twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോണിക്കയുടെ പെരുമാറ്റത്തില്‍ ജാസ്മിന് സംശയം, മിസ് യു എന്നൊരു വാക്ക് പറഞ്ഞില്ല, പിരിഞ്ഞോ...

    |

    ബിഗ് ബോസ് സീസണ്‍ 4ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ജാസ്മിന്‍ ഒരു പുതുമുഖമാണെങ്കിലും നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ പേര് ഇടംപിടിച്ചിരുന്നു. തന്റെ ജീവിത കഥയിലൂടെയാണ് നവമധ്യമങ്ങളില്‍ താരം ചര്‍ച്ചയായത്. ചെറുപ്രായത്തില്‍ വിവാഹിതയായ ജാസമിന് നേരിടേണ്ടി വന്നത് ക്രൂരമായ അനുഭവങ്ങളായിരുന്നു. എന്നാല്‍ തന്റെ ജീവിതം മറ്റൊരാള്‍ക്ക് ബലി കൊടുക്കേണ്ടതല്ലെന്ന് തിരിച്ചറിഞ്ഞ ജാസ്മിന്‍ ജീവിതം തിരിച്ച് പിടിക്കുകയായിരുന്നു. പിന്നീട് തന്റെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി സഞ്ചരിക്കുകയായിരുന്നു.

    വിവാഹമോചനം സാമന്തയ്ക്ക് വരുത്തിയത് വന്‍ നഷ്ടം, അവസരം നഷ്ടമായി, ഇത് ഗുണമായത് കാജലിന്...വിവാഹമോചനം സാമന്തയ്ക്ക് വരുത്തിയത് വന്‍ നഷ്ടം, അവസരം നഷ്ടമായി, ഇത് ഗുണമായത് കാജലിന്...

    തുടക്കത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത്രയധികം സ്വീകാര്യത ജാസ്മിന് ലഭിച്ചിരുന്നില്ല. വിമര്‍ശനങ്ങളായിരുന്നു അധികവും കേട്ടത്. എന്നാല്‍
    ഇപ്പോള്‍ ഇമേജ് തന്നെ മാറി. ഷോയിലൂടെ ജാസ്മിനെ കുറിച്ചുള്ള പൂര്‍ണ്ണമായ ചിത്രം ലഭിക്കുകയായിരുന്നു. പലപ്പോഴും ഹൗസിനുള്ളില്‍ വാക്കുകള്‍ കൈവിട്ടു പോകുമെങ്കിലും ഷോയിലെ ഏറ്റവും ജെനുവിന്‍ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. ടോപ്പ് ഫൈവില്‍ വരെ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. വായില്‍ നിന്ന് വരുന്ന വാക്കുകളാണ് പാരയാവുന്നത്. അത് ജാസ്മിന് തന്നെ ബിഗ് ബോസിന് മുന്നില്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

    സൈക്കോ വിളിക്ക് മാപ്പ് പറഞ്ഞ് ഡെയ്‌സി, ഡോക്ടറിന്റെ പ്രതികരണം ചര്‍ച്ചയാവുന്നു...സൈക്കോ വിളിക്ക് മാപ്പ് പറഞ്ഞ് ഡെയ്‌സി, ഡോക്ടറിന്റെ പ്രതികരണം ചര്‍ച്ചയാവുന്നു...

    മോണിക്ക

    ജാസ്മിനെ പോലെ കാമുകി മോണിക്കയും ഇന്ന് മലയാളികളുടെ പ്രിയങ്കരിയാണ്. ബിഗ് ബോസ് ഷോയിലൂടെയാണ് മോണിക്കയേയും അറിയപ്പെടുന്നത്. തന്റെ പ്രണയിനിയെ കുറിച്ച് ജാസ്മിന്‍ തന്നെയായിരുന്നു ബിഗ് ബോസ് ഹൗസില്‍ വെളിപ്പെടുത്തിയത്. പിന്നീട് മോണിക്കയുമായി പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയമായതിനെ കുറിച്ചുമെല്ലാം താരം പറഞ്ഞിരുന്നു. ഹൗസില്‍ അവസരം കിട്ടുമ്പോഴെല്ലാം മോണിക്കയെ കുറിച്ച് ജാസ്മിന്‍ വാചാലയാവാറുണ്ട്.

    സംശയം

    വിഷുവിന് സര്‍പ്രൈസ് വീഡിയോയും സമ്മാനവുമായി മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. ജാസ്മിന് വേണ്ടി മോണിക്കയും ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് കണ്ടതിന് ശേഷം ആകെ വിഷമത്തിലാണ് ജാസ്മിന്‍. തന്നോട് എന്തോ പ്രശ്‌നമുണ്ടെന്നാണ് പറയുന്നത്. ദില്‍ഷയോടും നിമിഷയോടും സുചിത്രയോടും സംസാരിക്കവെയാണ് തന്റെ മനസ്സില്‍ തോന്നിയ സംശയത്തെ കുറിച്ച് ജാസ്മിന്‍ പങ്കുവെച്ചത്.

    സംശയം

    താന്‍ മുഖം പോലും നേരെ കണ്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് സംസാരിച്ച് തുടങ്ങിയത്‌. 'ക്യാമറ കണ്ടാല്‍ വെറുതെ വിടാത്ത ആളാണ്. എന്നാല്‍ ഐ മിസ് യു എന്നൊരു വാക്ക് പറഞ്ഞില്ലെന്ന് ജാസ്മിന്‍ പറഞ്ഞു. ഒരു ഹായ് പോലും അവള്‍ പറഞ്ഞില്ലല്ലോ എന്നും താരം കൂട്ടിച്ചേർത്തു. സാധാരണ ഓഫീസില്‍ പോകുന്ന സമയത്തും ഫുള്‍ ടൈം വീഡിയോ കോള്‍ ആയിരുന്നു. ഉറങ്ങുമ്പോള്‍ പോലും വീഡിയോ ഓണ്‍ ചെയ്തു വയ്ക്കണമായിരുന്നു. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് ജാസ്മിന്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ അതേസമയം തന്നെ അവള്‍ക്ക് എന്നെ നല്ലത് പോലെ അറിയാമന്നെും പ്രതീക്ഷയോടെ താരം പറഞ്ഞു.

    Recommended Video

    തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
    മോണിക്ക

    നേരത്തെ ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ മള്‍ബെറിയും ജാസ്മിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മോണിക്ക സംസാരിച്ചിരുന്നു. വളരെ പോസിറ്റീവായിട്ടാണ് അന്ന് കാര്യങ്ങള്‍ പറഞ്ഞത്‌. അപര്‍ണയോട് ജാസ്മിന് താല്‍പര്യം തോന്നിയാലും ഇഷ്ടപ്പെട്ടാലും പ്രശ്നമില്ല. വരുന്ന എപ്പിസോഡുകളില്‍ ജാസ്മിന്‍ തന്നെ ഇതേക്കുറിച്ച് പറയുമെന്നായിരുന്നു മോണിക്കയുടെ വാക്കുകള്‍. അപര്‍ണ്ണ വിവാഹിതയാണ്. ഞങ്ങള്‍ ഡേറ്റിംഗിലാണ്. ലിവിങ്ങ് റ്റുഗദറാണ്. എനിക്ക് അവളെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അന്ന് പറഞ്ഞിരുന്നു. ആ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോഴാണ് ജാസ്മിന്റെ വാക്കുകള്‍ ഇടംപിടിക്കുന്നത്. ഇത്തവണത്തെ നോമിനേഷനിലും ജാസ്മിന്‍ ഇടംപിടിച്ചിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം തവണയാണ് നോമിനേഷനില്‍ വരുന്നത്. ഇത്തവണ ജാസ്മിനുമായി ബന്ധപ്പെട്ട പല സംഭവങ്ങളും ഹൗസില്‍ നടന്നിരുന്നു.

    English summary
    Bigg Boss Malayalam Season 4 Jasmin Doubt About Her Girlfriend Monica's behaviour
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X