പുറത്തിറങ്ങിയ ജാസ്മിൻ നേരെ നിമിഷയുടെ അടുത്തേക്ക്; മണ്ടത്തരം കാണിച്ചുവെന്ന് ആരാധകർ
പ്രേക്ഷകർ പ്രതീക്ഷിച്ചതിലും ഗംഭീരമായാണ് ബിഗ് ബോസ് മലയാളത്തിന്റെ സീസൺ ഫോർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഷോയുടെ മറ്റു സീസണുകളിൽ കണ്ടിട്ടില്ലാത്ത നാടകീയമായ രംഗങ്ങൾ ബിഗ് ബോസ് സീസൺ ഫോറിനെ കൂടുതൽ കളർ ആക്കി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചത്തെ വീക്കിലി ടാസ്ക്കിലൂടെയാണ് ബിഗ് ബോസ് വീട് ആകെമൊത്തം ഇളകിമറിഞ്ഞത്. വീക്കിലി ടാസ്ക്കിൽ മത്സരാർത്ഥികൾ തമ്മിൽ വഴക്ക് പതിവാണെങ്കിലും ഇതാദ്യമായി മത്സരാർത്ഥികൾ തമ്മിൽ കായികപരമായ ഏറ്റുമുട്ടൽ ഉണ്ടായ കാഴ്ചയാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.
റോബിനും റിയാസും തമ്മിലുള്ള വഴക്ക് അതിരു കടക്കുകയും. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു. റോബിൻ റിയാസിനെ തല്ലി എന്ന കാരണം കൊണ്ട് റോബിനെ കളിയിൽ നിന്നും മാറ്റിനിർത്തുകയും സീക്രട്ട് റൂമിലേക്ക് അയക്കുകയാണ് ബിഗ് ബോസ് ചെയ്തത്.

മൂന്നുദിവസം സീക്രട്ട് റൂമിൽ നിന്നതിനുശേഷം റോബിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ബിഗ് ബോസ്. ഇതിനായി വീട്ടിലെ എല്ലാ മത്സരാർഥികളോടും അന്ന് നടന്ന കാര്യത്തെപ്പറ്റി ചോദിക്കുകയും അവരുടെ അഭിപ്രായം മനസിലാക്കുകയും ചെയ്തു. റിയാസും ജാസ്മിനം റോബിന് എതിരെയാണ് സംസാരിച്ചത്.
ഇരുവരും കടുത്തഭാഷയിൽ ബിഗ് ബോസിനെ വിമർശിക്കുകയും ചെയ്തു. ബിഗ് ബോസിന്റെ തീരുമാനം ഇഷ്ടപ്പെടാത്ത ജാസ്മിൻ, തുടർന്ന് ഷോയിൽ നിന്നും തനിക്ക് പുറത്തുപോകണം എന്നും റോബിനെ പോലുള്ള ഒരു വ്യക്തിയെ മത്സരത്തിൽ തിരിച്ചു വിളിക്കുകയാണെങ്കിൽ തനിക്ക് ഷോയിൽ നിൽക്കാൻ താൽപര്യമില്ലെന്ന് പറയുകയായിരുന്നു.
തുടർന്ന് ബിഗ് ബോസ്സിന്റെ അനുവാദത്തോടെ ജാസ്മിൻ ഷോയിൽ നിന്നും പുറത്തേക്ക് പോയി.

ജാസ്മിന് ബിഗ് ബോസ് വീട്ടിൽ നിന്നും ലഭിച്ച ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കൾ റിയാസും നിമിഷയുമാണ്. ഇവരിൽ നിമിഷയുമായി വളരെയധികം ആത്മബന്ധമാണ് ജാസ്മിന് ഉണ്ടായത്.
ഷോയുടെ തുടക്കത്തിലെല്ലാം ജാസ്മിന് വഴക്കുണ്ടാക്കിയതെല്ലാം നിമിഷക്ക് വേണ്ടിയായിരുന്നു.
ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ജാസ്മിൻ ആദ്യം നിമിഷയെ വീഡിയോ കോൾ ചെയ്തു. നിമിഷ ജാസ്മിനെയും കാത്ത് എയർപോർട്ടിൽ നിൽക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
ഇരുവരും ഒരുമിച്ച് കാറിൽ യാത്രചെയ്യുന്ന ദൃശ്യങ്ങളും നിമിഷ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

അതെ സമയം, റോബിന് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായെന്ന വാർത്തകൾ ഇപ്പോൾ പുറത്ത് വരികയാണ്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ എത്തി ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചെന്നും വാർത്തകൾ വരുന്നുണ്ട്.
ഈ വാർത്തക്ക് പിന്നാലെ, ജാസ്മിന് ചെയ്തത് ഏറ്റവും വലിയ മണ്ടത്തരമാണെന്ന് ആരാധകർ പറയുന്നു. പെട്ടെന്ന് ഒരു തീരുമാനം എടുത്തത് ബുദ്ധിമോശം ആയിപോയിയെന്നും റോബിന് വരുമോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം പുറത്ത് ഇറങ്ങിയാൽ മതിയായിരുന്നുവെന്നും ആരാധകർ പറയുന്നു.
Recommended Video

എന്നാൽ, റോബിന് പുറത്താക്കപ്പെട്ട വാർത്ത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയാണ്. റോബിനെ പുറത്താക്കിയെങ്കിൽ റൊൺസണെയും വിനയ് മാധവിനെയും അതുപോലെ പുറത്താക്കണമെന്നും ഇരുവരും റോബിന് ചെയ്തതിനേക്കാൾ ഗുരുതര കുറ്റമാണ് ബിഗ് ബോസ് വീട്ടിൽ ചെയ്തതെന്നുമെല്ലാം പ്രേക്ഷകർ പറയുന്നുണ്ട്.
ഒരു വലിയ വിഭാഗം റോബിൻ ആരാധകർ ഇനി ബിഗ് ബോസ് ഷോ കാണില്ലെന്നും പറയുന്നു. എന്ത് തന്നെ ആയാലും ബിഗ് ബോസ്സിലെ വളരെ ശക്തരായ രണ്ട് മത്സരാർഥികൾ കൂടി പടിയിറങ്ങിയാൽ ഷോയുടെ ഗതി തന്നെ മാറും എന്ന കാര്യത്തിൽ സംശയം ഇല്ല.


Click it and Unblock the Notifications











