പുറത്താക്കാന്‍ അയാള്‍ എന്ത് നെറികേടും കാണിക്കും; ജാസ്മിന്‍ ഇപ്പോള്‍ ഡെയ്ഞ്ചറിലാണെന്ന് ബ്ലെസ്‌ലി
രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി എത്തിയതോടെ കൂടുതല്‍ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 4. ഏഴാം ആഴ്ചയില്‍ വിനയ് മാധവും റിയാസ് സലീമും അപ്രതീക്ഷിതമായി ഹൗസിനുള്ളില്‍ എത്തിയപ്പോള്‍ ഇനി അടുത്തതെന്ത് എന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ പ്രേക്ഷകരെ ഒട്ടും നിരാശരാക്കാതെ കളത്തില്‍ ആറാടുകയാണ് വിനയും റിയാസ് സലീമും. കളി മനസ്സിലാക്കി സ്ട്രാറ്റജിയില്ലെന്ന് തോന്നിപ്പിക്കും വിധം വളരെ സൂക്ഷ്മമായാണ് ഇരുവരുടെയും നീക്കങ്ങള്‍. പലപ്പോഴും റോബിന്റെ കളിവിരുതിനെ തോല്‍പ്പിക്കുന്ന നീക്കങ്ങളാണ് തുടക്കത്തില്‍ റിയാസും വിനയും പുറത്തെടുത്തത്.
എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇരുവര്‍ക്കുമിടയിലും പൊട്ടലും ചീറ്റലും രൂപപ്പെട്ടിരിക്കുകയാണ്. ഒരുമിച്ച് വന്ന് കോര്‍ട്ട് റൂമിലും ഷൈന്‍ ചെയ്ത ഇരുവരും ഹൗസിലുള്ള ഏതൊക്കെ പൂച്ചകളെ പുറത്തുചാടിക്കുമെന്ന് കണ്ടറിഞ്ഞു തന്നെ കാണാം.

അതിനിടെ റിയാസിന്റെയും വിനയ് മാധവിന്റെയും വരവ് ചില മുഖങ്ങളെ കഷ്ടത്തിലാക്കുമെന്ന് തോന്നുന്നു. അതിന്റെ ആദ്യ സൂചനകള്‍ കിട്ടിക്കഴിഞ്ഞു. തെറി പറയരുത് എന്ന് വിനയ് ആരെ ഉദ്ദേശിച്ചാണോ പറഞ്ഞത് അവരുടെ നില പരുങ്ങലിലാണെന്ന് വ്യക്തമാക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡുകള്‍. അത് ഹൗസിനുള്ളിലെ മറ്റുള്ളവരും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്.
ആദ്യ ഇര നിമിഷയായിരുന്നു. അതില്‍ പിടിച്ച് അടുത്ത ആളുകളേയും ചൂണ്ടയിടുമെന്നാണ് ബിഗ് ബോസ് നിരീക്ഷകര്‍ പറയുന്നത്. ഡോക്ടറും ജാസ്മിനുമാകാം പിന്നാലെ പിടികൂടുന്നവര്‍. അതിനുള്ള സൂചനകളും ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
ജാസ്മിന്റെ നില പരുങ്ങലിലാണെന്ന് അഖിലിനോട് സൂചിപ്പിക്കുകയാണ് ബ്ലെസ്‌ലി. ചിലര്‍ വന്നപ്പോള്‍ ജാസ്മിന്റെ അവസ്ഥ ഡെയ്ഞ്ചറിലായിക്കഴിഞ്ഞു. ജാസ്മിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള തുടക്കമിട്ടിട്ടുണ്ടെന്നും ബ്ലെസ്‌ലി സൂചിപ്പിക്കുന്നു. പ്രേക്ഷകര്‍ക്കു മുന്നില്‍ ജാസ്മിന്റെ ഇമേജ് മാറിത്തുടങ്ങിയിട്ടുണ്ടെന്നാണ് തോന്നുന്നത്. അതിനുള്ള എല്ലാ പണിയും നടത്തിയിട്ടുണ്ട്. വിനയ് മാധവിനെ ഉദ്ദേശിച്ചു തന്നെയാണ് ബ്ലെസ്‌ലി ഇക്കാര്യം പറയുന്നത്. എന്ത് നെറികേട് കാണിച്ചും ജാസ്മിനെ പുറത്താക്കാനുള്ള പണി വിനയ് നടത്തുമെന്നും അഖിലും ബ്ലെസ്‌ലിയും ഉറച്ചു തന്നെ പറയുന്നു.

അതിനിടെ ജാസ്മിന്‍ മെഡിക്കല്‍ റൂമില്‍ ക്യാമറയെ നോക്കി കരഞ്ഞ് നിലവിളിച്ചത് എന്തിനെന്ന് തിരക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകര്‍. ഗെയിമിന്റെ ഭാഗമായി കരഞ്ഞതാണോ അതോ റിയലാണോ എന്ന് അന്വേഷിക്കുകയാണ് പലരും. ഈ വീട്ടില്‍ നില്‍ക്കാന്‍ താന്‍ യോഗ്യയല്ലെന്നും ഇതുവരെ നിന്നതിന്റെ പെയ്‌മെന്റ് കിട്ടി എന്നുണ്ടെങ്കില്‍ തന്നെ എലിമിനേറ്റ് ചെയ്യണമെന്നായിരുന്നു ജാസ്മിന്‍ ബിഗ് ബോസിനോട് ആവശ്യപ്പെട്ടത്. ഈ വീട്ടില്‍ വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണുള്ളത്, പക്ഷെ ഞാന്‍ ഇവിടെ നില്‍ക്കാന്‍ യോഗ്യയാണോ എന്ന് സംശയമുണ്ട്. തുടര്‍ന്ന് ബിഗ് ബോസിനോട് please do me a favour എന്നും ജാസ്മിന്‍ പറയുന്നു.
സ്‌പോണ്‍സര്‍ ടാസ്‌കിന്റെ വിവരങ്ങള്‍ റിയാസ് വായിക്കുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ജാസ്മിന് തനിക്ക് തലകറങ്ങുന്നതായി അറിയിക്കുകയായിരുന്നു. ഇതോടെ എല്ലാവരും ജാസ്മിന് ചുറ്റും കൂടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പിന്നാലെ മെഡിക്കല്‍ റൂമിലേക്ക് ജാസ്മിനെ മാറ്റുകയായിരുന്നു. മെഡിക്കല്‍ റൂമിലിരുന്ന് ജാസ്മിന്‍ പൊട്ടിക്കരയുന്നതാണ് പിന്നീട് കണ്ടത്. പെണ്‍കരുത്തിന്റെ പ്രതീകമായ ജാസ്മിന്‍ ഇതിലും മോശം സന്ദര്‍ഭങ്ങളില്‍ പോലും തളര്‍ന്നിട്ടില്ല. പിന്നെ ഇപ്പോള്‍ എന്താണ് കാര്യമെന്ന് അന്വേഷിക്കുകയാണ് ജാസ്മിന്‍ ഫാന്‍സ്.

എന്തായാലും തങ്ങളുടെ പ്രിയതാരം തിരിച്ചുവരുമെന്ന ഉത്തമവിശ്വാസത്തിലാണ് ജാസ്മിന്‍ ഫാന്‍സ്. ജാസ്മിന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നും അറിയാനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതോ ഇനി ഈ ആഴ്ചയിലെ എലിമിനേഷനില്‍ ജാസ്മിനെ പുറത്താക്കുമോ എന്നും ആരാധകര്‍ക്ക് ആശങ്കയുണ്ട്.


Click it and Unblock the Notifications