ഡോക്ടറിന്റെ അച്ഛനെ പറഞ്ഞ് ജാസ്മിന്‍, പോകുന്നതിന് മുന്‍പ് അതേ നാണയത്തില്‍ മറുപടി നല്‍കി റോബിന്‍
ജാസ്മിന്‍ ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ 2018 ല്‍ ആണ് മലയാളത്തില്‍ തുടങ്ങിയത്. ആദ്യ സീസണ്‍ വന്‍ വിജയമായിരുന്നു. പിന്നീട് രണ്ട് മൂന്ന് ഭാഗങ്ങള്‍ തുടങ്ങി. ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ 4 ആണ് നടക്കുന്നത്. ഷോ സൂപ്പര്‍ ഹിറ്റായി മുന്നറുകയാണ്.

ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ 4 പത്താം വാരത്തിലേയ്ക്ക് കടന്നിരിക്കുന്നത്. നാടകീയ സംഭവങ്ങളാണ് ഹൗസില്‍ അരങ്ങേറുന്നത്. റിയാസിനെ തല്ലിയതിനെ ചൊല്ലി ഡോക്ടര്‍ റോബിനെ മാറ്റിയിരിക്കുകയാണ്. രഹസ്യ മുറിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഹൗസില്‍ നടക്കുന്ന കാര്യങ്ങള്‍ കേള്‍ക്കാനും റോബിന് സൗകര്യം ഒരുക്കി കൊടുത്തിട്ടുണ്ട് . അതേസമയം തരികെ ഹൗസില്‍ എത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഡോക്ടറെ ചൊടിപ്പിക്കുന്ന ജാസ്മിന്റെ പെരുമാറ്റമാണ്. ഇതിന് തക്കമറുപടിയും കൊടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഡോക്ടറെ സീക്രട്ട് മുറിയലേയ്ക്ക് മാറ്റുന്നത്. ഡോക്ടറെ പ്രകോപിപ്പിക്കുകയാണ് ജാസ്മിന്‍. മാറി പോകാന്‍ പറയുമ്പോഴും ഇത് കേള്‍ക്കാന്‍ ജാസ്മിന്‍ കൂട്ടാക്കുന്നില്ല.
അച്ഛന് വിളിച്ചത് വീണ്ടും കുത്തിപ്പൊക്കുകയാണ്. തന്റെ അച്ഛന്‍ അന്ന് ഇട്ടിട്ട് പോയതില്‍ ഇപ്പോള്‍ വിഷമിക്കുന്നുണ്ടാവും എന്ന് ജാസ്മിന്‍ റോബിനോട് പറയുന്നു. എന്നാല്‍ ഒരിക്കലുമില്ല അയാള്‍ കയ്യടിക്കുകയായിരിക്കുമെന്നാണ് ഡോക്ടറിന്റെ മറുപടി. റോബിന്റെ ഫാദറിനേയും ജാസ്മിന്‍ ഇതിനിടയിലേയ്ക്ക് വലിച്ച് ഇടുന്നുണ്ട്. വിനയ് ഇവരെ രണ്ട് വഴിയിലേയ്ക്ക് കൊണ്ട് പോകാന്‍ നോക്കുന്നുണ്ടെങ്കിലും ജാസ്മിന്‍ പിന്‍മാറാന്‍ തയ്യാറാവുന്നില്ല. ഡോക്ടറിനെ വിമര്‍ശിച്ച് കൊണ്ട് പിന്നാലെ നടക്കുകയാണ്. ജാസ്മിനെ പിന്തുണച്ച് കൊണ്ട് റിയാസും ഒപ്പമുണ്ട്. ധന്യയും ഡോക്ടറിനെ കുറ്റപ്പെടുത്തുന്നുണ്ട്.
ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ ശത്രുക്കളാണ് ഡോക്ടര്‍ റേബിനും റിയാസും ജാസ്മിനും. ഒന്നിച്ച് ബിഗ് ബോസ് ഹൗസില്‍ എത്തിയവരാണ് ഡോക്ടര്‍ റോബിനും ജാസ്മിനും. ഇവര്‍ തമ്മിലുള്ള പ്രശ്നം രണ്ടാം ദിവസം മുതല്‍ തന്നെ തുടങ്ങിയിരുന്നു. നിമിഷയുടെ പാവ പ്രശ്‌നമണ് ഇവരെ തമ്മില്‍ ശത്രുക്കളാക്കിയത്. അന്ന് നിമഷയെക്കാള്‍ ഡോക്ടറിനെതിരെ രംഗത്ത് എത്തിയത് ജാസ്മിന്‍ ആയിരുന്നു. ഈ വഴക്കാണ് ക്രമേണേ ഇത്ര വലിയ ശത്രുതയിലാക്കിയത്. ഇവര്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ കനത്തു വരുമ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി റിയാസ് എത്തുന്നത്. ഡോക്ടറിനോടു്ള്ള അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് റിയാസിന്‍റെ എന്‍ട്രി. പിന്നീട് ജാസമിനോടൊപ്പം ചേര്‍ന്ന് ഡോക്ടറിനെതിരെ ഫൈറ്റ് ചെയ്യുകയായിരുന്നു.
ഇത്തവണത്തെ എവിക്ഷനില്‍ ജാസ്മിന്‍ ഇല്ല. എന്നാല്‍ ഡോക്ടറും റിയാസുമുണ്ട്. റിയാസ് ആദ്യമായിട്ടാണ് എവിക്ഷനില്‍ ഇടംപിടിക്കുന്നത്. ഇവര്‍ക്കൊപ്പം ബ്ലെസ്ലി, ദില്‍ഷ, അഖില്‍, റോണ്‍സണ്‍, വിനയ് എന്നിവരും നോമിനേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വാരം ഒഴികെ എല്ലാ ആഴ്ചയിലും ഡോക്ടര്‍ നോമിനേഷനില്‍പ്പെട്ടിരുന്നു. ഇതേ സ്ഥിതി തന്നെയാണ് ബ്ലെസ്ലി, ദില്‍ഷ , റോണ്‍സണ്‍, വിനയ് എന്നിവരുടേതും.
റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, റോണ്‍സണ്‍, ജാസ്മിന്‍, ലക്ഷ്മിപ്രിയ, അഖില്‍ സൂരജ്, ധന്യ, വിനയ്, റിയാസ് എന്നിങ്ങനെ 11 പേരാണ് ബിഗ് ബോസ് ഹൗസില്‍ ഇപ്പോഴുള്ളത്. സുചിത്രയായിരുന്നു കഴിഞ്ഞ വാരം ഹൗസില്‍ നിന്ന് പുറത്ത് പോയത്. എല്ലാവരേയും ഞെ്ട്ടിച്ച എവിക്ഷന്‍ ആയിരുന്നു. അപര്‍ണ്ണ, നിമിഷ, ഡെയ്‌സി, നവീന്‍, അശ്വിന്‍, മണികണ്ഠന്‍, ശാലിനി, ജാനകി എന്നിവരാണ് ബിഗ് ബോസ് സീസണ്‍ 4 ല്‍ നിന്ന് ഇതിന് മുന്‍പ് പുറത്ത് പോയവര്‍. 17 മത്സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്. പിന്നീട് 3 വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസില്‍ എത്തിയിരുന്നു. ഇതില്‍ മണികണ്ഠന്‍ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് രണ്ടാം വാരം ക്വിറ്റ് ചെയ്ത് പുറത്ത് പോയി. ശേഷിക്കുന്ന രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വീട്ടിലുണ്ട്.


Click it and Unblock the Notifications