'ഒരു നേരമെ ഭക്ഷണം കഴിക്കൂവെന്ന് ബ്ലെസ്ലി പറയുന്നത് നുണയാണ്, അവന്റെ കള്ളത്തരം കയ്യോടെ പൊക്കിയതാണ്'; ജാനകി

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചില്ലെങ്കിലും. മലയാള സിനിമയുടെ ഭാ​ഗമായി മാറാൻ ജാനകി സുധീറിന് സാധിച്ചു. ചങ്ക്സ് സിനിമയിൽ വെറും മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള വേഷമാണ് ജാനകി ചെയ്തത്. അഭിനയത്തിന് പുറമെ മോഡലിങിലും ജാനകി സജീവമാണ്. പിന്നീട് ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി കൂടി ജാനകി എത്തിയതോടെ താരത്തിനുള്ള ജന പിന്തുണ കൂടി. എതിർപ്പുകളെ അവ​ഗണിച്ചാണ് ജാനകി മോഡലിങിലേക്കും അഭിനയത്തിലേക്കും എത്തിയത്.

ദുൽഖർ നായകനായ ഒരു യമണ്ടൻ പ്രേമ കഥയിലും ജാനകി സുധീർ അഭിനയിച്ചിട്ടുണ്ട്. ഹോളിവൂണ്ട് ആണ് മറ്റൊരു പ്രധാന ചിത്രം. ഈറൻനിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലൂടെയും ജാനകി സുധീർ പ്രേക്ഷകർക്ക് മുമ്പിലെത്തിയിരുന്നു. ബി​ഗ് ബോസ് നാലാം സീസണിൽ വീട്ടിലേക്ക് ആദ്യം എത്തിയ പെൺകുട്ടിയും ആദ്യം വീട്ടിൽ നിന്ന് പുറത്തായ മത്സരാർഥിയും ജാനകി സുധീർ ആയിരുന്നു. ആദ്യത്തെ ആഴ്ച നോമിനേഷനിലേക്ക് ഉൾപ്പെട്ടവരുടെ ലിസ്റ്റിൽ ജാനികയും ഉണ്ടായിരുന്നു.

പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല

പ്രേക്ഷകർ പോലും ജാനകി പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജാനകിയെ പുറത്താക്കിയത് ശരിയായ നടപടിയല്ലെന്ന് അഭിപ്രായപ്പെട്ട് നിരവധിപേർ സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. ഇപ്പോൾ വീടിന് പുറത്തെത്തിയ ജാനകി ഒരാഴ്ചത്തെ ബി​ഗ് ബോസ് അനുഭവങ്ങൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ‌. 'എനിക്ക് രണ്ട് ഓഡീഷനുകളാണ് ഉണ്ടായിരുന്നത്. രണ്ടിലും ‌നമ്മുടെ സെൽഫ് കോൺഫിഡൻസാണ് അവർ അ‌ളന്നത്. മുംബൈയ്ക്ക് പോകേണ്ടതിന്റെ മൂന്ന് ദിവസം മുമ്പാണ് സെലക്ഷൻ ലഭിച്ചുവെന്ന അറിയിപ്പുണ്ടായത്. അതിനാൽ വലിയ ഒരുക്കത്തിനുള്ള സമയമൊന്നും ലഭിച്ചില്ല.'

സ്വർ​ഗത്തിൽ ചെന്ന പ്രതീതി

'അവിടെ ചെന്നപ്പോൾ ഒരാഴ്ച ക്വാറന്റൈൻ ഉണ്ടായിരുന്നു. ബി​ഗ് ബോസ് വീട്ടിലേക്ക് കയറിയപ്പോൾ സ്വർ​ഗത്തിൽ ചെന്ന പ്രതീതിയായിരുന്നു. ഞാൻ ആ വീട്ടിൽ ആക്ടീവായിരുന്നുവെന്നാണ് എനിക്ക് തോന്നിയത്. പുറത്താക്കിയത് എന്തിനാണ് എന്നത് എനിക്കിപ്പോഴും അറിയില്ല. അവർ പുറത്തുപോകാൻ പറഞ്ഞാൽ നമുക്ക് വേറെ വഴിയില്ലല്ലോ.... വീട്ടിലുള്ളവർക്ക് വലിയ വിഷമമായിരുന്നു. പക്ഷെ ഞാൻ ധൈര്യം സംഭരിച്ചിരുന്നു. ഒരു സമാധാനമില്ലാത്ത അന്തരീക്ഷമാണ്. അവിടെ പകുതിയിലറെപ്പേരും സെൽഫിഷ് ആയിട്ടുള്ളവരാണ്. ഭക്ഷണ കാര്യത്തിൽപ്പോലും മറ്റുള്ളവർക്ക് ഉണ്ടോയെന്ന ചിന്ത അവരിൽ ആർക്കും തന്നെ ഇല്ല. നവീൻ ചേട്ടൻ പിടിച്ച് നിൽക്കാൻ സാധിത്യയുള്ള മത്സരാർഥിയാണ്.'

ശക്തയായ മത്സരാർത്ഥി ധന്യ മേരി വർ​ഗീസ്

'അവിടെ ഏറ്റവും ശക്തയായ മത്സരാർത്ഥി ധന്യ മേരി വർ​ഗീസാണ്. അവർ കടന്നുപോയ ജീവിത സാഹചര്യങ്ങളിലൂടെ മറ്റൊരാളും കടന്നുപോയിട്ടുണ്ടാവില്ല. അവർ ലാസ്റ്റ് ഫൈവിൽ ഉണ്ടാകണമെന്ന് ആ​ഗ്രഹമുണ്ട്. അത് ഞാൻ എല്ലാ അഭിമുഖങ്ങളിലും പറയുന്നതാണ്. അതുപോലെ തന്നെ അവിടെ ഞാൻ ഇനിയും നിന്നിരുന്നെങ്കിൽ കണ്ണിച്ചോരയില്ലാത്ത ആളായി പെരുമാറേണ്ടി വരുമായിരുന്നു. അവിടെ തുടരാൻ അർഹതയില്ലാത്ത വ്യക്തിയായി അശ്വിനെയാണ് തോന്നിയിട്ടുള്ളത്. കാരണം അയാൾ എപ്പോഴും മറ്റേതോ ലോകത്താണ്. ബ്ലെസ്ലി വന്ന സമയത്ത് പറയുമായിരുന്നു ഞാൻ ഒരു നേരമെ ഭക്ഷണം കഴിക്കൂവെന്ന്. അതിന് പിന്നിലെ കാരണം ഞാൻ‌ അവനോട് ഒരിക്കൽ ചോദിച്ചിരുന്നു.'

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
ബ്ലെസ്ലി ഭക്ഷണത്തിന്റെ കാര്യത്തിൽ പറഞ്ഞ കള്ളം

'അന്ന് അവൻ ആദിമ മനുഷ്യരുടെ കഥയൊക്കെ പറഞ്ഞ് എന്നെ ചുറ്റിച്ചു. സത്യത്തിൽ എനിക്കൊന്നും മനസിലായില്ല. പിന്നെ അവൻ പറയുന്നതല്ല അവൻ അവന്റെ ജീവിതത്തിൽ പ്രവർത്തിക്കുന്നത്. ഭക്ഷണം ഒരു നേരമെ കഴിക്കൂവെന്ന് പറഞ്ഞ് അവൻ രണ്ട് ദിവസം വീട്ടിൽ കൂടി നടന്നു. മൂന്നാം ദിവസം അവന് വിശക്കാൻ തുടങ്ങി. പിന്നെ അഭിനയിക്കാൻ പറ്റില്ലല്ലോ... രാവിലെ വന്ന് ഒരു ആപ്പിൾ കഴിക്കും. പിന്നെ വിശക്കുമ്പോൾ ഉച്ചയ്ക്കാണെങ്കിലും രാത്രിയായാലും ഭക്ഷണം കഴിക്കും. ഇത് ഞാൻ കണ്ടുപിടിച്ച് അവനോട് ചോദിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസമൊക്കെ മാത്രമെ ഒരാൾക്ക് ആ വീട്ടിൽ അഭിനയിക്കാൻ കഴിയൂ പിന്നെ സ്വയം മാറാൻ തുടങ്ങും. ബ്ലെസ്ലി ഭക്ഷണത്തിന്റെ കാര്യത്തിൽ പറഞ്ഞ കള്ളവും ഞാൻ അങ്ങനെയാണ് പിടിച്ചത്' ജാനകി സുധീർ കൂട്ടിച്ചേർത്തു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X