അമ്മയെ രണ്ടാമത് കല്യാണം കഴിപ്പിച്ചപ്പോള്‍ ഒരു ചേച്ചിയെയും ചേട്ടനെയും കിട്ടി; കുടുംബത്തെ കുറിച്ച് ജാനകി സുധീർ

ബിഗ് ബോസ് മലയാളം നാലാം സീസണിലേക്ക് രണ്ടാമത് പ്രവേശിച്ച മത്സരാര്‍ഥിയാണ് ജാനകി സുധീര്‍. നടിയും മോഡലുമായ ജാനകി തന്റെ വിശേഷങ്ങള്‍ ഓരോന്നായി ഇന്‍ട്രോ വീഡിയോയിലൂടെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഏഴ് വര്‍ഷത്തോളമായി ഇതേ കരിയറില്‍ തുടരുന്ന ജാനകി ശക്തയായൊരു മത്സരാര്‍ഥിയായിരിക്കും എന്ന് വാക്കുകളിലൂടെ സൂചിപ്പിച്ചു. അവതാരകനായ മോഹന്‍ലാലുമായി സംസാരിച്ച ജാനകിയുടെ വാക്കുകളിങ്ങനെയാണ്...

അഭിനയത്തിന് വേണ്ടി നാടും വീടും വിട്ട് ഇറങ്ങിത്തിരിച്ച അഭിനേത്രി

അഭിനയം പാഷനാണ്. അതിന് വേണ്ടി നാടും വീടും വിട്ട് ഇറങ്ങിത്തിരിച്ച അഭിനേത്രി. ജാനക സുധീറിന്റെ ആ യാത്ര എത്തി നില്‍ക്കുന്നത് ബിഗ് ബോസിലാണെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ നടിയെ പരിചയപ്പെടുത്തിയത്. സെല്‍ഫ് മെയിഡ്, ഇന്‍ഡിപെന്‍ഡന്റ് ആയ പെണ്‍കുട്ടി എന്ന മുഖവുരയോടെ ആണ് അവതാരകന്‍ ജാനകിയെ സ്വാഗതം ചെയ്തത്. ഹിന്ദി ഗാനത്തിനൊപ്പം ചുവടുവെച്ച് ഹോട്ട് ലുക്കിലായിരുന്നു ജാനകി ബിഗ് ബോസിലേക്ക് എത്തിയത്.

 ബിഗ് ബോസിലേക്ക് വരാനുള്ള കാരണത്തെ കുറിച്ച് ജാനകി പറഞ്ഞത്

ബിഗ് ബോസിലേക്ക് വരാനുള്ള കാരണത്തെ കുറിച്ച് ജാനകി പറഞ്ഞത്

'തന്റെ പ്രൊഫഷന്‍ അഭിനയവും മോഡലിങ്ങുമാണ്. ഏഴ് വര്‍ഷമായി ഈ പ്രൊഫഷനിലാണുള്ളത്. ബിഗ് ബോസ് എന്നെ സംബന്ധിച്ച് വലിയൊരു പ്ലാറ്റ്‌ഫോം ആണ്. 7 വര്‍ഷമായി കൊച്ചിയില്‍ ഒറ്റയ്ക്ക് താമസിക്കുകയാണ്. ഞാന്‍ എപ്പോഴും ഫോണ്‍ ഉപയോഗിക്കുന്നയാളാണ്. ബിഗ് ബോസില്‍ വന്നതോടെ അതിനൊരു മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'. ബിഗ് ബോസിലേക്ക് വന്നതിന്റെ ലക്ഷ്യവും കാരണവും ജാനകി വെളിപ്പെടുത്തിയിരുന്നു.

 അവസരങ്ങള്‍ കിട്ടാത്തതിനെ പറ്റിയും ജാനകി വെളിപ്പെടുത്തി

എനിക്ക് നല്ല അവസരങ്ങള്‍ കിട്ടുന്നില്ല. ഈ ഷോ യിലേക്ക് വന്നതിന് ശേഷം കൂടുതല്‍ ആളുകള്‍ എന്നെ അറിയാന്‍ തുടങ്ങും. അപ്പോള്‍ എനിക്ക് അവസരങ്ങള്‍ കിട്ടിയേക്കും. മറ്റേത് ഒത്തിരി കഷ്ടപാടാണ്. കുറച്ചൊക്കെ വളര്‍ച്ചയുണ്ടെങ്കിലും ഇപ്പോഴും സ്ട്രഗിളിംഗാണ്. പിന്നില്‍ നിന്നും മുന്നിലേക്ക് വരേണ്ടവരെയാണ് ഞാന്‍ പ്രതിനിധികരിക്കുന്നത്. അവര്‍ക്കൊക്കെ എന്നില്‍ നിന്നും പ്രചോദനം കിട്ടട്ടേ എന്നും ആഗ്രഹിക്കുന്നു. ഇതിനകം 13 സിനിമകള്‍ ചെയ്തിട്ടുണ്ട്. അത് ചെറിയ കഥാപാത്രങ്ങളാണ്. അവസാനമായി അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായാണ് അഭിനയിച്ചു. അത് റിലീസ് ആയിട്ടില്ല. അതൊരു സൈലന്റ് മൂവിയാണ്. സിംഗിള്‍ ഡയലോഗ് പോലുമില്ല. ആ സിനിമ ഒരു ബോള്‍ഡ് അറ്റംപ്റ്റായിരുന്നു. മൂന്ന് കഥാപാത്രങ്ങളുള്ള ചിത്രത്തില്‍ കല എന്ന പ്രധാന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്.

 ജാനകിയുടെ കുടുംബം...

കുടുംബത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ ഡാഡി എന്ന് പറഞ്ഞത് സ്റ്റെപ്പ് ഡാഡിയാണ്. അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. അമ്മയെ രണ്ടാമത് കല്യാണം കഴിച്ച് കൊടുത്തപ്പോള്‍ എനിക്ക് ഒരു ചേച്ചിയെയും ചേട്ടനെയും കിട്ടി. വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ആളാണ് താന്‍. അതിലൊന്നും പ്രശ്നമില്ല. എന്നാല്‍ എല്ലാ ദിവസവും അമ്മയെ വിളിക്കാറുണ്ട്. ഇനി അമ്മയ്ക്ക് എല്ലാ സമയവും എന്നെ കാണാനാവും. എനിക്ക് കാണാന്‍ പറ്റില്ല എന്നേയുള്ളൂവെന്നും ജാനകി പറയുന്നു.

Recommended Video

Bigg Boss Malayalam Season 4 Contestants Speaks | ബിഗ് ബോസ് താരങ്ങൾ പറയുന്നു | FilmiBeat
 ബിഗ് ബോസ് പ്രേക്ഷകരോട് നടിയ്ക്ക് പറയാനുള്ളതിങ്ങനെ..

ബിഗ് ബോസ് പ്രേക്ഷകരോട് നടിയ്ക്ക് പറയാനുള്ളതിങ്ങനെയാണ്..

എന്റെ വര്‍ക്കുകള്‍ കണ്ട് എന്നെ ജഡ്ജ് ചെയ്യരുത്. ഞാന്‍ സെല്‍ഫ് മേഡാണ്. എന്നില്‍ ഒരു ആത്മവിശ്വാസം എനിക്ക് തന്നെയുണ്ട്. അത് മുന്നോട്ടും ഉണ്ടാവണം. എല്ലാവരും പിന്തുണക്കണം. ഞാന്‍ വീട്ടില്‍ സ്ഥിരമായി നില്‍ക്കാത്ത ആളാണ്. എങ്കിലും അമ്മ എന്നും വിളിക്കും. ഇവിടെ എന്നെ അമ്മയ്ക്ക് കാണം. എനിക്ക് കാണാന്‍ സാധിക്കില്ല എന്നേയുള്ളു. ഞാന്‍ എവിടെ വീണാലും നാല് കാലിലേ വീഴൂകയുള്ള എന്ന് തന്റെ അമ്മയ്ക്ക് അറിയാമെന്നും ജാനകി പറഞ്ഞപ്പോള്‍ എവിടേയും വീഴാതിരിക്കട്ടെയെന്നായിരുന്നു മോഹന്‍ലാല്‍ ജാനകിയോടായി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X