി പുറത്ത് പോവുന്നത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി താരത്തെ വീണ്ടും കൊണ്ടു വരണമെന്ന് പ്രേക്ഷക പറഞ്ഞിരുന്നു. ഇപ്പോഴിത തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് പറയുകയാണ് ജാനകി. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഏഴ് ദിവസത്തെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് പറഞ്ഞത്. 7 ദിവസത്തെ ജീവിതം തന്നെ സംബന്ധിച്ചടത്തോളം 7 വര്‍ഷമായിരുന്നു എന്നാണ് ജാനകി പറയുന്നത്.

ജാനകിയുടെ വാക്കുകള്‍ ഇങ്ങനെ... ''തന്നെ സംബന്ധിച്ച് ബിഗ് ബോസ് ഹൗസ് സ്വയം തിരിച്ചറിയാനുള്ള ഇടം കൂടെയായിരുന്നു. ഇതുവരെ ഹോസ്റ്റലില്‍ പോലും താമസിക്കാത്ത ആളാണ് ഞാന്‍. തീര്‍ത്തും ഒറ്റയ്ക്ക് ആണ് താമസിയ്ക്കുന്നത്. എന്റെ ബാത്രൂമില്‍ മറ്റൊരാള്‍ കയറുന്നത് പോലും എനിക്ക് ഇഷ്ടമല്ല. അങ്ങനെയുള്ള ഞാന്‍ ആണ്, ഒരു പരിചയവും ഇല്ലാത്ത ആളുകള്‍ക്കൊപ്പം ഏഴ് ദിവസം താമസിച്ചത്. അവരില്‍ ആരെയും ഞാന്‍ ടിവിയില്‍ അല്ലാതെ കണ്ടിട്ടില്ല. 17 പേര്‍ക്കും കൂടെ രണ്ടേ രണ്ട് ബാത്രൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏത് സാഹചര്യത്തിലും ജീവിയ്ക്കാന്‍ എനിക്ക് കഴിയും എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു ആ ഏഴ് ദിവസങ്ങള്‍

എന്റെ സ്വഭാവം വച്ച് എനിക്ക് ഏതെങ്കിലും തരത്തിലുള്ള ഇഷ്ടക്കേട് തോന്നിയാല്‍, പിന്നെ അവരുമായി കുറച്ച് അകലം പാലിയ്ക്കുന്ന ആളാണ്. പക്ഷെ ബിഗ്ഗ് ബോസ് ഹൗസില്‍ അതിന് കഴിയില്ല. അവിടെ സത്യം പറഞ്ഞാല്‍ ആര്‍ക്കും ആരെയും പരസ്പരം വിശ്വാസമില്ല. ഒരു കാര്യവും തുറന്ന് സംസാരിക്കാന്‍ കഴിയില്ല. നമ്മള്‍ എന്തെങ്കിലും നല്ലത് ചെയ്താലും അത് വ്യാഖ്യാനിക്കപ്പെടുന്നത് മോശം രീതിയിലാണ്. അവിടെ ഇപ്പോഴും ചിലര്‍ അഭിനയിച്ച് തകര്‍ത്ത് കൊണ്ടിരിയ്ക്കുകയാണ്'' ജാനകി പറയുന്നു.

സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ചും പറയുന്നുണ്ട്. അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജാനകി. ''പലരും അത്തരത്തില്‍ നമ്മളെ സമീപിയ്ക്കും. തയ്യാറാവാതെ വന്നത് കൊണ്ട് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള എന്റെ കോണ്ടാക്ടുകള്‍ എല്ലാം ഞാന്‍ ഉണ്ടാക്കി എടുത്തതാണ്. മെയിന്‍സ്ട്രീമിലുള്ള ആളുകളുമായുള്ള കോണ്ടാക്ട് എനിക്ക് ഇപ്പോഴും ഉണ്ടായിട്ടില്ല. മെയിന്‍സ്ട്രീമില്‍ എത്താത്തവരാണ് നമ്മളെ ചൂഷണം ചെയ്യാന്‍ ശ്രമിയ്ക്കുന്നത്.
Recommended Video

അവിടെ പ്രൊഡക്ഷനില്‍ ഒന്നും അല്ലാത്ത ആളായിരിയ്ക്കും നമ്മളോട് വന്ന്, ഞാന്‍ പറഞ്ഞത് കൊണ്ടാണ് നിനക്ക് റോള്‍ കിട്ടിയത് എന്ന തരത്തില്‍ സംസാരിക്കുന്നത്. അവരുടെ ആവശ്യത്തില്‍ താത്പര്യം ഇല്ല എന്ന് പറയുമ്പോള്‍ പേയ്മന്റ് തരാതെ പറഞ്ഞ് അയക്കും. സത്യത്തില്‍ ഞാന്‍ അല്പം ബോള്‍ഡ് ആയി അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് കൃത്യമായി പേയ്മന്റ് കിട്ടി തുടങ്ങിയതെന്നും' ജാനകി പറയുന്നു. ഹോളിവുഡാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ജാനകിയുടെ ഏറ്റവും പുതിയ സിനിമ. ബോള്‍ഡ് കഥാപാത്രത്തിലാണ് നടി എത്തുന്നത്.


Click it and Unblock the Notifications