ആളുകള്‍ക്ക് ഭക്ഷണം വാങ്ങി കൊടുക്കും, ഇങ്ങനെയാണ് തന്റെ പിറന്നാള്‍, തുറന്ന് പറഞ്ഞ് ജാസ്മിന്‍

ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നിരവധി നാടകീയ സംഭവങ്ങളാണ് ദിവസവും ഹൗസില്‍ അരങ്ങേറുന്നത്. വഴക്കും ബഹളവും മാത്രമല്ല സന്തോഷമുള്ള നിമിഷങ്ങള്‍ക്കും ഹൗസ് സാക്ഷ്യം വഹിക്കാറുണ്ട്‌. പ്രശ്‌നങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും മത്സരാർത്ഥികള്‍
ഇതൊക്കെ മറന്ന് സന്തോഷങ്ങളില്‍ ഒത്തു ചേരാറുണ്ട്.

ഇന്നലെ (ശനി) ജാസ്മിന്റെ പിറന്നാള്‍ ആയിരുന്നു. പ്രശ്‌നങ്ങള്‍ക്കിടയിലും എല്ലാവരും ചേര്‍ന്ന് ജാസ്മിന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു. കേക്ക് മുറിക്കുകയും സഹമത്സരാര്‍ത്ഥികള്‍ ആശംസ നേരുകയും ചെയ്തു. മോഹന്‍ലാലും ജാസ്മിന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു. ബിഗ് ബോസിന്റെ വകയായി ഒരു സമ്മാനവും കൊടുത്തു

ജാസ്മിന്‍.

തന്റെ പിറന്നാള്‍ ആഘോഷത്തെ കുറിച്ചുള്ള ഓര്‍മ പങ്കുവെയ്ക്കുകയാണ് ജാസ്മിന്‍. മോഹന്‍ലാലിന്റെ ചോദ്യത്തിനായിരുന്നു മറുപടി. 'ഇപ്പോള്‍ തനിക്ക് 26 വയസായിരിക്കുകയാണ്. ഒരോ വര്‍ഷവും വയസ്സിന്റെ നമ്പര്‍ വരുന്ന അത്രയും ആളുകള്‍ക്ക് ഭക്ഷണം വാങ്ങി കൊടുക്കും. കഴിഞ്ഞ വർഷം 25 പേര്‍ക്ക് ഭക്ഷണം നല്‍കിയെന്നും' ജാസ്മിന്‍ പറഞ്ഞു. മോഹന്‍ലാല്‍ ആശംസയ്‌ക്കൊപ്പം ഒരു ബോട്ടില്‍ കാപ്പിപ്പൊടിയും സമ്മാനമായി കൊടുത്തു. ഹൗസില്‍ എത്തിയത് മുതല്‍ കോഫിയോടുള്ള താല്‍പര്യം ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയിലെ ലക്ഷ്വറി ബഡ്ജറ്റ് ലഭിച്ചപ്പോള്‍ കാപ്പിപ്പൊടി എടുത്തിരുന്നുവെങ്കിലും ബഡ്ജറ്റ് കൂടിയത് കാരണം അവസാന നിമിഷം അത് ഒഴിവാക്കി. ഇതില്‍ ജാസ്മിന്‍ പരാതി പറയുകയും ചെയ്തു.

ശക്തയായ മത്സരാര്‍ത്ഥി

ബിഗ് ബോസ് സീസണ്‍ 4ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ജാസ്മിന്‍ ഒരു പുതുമുഖമാണെങ്കിലും നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ പേര് ഇടംപിടിച്ചിരുന്നു. തന്റെ ജീവിത കഥയിലൂടെയാണ് നവമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. ചെറുപ്രായത്തില്‍ വിവാഹിതയായ ജാസമിന് നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങളായിരുന്നു താരം തുറന്നടിച്ചത്. ഒരു സ്ത്രീയ്ക്ക് താങ്ങാന്‍ പറ്റാത്തതിലധികം ജാസ്മിന്‍ ചെറുപ്രായത്തില്‍ അനുഭവിച്ചു. എന്നാല്‍ വേദനകള്‍ ഉള്ളിലൊതുക്കി ജീവിക്കാതെ ശക്തമായി പ്രതികരിക്കുകയായിരുന്നു. പിന്നീട് വളരെ വൈകാതെ വിവാഹമെന്ന വേലിക്കെട്ട് പൊട്ടിച്ച് പുറത്ത് വന്നു. ഇപ്പോള്‍ തന്റെ ലോകത്ത് സന്തോഷമായി ജീവിക്കുകയാണ്.

ഇമേജ് മാറി

ബിഗ് ബോസില്‍ വന്നതിന് ശേഷം ജാസ്മിന്റെ ഇമേജ് മാറിയിട്ടുണ്ട്. ഷോയില്‍ വരുന്നതിന് മുന്‍പ് ജനങ്ങളുടെ ഇടയില്‍ നെഗറ്റീവ് ചിത്രമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നെഗറ്റീവ് കമന്റുകളായിരുന്നു അധികവും തേടിയെത്തിയിരുന്നത്. വ്യക്തിത്വത്തെ പോലും മോശമായി ഒരു കൂട്ടര്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാസ്മിന്റെ ഇമേജ് തന്നെ മാറിയിട്ടുണ്ട്. ഷോയിലൂടെ പ്രേക്ഷകരിലേയ്ക്ക് കുറെക്കൂടി അടുത്തിട്ടുണ്ട്. കൂടാതെ എന്താണ് റിയല്‍ ക്യാരക്ടര്‍ എന്ന് മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. എല്ലാക്കാര്യത്തിനും കൃത്യമായ നിലപാടും കാഴ്ചപ്പാടുമുള്ള വ്യക്തിയാണ് ജാസ്മിന്‍. ടോപ്പ് ഫൈവില്‍ വരെ ഇടം പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പറയുന്നത്.

കാമുകി മോണിക്ക

ജാസ്മിനെ പോലെ കാമുകി മോണിക്കയും ഇന്ന് മലയാളികളുടെ പ്രിയങ്കരിയാണ്. ബിഗ് ബോസ് ഷോയിലൂടെയാണ് മോണിക്കയും ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പ്രണയിനിയെ കുറിച്ച് ജാസ്മിന്‍ തന്നെയായിരുന്നു ബിഗ് ബോസ് ഹൗസില്‍ വെളിപ്പെടുത്തിയത്. പിന്നീട് പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയമായതിനെ കുറിച്ചുമെല്ലാം താരം പറഞ്ഞിരുന്നു. ഹൗസില്‍ അവസരം കിട്ടുമ്പോഴെല്ലാം മോണിക്കയെ കുറിച്ച് ജാസ്മിന്‍ വാചാലയാവാറുണ്ട്. എന്നാല്‍ പിറന്നാളിന് ബിഗ് ബോസ് ഹൗസില്‍ മോണിക്കയുടെ ആശംസ എത്തിയില്ല. ഇതിന്റെ കാരണം പ്രേക്ഷകര്‍ തിരക്കുന്നുണ്ട്. വിഷു സ്‌പെഷ്യല്‍ വീഡിയോ വന്നതിന് പിന്നാലെ മോണിക്കയുടെ പെരുമാറ്റത്തിലെ മാറ്റത്തെ കുറിച്ച് ജാസ്മന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X