'റിയാലിറ്റി ഷോയിൽ റിയലായിരിക്കണം'; റോബിനെ കുത്തി ജാസ്മിൻ, റോബിന്റെ പിആർ ആണ് ജാസ്മിനെന്ന് പ്രേക്ഷകർ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഒമ്പതാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ മത്സരാർഥികൾ തമ്മിലുള്ള വീറും വാശിയും കൂടുകയാണ്. എട്ടാം ആഴ്ചയിലെ എലിമിനേഷൻ കഴിഞ്ഞതോടെ വീട്ടിൽ ശേഷിക്കുന്നവരുടെ എണ്ണം പന്ത്രണ്ടായി കുറഞ്ഞു.

ഒരോ ദിവസം പിന്നിടുന്തോറും വീടിനുള്ളിലെ മത്സരാർഥികളുടെ നിലനിൽപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്. എത്ര അടുത്ത സുഹൃത്തുക്കളായാലും ബി​​ഗ് ബോസിനുള്ളിൽ മത്സരിക്കുകയാണെങ്കിൽ ഒരു ഘട്ടത്തിൽ സ്വന്തം കാര്യം നോക്കി സഞ്ചരിക്കാൻ എല്ലാവരും നിർബന്ധിതരാകും.

ഒമ്പതാം ആഴ്ചവരെ എത്തി നിൽക്കുമ്പോൾ ഫൈനൽ ഫൈവിൽ ഉണ്ടാകുമെന്ന് തുടക്കത്തിൽ തോന്നിപ്പിച്ചവർ വരെ പുറത്തായി കഴിഞ്ഞു.

എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നൂറ് ദിവസം വരെ വീടിനുള്ളിൽ നിലനിൽക്കുന്ന ഒരാൾക്ക് മാത്രമെ ബി​ഗ് ബോസ് ട്രോഫി സ്വന്തമാക്കാൻ സാധിക്കു. ബി​ഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും വലിയ ശത്രുക്കളാണ് ജാസ്മിനും റോബിനും.

ആദ്യത്തെ ആഴ്ച മുതൽ തുടങ്ങിയ പരസ്പര വിദ്വേഷം ഇപ്പോഴും ഇരുവരും തമ്മിൽ നിലനിൽക്കുന്നുണ്ട്. അതിൽ ജാസ്മിനാണ് റോബിനോട് വൈരാ​ഗ്യത്തോടെ ഏറ്റവും കൂടുതൽ പെരുമാറാറുള്ളത്.

നിമിഷയുടെ പാവ കേസിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ശത്രുത. ശേഷം എട്ട് ആഴ്ച കഴിഞ്ഞെങ്കിലും ജാസ്മിൻ വീട്ടിലെ തന്റെ ഏക എതിരാളിയായി കാണുന്നത് റോബിനെ മാത്രമാണ്.

റോബിനെ വീണ്ടും കുത്തി ജാസ്മിൻ

മോഹൻലാലിന്റെ മുമ്പിൽ വെച്ച് പോലും ജാസ്മിൻ അത് പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. ബി​ഗ് ബോസ് സീസൺ ഫോറിൽ റോബിൻ വിജയിയായാൽ താൻ ബി​ഗ് ബോസ് കത്തിക്കുമെന്ന് വരെ ഒരിക്കൽ ജാസ്മിൻ പറഞ്ഞിരുന്നു.

റോബിൻ കൂടി ഇടപെടുന്ന പ്രശ്നങ്ങൾ വീട്ടിലുണ്ടാകുമ്പോൾ ആദ്യം അഥിൽ ഇടപെടുന്നതും പരമാവധി സ്ഥിതി വഷളാക്കുന്നതും ജാസ്മിനാണ്. അത്തരത്തിൽ ക്യാപ്റ്റനായിരുന്നിട്ടും റിയാസ്-റോബിൻ തർക്കം വഷളാക്കിയതിന് ജാസ്മിനെ മോഹൻലാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ശകാരിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ വീണ്ടും റോബിനെ കുറ്റപ്പെടുത്തുകയും മോശക്കാരനായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ജാസ്മിന്റെ വീഡിയോയാണ് വൈറലാകുന്നത്. എല്ലാ ആഴ്ചകളിലുമുള്ള നോമിനേഷന് ശേഷം നടക്കുന്ന പതിവ് ഡിബേറ്റിലാണ് ജാസ്മിന്റെ റോബിന്റെ പേര് പറയാതെ കുറ്റപ്പെടുത്തുന്നത്.

റിയാലിറ്റി ഷോയിൽ റിയലായി നിൽക്കണം

റോബിൻ ഫേക്കാണെന്നും ഷോ ജയിക്കാൻ കൃത്രിമമായി ഒരു ക്യാരക്ടർ ഉണ്ടാക്കിയാണ് ഹൗസിലേക്ക് എത്തിയിരിക്കുന്നത് എന്നുമാണ് ജാസ്മിൻ പറയാതെ പറയുന്നത്.

വീട്ടിൽ ചിലർ സ്വമേധയ സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ ശ്രമിക്കാറുണ്ടെന്ന് തോന്നിയിട്ടുണ്ടോ എന്നുള്ള സുചിത്രയുടെ ചോദ്യത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു ജാസ്മിൻ.

'യഥാർഥ ജീവിതത്തിൽ ഈ വീട്ടിലുള്ളപോലുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടില്ല. ഒരു പക്ഷെ ഇത്തരമൊരു സാഹചര്യം പുറത്തുണ്ടായാലും എന്റെ ചിന്തയിൽ ന്യായമാണ് സംസാരിക്കണമെന്ന് തോന്നിയാൽ ഞാൻ ഇടപെടുകയും സംസാരിക്കുകയും ചെയ്യും.'

'തങ്ങളെക്കാൾ കഴിവുള്ളവർ ഒപ്പം മത്സരിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ ഇല്ലാത്ത കഴിവ് ഉണ്ടെന്ന് കാണിച്ച് സമ്മാനം നേടാൻ ശ്രമിക്കും.'

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
അവസരങ്ങളൊന്നും പാഴാക്കുന്നില്ല

'അതിനായി ഫേക്കായി പെരുമാറും. അത്തരക്കാർ വിജയിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇല്ലാത്ത സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ പലരും ശ്രമിക്കുകയും ചെയ്യും. റിയാലിറ്റി ഷോയാകുമ്പോൾ റിയലായി നിൽക്കുകയാണ് വേണ്ടത്. ഞാൻ അത്തരത്തിലാണ് നിൽക്കുന്നത്.'

'ഞാൻ ഞാനായിട്ടാണ് ജീവിക്കുന്നതെന്ന് മനസിലാക്കിയതിനാലാണ് ബി​ഗ് ബോസ് ടീം എന്നെ വിളിച്ചത്' ജാസ്മിൻ വിശദീകരിച്ചു. ഒമ്പതാം ആഴ്ചയിലെ നോമിനേഷൻ പട്ടിക പുറത്തുവന്നപ്പോൾ സുചിത്ര, സൂരജ്, അഖിൽ, വിനയ് എന്നിവരാണ് ഉൾപ്പെട്ടത്.

ജാസ്മിനും റിയാസും ചേർന്നാണ് സൂരജിനെ നോമിനേഷനിലേക്ക് ഇട്ടത്. നിമിഷ വീട്ടിൽ തുടരേണ്ട മത്സരാർഥിയും റോബിൻ മത്സരിക്കാൻ അർഹതയില്ലാത്ത വ്യക്തിയുമായിട്ടാണ് തുടക്കം മുതൽ ജാസ്മിൻ കാണുന്നത്.

എപ്പോഴും റോബിനെ മാത്രം കുറ്റപ്പെടുത്തുന്നതിനാൽ റോബിന്റെ പിആറാണ് ജാസ്മിനെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകരിൽ‌ ഏറെയും പറയുന്നത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X