ഡോക്ടര്‍ റോബിനെ പട്ടിയോട് ഉപമിച്ച് ജാസ്മിന്‍, തല്ലുമെന്ന് ലക്ഷ്മി പ്രിയ, ഹൗസിലെ അവസ്ഥ മോശമാവുന്നു

ബിഗ് ബോസ് സീസണ്‍ 4 ഏഴാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. നാല്‍പ്പത് ദിവസം പിന്നിടുമ്പോള്‍ മത്സരം ആകെ മാറിയിട്ടുണ്ട്. തീ പാറുന്ന പോരാട്ടമാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നത്. എല്ലാവര്‍ക്കും നൂറ് ദിവസം വീട്ടിനുള്ളില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം. ഇതിനായി പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. ദിവസങ്ങള്‍ കഴിയുന്തോറും മത്സരവും കടുക്കുകയാണ്.

സൗഹൃദങ്ങളെക്കാള്‍ ശത്രുക്കളാണ് ബിഗ് ബോസ് ഹൗസില്‍ അധികവും. ചെറിയ പ്രശ്‌നങ്ങള്‍ പോലും വലിയ വഴക്കിലാണ് ഹൗസിനുള്ളില്‍ അവസാനിക്കുന്നത്. ഇപ്പോഴിത ബിഗ് ബോസ് ഹൗസില്‍ ഒരു പൊട്ടിത്തെറിയ്ക്ക് കളമൊരുങ്ങുകയാണ്. ജാസ്മിന്‍, ലക്ഷ്മിപ്രിയ എന്നിവരാണ് ഏറ്റുമുട്ടുന്നത്. അവതാരകനായ മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചായിരുന്നു ഇവരുടെ തമ്മിലടി. പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. എപ്പിസോഡ് വന്നാല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.

നിമിഷയും ജാസ്മിനും.

ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് നിമിഷയും ജാസ്മിനും. ഷോയില്‍ എത്തിയതിന് ശേഷമാണ് ഇരുവരും സുഹൃത്തുക്കളായത്. കൂടാതെ നിമിഷയ്ക്ക് വേണ്ടിയായിരുന്നു ഹൗസില്‍ ആദ്യമായി ജാസ്മിന്‍ ശബ്ദം ഉയര്‍ത്തിയതും. അന്ന് ഡേക്ടര്‍ റോബിനോടായിരുന്നു ജാസ്മിന്‍ ഏറ്റമുട്ടിയത്. അന്നത്തെ പ്രശ്‌നം ഇന്നും അവസാനിച്ചിട്ടില്ല. എന്നാല്‍ നിമിഷയ്ക്ക് ഡോക്ടറിനോട് അത്ര വലിയ അകല്‍ച്ചയില്ല. വലിയ സുഹൃത്തുക്കളല്ലെങ്കിലും ഇരുവരും തമ്മില്‍ സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടാറുണ്ട്.

സൂക്ഷിക്കണം

ജാസ്മിന്‍ ഹൗസ് ക്യാപ്റ്റനായതോടെ നിമിഷയുമായിട്ടുള്ള സൗഹൃദം അംഗങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുവരെയില്ലാത്ത പല ആരോപണങ്ങളും ഇവരുടെ സൗഹൃദത്തെ ചുറ്റിപ്പറ്റി ഉയരുന്നുണ്ട് ക്യാപ്റ്റന്‍സി ടാസ്‌ക്ക് കഴിഞ്ഞതിന് ശേഷം ജാസ്മിന് മുന്നറിയിപ്പുമായി ഹൗസ് അംഗങ്ങള്‍ ഒന്നടങ്കം രംഗത്ത് എത്തിയിരുന്നു. നിമിഷയെ സൂക്ഷിക്കണമെന്നാണ് എല്ലാവരും പറഞ്ഞത്. ഡോക്ടര്‍ റോബിന്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ജാസ്മിന് മനസ്സിലായിട്ടില്ല. ബ്ലെസ്ലി ഏറെ ചൂടായിട്ടായിരുന്നു സംസാരിച്ചത്.

നിമിഷയുടെ നിഴലായി മാറുന്നു

മോഹന്‍ലാലിന്റെ മുന്നിലും ഇവരുടെ സൗഹൃദത്തെിനെതിരെ ബാക്കിയുളള മത്സരാര്‍ത്ഥികള്‍ ശബ്ദമുയർത്തിയിരിക്കുകയാണ്. ജാസ്മിന്‍ നിമിഷയുടെ നിഴലായി മാറുന്നു എന്നായിരുന്നു ബ്ലെസ്ലിയുടെ ആരോപണം. ആരൊക്കെയാണ് ഈ വീട്ടിലെ ഷാഡോ എന്നുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിനായിരുന്നു ബ്ലെസ്ലിയുടെ മറുപടി. ഇതിനുളള ജാസ്മിന്റെ മറുപടി അവസാനം ഡോക്ടറില്‍ എത്തുകയാണ്. ഒപ്പം തന്‌റെ നായക്കുട്ടിയുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഇത് ലക്ഷ്മിപ്രിയയ്ക്ക് അത്ര പിടിച്ചില്ല. ലക്ഷ്മി അത് ഏറ്റുപിടിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നല്ല തല്ല് കിട്ടുമെന്നും പറഞ്ഞു. രോഷത്തോടെ ലക്ഷ്മിയെ നോക്കി നില്‍ക്കുന്ന മോഹന്‍ലാലിനെ കാണിച്ച് കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
  എവിക്ഷന്‍

ലക്ഷ്മി പ്രിയയും നിമിഷയും ജാസ്മിനും റോബിനും ഇക്കുറി എവിക്ഷനിലുണ്ട്. ഇവരെ കൂടാതെ ബ്ലെസ്ലി, റോണ്‍സണ്‍, ദില്‍ഷ എന്നിവരാണ് നോമിനേഷന്‍ ലിസ്റ്റിലുണ്ട്. 12 പേരില്‍ ഏഴ് പേരാണ് ഇത്തവണ എവിക്ഷനില്‍ എത്തിയിരിക്കുന്നത്. ജാസ്മിനാണ് ഏഴാം ആഴ്ചയിലെ ക്യാപ്റ്റന്‍. എവിക്ഷന്‍ ഫ്രീ കാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇക്കുറിയും സൂരജ്, അഖില്‍, സുചിത്ര, ധന്യ തുടങ്ങിയവര്‍ എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X