ഒന്ന് കെട്ടിപ്പിടിച്ചോട്ടെ; റോബിനോടുള്ളത് ജാസ്മിന്റെ ഗെയിം തന്ത്രമാണോ? മറ്റൊരു പ്രണയം തേടി ആരാധകരും
ദൃശ്യത്തില്‍ ലാലേട്ടന്‍ തന്നെ പറഞ്ഞപോലെ ആ രഹസ്യം എന്നോടൊപ്പം തന്നെ മണ്ണടിയും. മോഹന്‍ലാലിനോട് തന്നെ അദ്ദേഹത്തിന്റെ സിനിമയിലെ ഡയലോഗാണ് ജാസ്മിന്‍ ഇന്നലെ പറഞ്ഞത്. ശത്രുക്കളെ പോലെ നടന്നിരുന്ന ഡോക്ടര്‍ റോബിനെ ജാസ്മിന്‍ കെട്ടിപ്പിടിച്ചതിനെ കുറിച്ചാണ് അവതാരകന്‍ ചോദിച്ചത്. ബിഗ് ബോസ് വീട്ടില്‍ തുടക്കം മുതല്‍ ജാസ്മിനും റോബിനും കീരിയും പാമ്പും പോലെയായിരുന്നു.
പാവക്കളി ടാസ്‌കില്‍ റോബിന്‍ കള്ളത്തരം കാണിച്ചതാണ് ജാസ്മിനെ ചൊടിപ്പിച്ചത്. പിന്നീടിങ്ങോട്ട് അതേ ദേഷ്യം ജാസ്മിന്‍ ഉള്ളില്‍ കൊണ്ട് നടന്നു. എന്നാല്‍ ആര്‍ക്കും ഒരു സൂചനയും നല്‍കാതെയാണ് റോബിനോട് ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് ജാസ്മിന്‍ ചോദിച്ചത്. ഇതിന്റെ കാരണമെന്താണെന്ന് അന്വേഷിച്ചവരോട് ഒന്നും ജാസ്മിന്‍ പറഞ്ഞതുമില്ല. ഇതേ കുറിച്ചുള്ള ചില വിശകലനങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകര്‍ നടത്തുന്നത്.

'ജാസ്മിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അവളുടെ ജനുവിനിറ്റി അല്ല, മറിച്ച് അവളുടെ ഫ്രണ്ട്ഷിപിനോടുള്ള ആത്മാര്‍ത്ഥതയാണെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസില്‍ എല്ലാവരും വന്നിരിക്കുന്നത് മത്സരിക്കാനാണ്. തനിക് കിട്ടുന്ന ഓരോ ചാന്‍സും സ്‌കോര്‍ ചെയ്യാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍ തന്റെ സൗഹൃദം വിട്ടു കൊടുത്ത് അവള്‍ ഒരിക്കലും മത്സരിച്ചിട്ടില്ല.
ബെസ്റ്റ് ഫ്രണ്ട് ആയ നിമിഷയെ മാത്രമല്ല, ഡെയിസിയെയും ജാസ്മിന്‍ ഒരിക്കലും തന്റെ മത്സരത്തിനായി ഉപയോഗിക്കില്ല. അതിനുള്ള തെളിവാണ് ഇന്നലത്തെ എപ്പിസോഡ്. ഡെയിസി കാരണമാണ് താന്‍ ഡോക്ടറെ കെട്ടിപ്പിടിച്ചതെന്ന് പറഞ്ഞു ഷോ സ്റ്റീല്‍ ചെയ്യാനുള്ള അവസരം വന്നിട്ടും, തന്റെ എത്തിക്‌സിന്റെയും ജനുവിനിറ്റിയുടെയും മേലെ ഒരു പൊന്‍തൂവല്‍ കൂടി കിട്ടാവുന്ന ചാന്‍സ് ആയിട്ടും, അവള്‍ അത് ചെയ്തില്ല.
ജീവിതത്തില്‍ ആയാലും ഗെയിമിലായാലും നമ്മളെ ഒരിക്കലും വിട്ടകൊടുക്കാതെ മുറുകെ പിടിക്കുന്ന സൗഹൃദം കിട്ടുന്നതിലും വല്യ ഭാഗ്യം ഒന്നുമില്ല..' എന്നാണ് ആരാധകര്‍ ജാസ്മിനെ കുറിച്ച് പറയുന്നത്.

തുടക്കം മുതല്‍ ബിഗ് ബോസ് വീട്ടില്‍ ജെനുവിന്‍ ആയി നില്‍ക്കുന്ന ഏക മത്സരാര്‍ഥി ജാസ്മിനാണ്. ജീവിതത്തിലെ പല അനുഭവങ്ങളുമാണ് ജാസ്മിനെ കൊണ്ട് അത്തരമൊരു തീരുമാനം എടുപ്പിച്ചതെന്നാണ് മനസിലാവുന്നത്. എന്തായാലും റോബിനോടുണ്ടായിരുന്ന പകയും പ്രശ്‌നങ്ങളുമൊക്കെ എവിടെയോ അവസാനിച്ചു. മാത്രമല്ല ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയാല്‍ മത്സരം തന്നെ മാറിയേക്കുമെന്നാണ് പ്രവചനങ്ങള്‍.
എന്തായാലും സൗഹൃദത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളാണ് ജാസ്മിന്‍. നീയോ ഞാനോ എന്നൊരു സിറ്റുവേഷന്‍ വന്നാല്‍ അല്ലാതെ നിമിഷയെ വിട്ടുകൊടുക്കില്ല എന്ന് ലാലേട്ടനോട് തന്നെ ജാസ്മിന്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ റോബിനെപ്പോലെ ഓരോരോ ആളെ സോപ്പിട്ടു സോപ്പിട്ടു ഒപ്പം കൂട്ടുന്നത് പോലല്ല.
ഇനി റോബിനെ വരുതിയിലാക്കാനുള്ള ജാസ്മിന്റെ ഗെയിം തന്ത്രമാണോ ഇതെന്ന കാര്യവും സംശയിക്കേണ്ടി ഇരിക്കുന്നു. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടറിയാന്‍ സാധിക്കുമെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വരുന്ന കുറിപ്പുകളില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications