ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെ ചൂടി വധുവിന്റെ വേഷത്തില്‍ ജാസ്മിന്‍; ഇതൊരു ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന് ആരാധകര്‍

ഈ സീസണിലെ ശക്തയായ മത്സരാര്‍ഥി, ഫൈനല്‍ ഫൈവിന് സാധ്യതയുള്ള ആള്‍, ഫിറ്റ്‌നെസിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ജാസ്മിന്‍ എം മൂസയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. ബിഗ് ബോസില്‍ പോയതിന് ശേഷമാണ് ജാസ്മിന്റെ വിശേഷങ്ങള്‍ കൂടുതലായും ചര്‍ച്ചയായത്. ചെറിയ പ്രായത്തില്‍ വിവാഹം കഴിഞ്ഞെങ്കിലും അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ജീവിതത്തിലെ പല വേദനകളും മറികടന്നാണ് ജാസ്മിന്‍ ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്.

എന്നാല്‍ വിവാഹസമയത്തെ മുതലുള്ള ജാസ്മിന്റെ ചില ഫോട്ടോസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായി വീണ് പോയ ഒരായിരം സ്ത്രീ ജന്മങ്ങള്‍ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ശക്തി പകരുന്നതാണ് ഈ ചിത്രങ്ങളെന്നാണ് ആരാധകര്‍ പറയുന്നു.

 മുക്കത്തെ പെണ്ണ് എന്ന് പറഞ്ഞാല്‍ പണ്ട് അത് കാഞ്ചനമാല ആയിരുന്നു. ഇപ്പോഴത് ജാസ്മിനാണ്

മുക്കത്തെ പെണ്ണ് എന്ന് പറഞ്ഞാല്‍ പണ്ട് അത് കാഞ്ചനമാല ആയിരുന്നു. ഇപ്പോഴത് ജാസ്മിന്‍ എം മൂസ ആണെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. ജാസ്മിന്‍ വിവാഹിതയായി ഭര്‍ത്താവിന്റെ കൂടെ പോവുന്നത് അടക്കമുള്ള ചില ചിത്രങ്ങൾ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. ആഭരണങ്ങളൊക്കെ അണിഞ്ഞ് അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങള്‍ക്കൊപ്പം മസില്‍ ഉരുട്ടി ഫിറ്റ്‌നെസ് ബോഡിയുമായി നില്‍ക്കുന്ന പുതിയ കാലത്തെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

ജാസ്മിന്‍ നീ തന്നെയാണ് ബിഗ് ബോസ്

ജാസ്മിന്‍ നീ തന്നെയാണ് ബിഗ് ബോസ് എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. നിന്നോളം അര്‍ഹതയും യോഗ്യതയും മാറ്റാര്‍ക്കുമില്ല താനും. കാല്‍പനിക പ്രണയത്തിന്റെ പൂക്കള്‍ വിരിച്ച പാതകളിലൂടെ അല്ല മറിച്ച് പരുക്കന്‍ ജീവിത യാഥാര്‍ഥ്യങ്ങളുടെ കനല്‍ വഴികള്‍ താണ്ടി കടന്നാണ് അവള്‍ ഇവിടെ വരെ എത്തിയത്. ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളുടെയും നടുവില്‍ സുരക്ഷിത തീരത്തിരിക്കുന്നവര്‍ക്ക് ഒരു പക്ഷേ അവളുടെ ഉള്ളിലെ തീ പൊള്ളിക്കുന്നുണ്ടാവണം, അത് കൊണ്ടായിരിക്കും അവര്‍ കാല്പനിക പ്രണയത്തിന്റെ സുഖ ശീതളിമയിലേക്ക് കാഴ്ച തിരിക്കുന്നത്.

 ജീവിത യാഥാര്‍ഥ്യങ്ങള്‍ തന്നെയാണ് അവളെ ശരീരികമായും മാനസികമായും കൂടുതല്‍ കരുത്തുള്ളവളാക്കി മാറ്റിയത്

അവള്‍ പിന്നിട്ട വഴികളിലെ ജീവിത യാഥാര്‍ഥ്യങ്ങള്‍ തന്നെയാണ് അവളെ ശരീരികമായും മാനസികമായും കൂടുതല്‍ കരുത്തുള്ളവളാക്കി മാറ്റിയത്. അപ്പോഴും മാനുഷിക മൂല്യങ്ങളും മനുഷ്യത്വവും സഹജീവി സ്‌നേഹവും അവളില്‍ കൂടുതല്‍ കൂടുതല്‍ ശക്തമായി രൂപം കൊണ്ടത്. കഠിനമായ ജീവിത യാത്രയില്‍ എവിടെയൊക്കെയോ തളര്‍ന്നു വീഴുമായിരുന്ന അവള്‍ സ്വന്തം ഇച്ചാശക്തിയും ആത്മബലവും കൊണ്ട് കൂടിയാണ് ഇന്ന് ബിഗ് ബോസ് വരെ എത്തി നില്‍ക്കുന്നത്.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
ഒരായിരം സ്ത്രീ ജന്മങ്ങള്‍ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ശക്തി പകരുന്നത് കൂടിയാകും നിന്റെ വിജയം

തീര്‍ച്ചയായും ബിഗ് ബോസ് ഹൗസിലെ ഇതര മത്സരാര്‍ഥികള്‍ക്ക് ഒന്നുമില്ലാത്ത മനക്കരുത്തിന്റെയും ആത്മ ബലത്തിന്റെയും പ്രതീകം കൂടിയാണവള്‍ പ്രചോദനം കൂടിയാണവള്‍. ബിഗ് ബോസ് എന്ന പദവിക്ക് തികച്ചും അര്‍ഹയും യോഗ്യയും നീ മാത്രമാണ്. മുന്നോട്ടുള്ള വഴികളില്‍ ഇനിയും പല തരത്തിലുള്ള അധിക്ഷേപങ്ങളും അതിക്രമങ്ങളും നിനക്ക് നേരിടേണ്ടി വന്നേക്കാം. തളരാതെ പതറാതെ മുന്നേറുക ഒപ്പം ജീവിത മൂല്യങ്ങളും മനുഷ്യത്വവും കൈവിടാതിരിക്കുക. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായി വീണുപോയ ഒരായിരം സ്ത്രീ ജന്മങ്ങള്‍ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ശക്തി പകരുന്നത് കൂടിയാകും നിന്റെ വിജയം.. എന്നുമാണ് ആരാധകർ പറഞ്ഞ് നിർത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X