റോബിനോട് ജാസ്മിന് ഇത്രയ്ക്ക് വിരോധമോ; മുഖത്ത് ഇടിച്ചിട്ടും ദേഷ്യം മാറുന്നില്ല...

ബിഗ് ബോസ് സീസണ്‍ 4 ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഷോ അതിന്റെ എട്ടാം ആഴ്ചയില്‍ എത്തിയിട്ടുണ്ട്. ദിവസങ്ങള്‍ കൂടുന്തോറും മത്സരവും ശക്തമാവുകയാണ്. 100 ദിവസം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹത്തിലാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നില്‍ക്കുന്നത്. ഇതിന് വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. കൃത്യമായ പ്ലാനോട് കൂടിയാണ് എല്ലാവരും ഹൗസില്‍ എത്തിയിരിക്കുന്നത്. ഇത് കൃത്യസമയങ്ങളി ളില്‍ പുറത്തെടുക്കുന്നുമുണ്ട്. നിലവില്‍ 14 മത്സരാര്‍ത്ഥികളാണ് ഹൗസിലുള്ളത്.

നിരവധി നാടകീയസംഭവങ്ങളായിരുന്നു വാരാന്ത്യം എപ്പിസോഡില്‍ (ശനി) നടന്നത്. മത്സരാര്‍ത്ഥികളെ ഫയര്‍ ചെയ്തു കൊണ്ടായിരുന്നു മോഹന്‍ലാല്‍ എപ്പിസോഡ് ആരംഭിച്ചത്. പോയവാരത്തെ മോശം പ്രകടനത്തിന് റിയാസ്, ഡോക്ടര്‍ റോബിന്‍, ജാസ്മിന്‍ എന്നിവര്‍ക്ക് താരം കണിക്കിന് കൊടുത്തു. ഹൗസില്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ചാല്‍ പുറത്താക്കുമെന്നുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ ഹൗസില്‍ തുടങ്ങി

പ്രശ്‌നങ്ങള്‍ ഓരോന്ന് പരിഹരിക്കുമ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ ഹൗസില്‍ തുടങ്ങുകയാണ്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള അകലവും അഭിപ്രായഭിന്നതയും വര്‍ധിച്ചിട്ടുണ്ട്. അത് വ്യക്തമാക്കി തരുന്നതായിരുന്നു ഇന്നലത്തെ ടാസ്‌ക്ക്. എത്ര സംസാരിച്ചിട്ടും പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ അടിച്ചു തീര്‍ക്കാനായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനായി ഒരു ടാസ്‌ക്കും നല്‍കി. ഇഷ്ടമല്ലാത്ത വ്യക്തിയുടെ ചിത്രത്തില്‍ ബോക്‌സിംഗ് ഗ്ലൗസ് കൊണ്ട് ഇടിക്കാനായിരിന്നു ടാസ്‌ക്ക്. ഇതോടെ പരസ്പരമുള്ള പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തു വന്നു.

ഡോക്ടര്‍ റോബിന്‍-ജാസ്മിന്‍

റോബിന്‍, റിയാസ്, ബ്ലെസ്ലി എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ തല്ല് കിട്ടിയത്. ജാസ്മിന്‍ ആയിരുന്നു ആദ്യം റോബിനെ ഇടിച്ചത്. ആ ഇടയില്‍ തനിക്കുള്ള സകല ദേഷ്യവുമുണ്ടായിരുന്നു. അടിച്ചതിന് ശേഷം റോബിന്റെ ചിത്രത്തില്‍ ചവിട്ടുകയും ചെയ്തു. മുന്‍പ് ഡോക്ടറിനെതിരെ ആരോപിച്ച കാര്യങ്ങള്‍ തന്നെയാണ് ഈ ടാസ്‌ക്കിലും പറഞ്ഞത്. ലക്ഷ്മി പ്രിയയും റോബിനെയായിരുന്നു ഇടിച്ചത്. ്ത് സ്‌നേഹത്തോടെയുള്ള തല്ലായിരുന്നു. എന്തിനാണ് വല്ലവരുടെയും വായിലിരിയ്ക്കുന്നത് ഇങ്ങനെ കേള്‍ക്കുന്നത്, എന്താണ് വീട്ടിലുള്ളവരെ കുറിച്ചും സ്വന്തം പ്രൊഫഷനെ കുറിച്ചും ഓര്‍ക്കാത്തത് എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ടാണ് ലക്ഷ്മിപ്രിയ ഇടിച്ചത്.

റിയാസ്

ദില്‍ഷയും അഖിലും റോബിനും ഇടിച്ചത് റിയാസിനെ ആയിരുന്നു. റിയാസ് ഹൗസില്‍ കാണിച്ചുക്കൂട്ടിയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടാണ് തല്ലിയത്. നര്‍മ്മത്തില്‍ ചാലിച്ചായിരുന്നു അഖില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. റിയാസ് ഉന്നയിച്ച ട്രയാങ്കിള്‍ ലവ് സ്റ്റോറിയ്ക്കും തന്നെ കരയിപ്പിച്ചതിനും പകരമായിട്ടായിരുന്നു ദില്‍ഷ ഇടിച്ചത്. ഇനിയ്ക്ക് ഇയാളെ ഇഷ്ടമല്ല എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഡോക്ടറും റിയാസിനെ തല്ലിയത്.

അപര്‍ണ്ണ

ബ്ലെസ്ലിയെ ആയിരുന്നു അപര്‍ണ്ണ ഇടിച്ചത്. വിശ്വാസ വഞ്ചന കാണിച്ചു എന്ന് പറഞ്ഞു കൊണ്ടായിരുന്നു തല്ല്. ഈ വീട്ടില്‍ തനിക്ക് ഏറ്റവും ഇഷ്ടം ബ്ലെസ്ലിയെയാണെന്നും അപര്‍ണ്ണ പറയുന്നുണ്ട്. ഇടിച്ചതിന് ശേഷം ചിത്രത്തിന് ഒരു ഉമ്മയും കൊടുത്തിട്ടാണ് പോയത്. റോണ്‍സണിന് രണ്ടും, നിമിഷയ്ക്കും വിനയ്ക്കും ഒന്നും കിട്ടി. സൂരജും ധന്യയുമാണ് റോണ്‍സണിനെ ഇടിച്ചത്. ബ്ലെസ്ലിയെ ആയിരുന്നു റോണ്‍സണ്‍ ഇടിച്ചത്. നിമിഷയെ ഇടിച്ചത് ബ്ലെസ്ലിയാണ്. ജാസ്മിനെ വഴി തെറ്റിക്കുന്നത് നിമിഷയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇടി കൊടുത്തത്. നിമിഷയാണ് വിനയ് യുടെ ഫോട്ടോ ഒട്ടിച്ച് കൊണ്ട് ഇടിച്ചത്.

അതേസമയം ഒരു എലിമിനേഷന് കൂടി ബിഗ് ബോസ് ഹൗസ് കളമൊരുങ്ങുകയാണ്. ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ജാസ്മിന്‍, ബ്ലെസ്ലി, റോണ്‍സണ്‍, നിമിഷ എന്നിവരാണ് നോമിനേഷനില്‍ ഇടം പിടിച്ചിരിക്കുന്നത്. നിമിഷയാണ് ഈ വാരം പുറത്ത് പോകുന്നതെനനാണ് സൂചന.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X