സുചിത്ര കഴിച്ചില്ല; ലക്ഷ്മിപ്രിയ ദോശ പിന്നിക്കളഞ്ഞു, അവസരം മുതലെടുത്ത് എട്ടിന്റെ പണിയുമായി ജാസ്മിന്‍...
സംഭവബഹുലമായി ബിഗ് ബോസ് മലയാളം സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ അതിന്റെ ആറാം ആഴ്ചയില്‍ എത്തിയിട്ടുണ്ട്. ദിവസം കുറയുംന്തോറും മത്സരവും കനക്കുകയാണ്. എന്താണ് ബിഗ് ബോസ് ഷോ എന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ എത്തിയിരിക്കുന്നത്. 100 ദിവസം നില്‍ക്കണമെന്നാണ് എല്ലാവരുടേയും ലക്ഷ്യം. നിലവില്‍ 12 പേരാണ് ഹൗസിലുള്ളത്.
ടാസ്‌ക്ക് കഴിഞ്ഞാല്‍ ആഹാരത്തെ ചൊല്ലിയാണ് ബിഗ് ബോസ് ഹൗസില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നത്. മുട്ട, ചിക്കന്‍, പാല്‍, തക്കാളി എന്നിവ ഇതിന് മുന്‍പ് ഹൗസില്‍ വില്ലനായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ആഹാരവുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ഹൗസില്‍ വലിയ പ്രശ്‌നം നടക്കുകയാണ്. പഞ്ചസാരയാണ് ഇത്തവണത്തെ വില്ലന്‍.

പഞ്ചസാര പ്രശ്‌നം അംഗങ്ങള്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ലക്ഷ്മി പ്രിയയുടെ ഡബിള്‍ സ്റ്റാന്‍ഡ് എല്ലാവരുടേയും മുന്നില്‍ വെളിപ്പെടുത്തുകയാണ് ജാസ്മിന്‍. ലക്ഷ്മി പ്രിയയ്ക്കും ധന്യയ്ക്കുമായിരുന്നു ഇത്തവണത്തെ കിച്ചണ്‍ ഡ്യൂട്ടി. പഞ്ചസാര അടുത്ത റേഷന്‍ കിട്ടുന്നതുവരെ സൂക്ഷിക്കാന്‍ വേണ്ടി അല്‍പമെടുത്ത് മറ്റിവെച്ചിരുന്നു. മറ്റുള്ളവര്‍ അറിയാതെയായിരുന്നു ഈ നീക്കം. എന്നാല്‍ സുചിത്ര പഞ്ചസാരയിട്ട ദേശ ചോദിച്ചതോടെ ഇക്കാര്യം പുറത്ത് വന്നു. എല്ലാവര്‍ക്കും പഞ്ചസാരയിട്ട ദേശ തരാനില്ലെന്നായിരുന്നു പറഞ്ഞത്. ഇത് സുചിത്രയെ ചൊടിപ്പിച്ചു. ഇതിന്റെ പേരില്‍ ഹൗസ് അംഗങ്ങള്‍ രണ്ട് ചേരികളിലായി തിരിഞ്ഞു.

പഞ്ചസാരയുടെ വിഷയം സുചിത്ര പ്രശ്‌നമാക്കിയതോടെ ദേശയുമായി ലക്ഷ്മി പ്രിയ എത്തിയിരുന്നു. അഖിലിനോട് ഈ വിഷയം സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ലക്ഷ്മി ദോശയുമായി എത്തിയത്. ഇത് കഴിക്കാന്‍ സുചിത്ര കൂട്ടാക്കിയില്ല. ലക്ഷ്മി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിട്ടും സുചിത്ര വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പിന്നീട് ഈ ദോശ ലക്ഷ്മി പിന്നിക്കളഞ്ഞു. ആരും കഴിക്കേണ്ട എന്ന് പറഞ്ഞു കൊണ്ടായിരുന്നു ലക്ഷ്മി ഈ പ്രവൃത്തി ചെയ്തത്. ഇതാണ് ജാസ്മിന്‍ ചോദ്യം ചെയ്തത്. ഒപ്പം തന്നെ ലക്ഷ്മിയുടെ ഡബിള്‍ സ്റ്റാന്‍ഡ് എല്ലാവരുടേയും മുന്നില്‍ പൊളിച്ചടുക്കി കൊടുക്കുകയും ചെയ്തു.

ഭക്ഷണത്തെ ദൈവത്തെ പോലെ കരുതണം എന്ന് പറഞ്ഞ ഒരാള്‍ ദേശ ആരും കഴിക്കേണ്ട എന്ന് പറഞ്ഞ് പിന്നിക്കളഞ്ഞത് ശരിയല്ലെന്നാണ് ജാസ്മിന്‍ പറഞ്ഞത്. എല്ലാവരുടേയും മുന്നില്‍ വെച്ച് മാപ്പ് പറയണമെന്നും താരം കൂട്ടിച്ചേര്‍ത്തു. ജാസ്മിന് പൂര്‍ണ്ണ പിന്തുണയുമായി റോണ്‍സണും എത്തി. മുമ്പ് ഒരിക്കല്‍ ഭക്ഷണത്തിന്റെ പാത്രം കറക്കിയതിന്റെ പേരില്‍ റോണ്‍സണേയും ജാസ്മിനേയും ലക്ഷ്മി വിമര്‍ശിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ലക്ഷ്മിയ്ക്ക് നേരെ തിരിച്ച് ഉപയോഗിച്ചത്. തങ്ങള്‍ക്ക് ഭക്ഷണത്തിനോട് ആര്‍ത്തിയുണ്ടെന്നും എന്നാല്‍ ആഹാരത്തിനോട് ഇങ്ങനെ ചെയ്ത പഴാക്കി കളയില്ലെന്നും റോണ്‍സണ്‍ പറഞ്ഞു. സുചിത്രയും ഇതേ വിഷയം ചൂണ്ടി കാണിച്ചു.
Recommended Video

ലക്ഷ്മി പ്രിയയും സുചിത്രയും തമ്മിലുളള അഭിപ്രായഭിന്നത രൂക്ഷമാവുകയാണ്. പുറമേ സുഹൃത്തുക്കളാണെങ്കിലും ഉള്ളില്‍ ഇരുവരും തമ്മില്‍ അത്ര നല്ല രസത്തിലല്ല. കഴിഞ്ഞ വാരാന്ത്യം എപ്പസോഡില്‍ സുചിത്രയെ ചോദ്യം ചെയ്ത ലക്ഷ്മി എത്തിയിരുന്നു. പ്രശ്നങ്ങള്‍ അന്ന് പറഞ്ഞ് തീര്‍ത്തെങ്കിലും ഇവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം വര്‍ധിച്ചു വരുകയാണ്. വാര്യന്ത്യം എപ്പിസോഡിന് ശേഷം ലക്ഷ്മിയും സുചിത്രയും പല പ്രശ്നങ്ങളുമുണ്ടായി.


Click it and Unblock the Notifications