ആദ്യം പൊളിച്ചു; പിന്നെ കൈ വിട്ടുപോയി, ഡോക്ടറിനും ജാസ്മിനും പാളിപ്പോയത് ഇവിടെയാണ്...

ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചിട്ട് 5 ദിവസമേ ആയിട്ടുള്ളൂവെങ്കിലും മത്സരം അതിന്റെ ട്രാക്കിലെത്തിയിട്ടുണ്ട്. ഇത്തവണ താരങ്ങളെക്കാള്‍ പുതുമുഖങ്ങളാണ് സ്‌കോര്‍ ചെയ്യുന്നത്. കൃത്യമായി തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ എത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഡോക്ടര്‍ റോബിനാണ്. ഷോയുടെ തുടക്കത്തില്‍ തന്നെ കളിക്കാന്‍ വേണ്ടിയാണ് ബിഗ് ബോസില്‍ വന്നതെന്നും നൂറ് ദിവസം നില്‍ക്കുമെന്നും പറഞ്ഞിരുന്നു. ഫില്‍മീബീറ്റ് ഉള്‍പ്പെടെ പങ്കെടുത്ത പത്രസമ്മേളനത്തിലും ഡോക്ടര്‍ ഇത് ആവര്‍ത്തിച്ചിരുന്നു.

ഡോക്ടറെ പോലെ തന്നെ ക്യാമറയ്ക്ക് മുന്നില്‍ ഇടം പിടിച്ച മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. ആദ്യ ദിവസം മുതല്‍ തന്നെ ക്യത്യമായ ക്യാമറ സ്‌പെയിസ് നേടാന്‍ ജാസ്മിന് സാധിച്ചിരുന്നു. പുതുമുഖങ്ങളായ ഇരുവര്‍ക്കും മികച്ച പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് കഴിഞ്ഞ ദിവസം പാളിപ്പോയ ഡോക്ടറിന്റേയും ജാസ്മിന്റേയും ഗെയിം ആണ്. ഡോക്ടറിന്‌റെ കള്ളത്തരം ഇതോടെ സഹമത്സരാര്‍ത്ഥികളുടെ മുന്നില്‍ പൊളിഞ്ഞ് വീണിട്ടുണ്ട്.

 റോബിന്റെ യഥാര്‍ത്ഥ മുഖം

പാവ ടാസ്‌ക്കിലൂടെയാണ് റോബിന്റെ യഥാര്‍ത്ഥ മുഖം മത്സരാര്‍ത്ഥികളുടെ മുന്നില്‍ വെളിവായത്. നിമിഷയില്‍ നിന്ന് തന്ത്രപൂര്‍വ്വമായിരുന്ന ഡോക്ടര്‍ പാവ സ്വന്തമാക്കിയത്. ഇത് മത്സരത്തിന്റെ ഭാഗമായത് കൊണ്ട് തന്നെ മത്സരാര്‍ത്ഥികളുടെ ഇടയിലും പ്രേക്ഷകരുടെ ഇടയിലും ചര്‍ച്ചയായില്ല. എന്നാല്‍ പാവ അശ്വിന്റെ മുറിയില്‍ നിന്ന് എടുത്തതോടെയാണ് ഡോട്കറിന്റെ കള്ളം പൊളിഞ്ഞത്. എന്നാല്‍ അശ്വിന്‍ അധികം തര്‍ക്കിക്കാത്തത് കൊണ്ട് ഡോക്ടര്‍ രക്ഷപ്പെട്ടു എന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്. അതു പോലെ തന്നെ ഇന്നലെ എല്ലാം ജാസ്മിന്റെ കയ്യില്‍ നിന്ന് പോയി എന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.

പൊളിഞ്ഞുമായി ഗെയിം

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ജാസ്മിനേയും ഡോക്ടറിന്റേയും പൊളിഞ്ഞുമായി ഗെയിമിനെ കുറിച്ചാണ്. ഒരാള്‍ക്ക് സഹമത്സരാര്‍ത്ഥികളുടെ വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ മറ്റെയാള്‍ക്ക് മൊത്തത്തില്‍ കൈവിട്ട് പോയ അവസ്ഥയായി എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ഇന്നത്തെ എപ്പിസോഡില്‍ (30/03/2022) ഗെയിം പാളി പോയ രണ്ട് പേര്‍ എന്ന് കുറിച്ച് കൊണ്ടാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

വാക്കുകള്‍ ഇങ്ങനെ... ''ഒരാള്‍ക്ക് ഹൗസ്‌മേറ്റ്‌സിന്റെ വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ മറ്റെയാള്‍ക്ക് മൊത്തത്തില്‍ കൈ വിട്ടു പോയ അവസ്ഥയായിഅശ്വിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് കള്ളം പറഞ്ഞു തടിത്തപ്പേണ്ട ഡോക്ടറുടെ അവസ്ഥ പരിതാപകരമായിരുന്നു. അശ്വിന്‍ സ്ട്രോങ് ആയി മുന്നോട്ട് കൊണ്ട് പോവാത്തത് ഡോക്ടറുടെ ഭാഗ്യം. ജാസ്മിനാവട്ടെ മൊത്തം കയ്യീന്ന് പോയി എന്ന് മനസിലായിട്ടും വീണിടത്ത് കിടന്ന് ഉരുളുന്ന കാഴ്ചയാണ് കണ്ടത്''. എന്നായിരുന്നു കുറിപ്പ്. അധികം പേരും ഇതിന് പിന്തുണയ്ക്കുകയായിരുന്നു.

ജാസ്മിനെതിരെ രൂക്ഷ വിമര്‍ശനം

ഒപ്പം തന്നെ ലക്ഷ്മി പ്രിയയുമായുള്ള വിഷയത്തില്‍ ജാസ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ലക്ഷമിയ്‌ക്കെിരെ ജാസ്മിന്‍ ഉന്നയിച്ച വാക്കുകള്‍ ശരിയല്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മോഹന്‍ലാല്‍ ഇത് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണമെന്നും പറയുന്നുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഒരു ആരാധിക ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ ഇതിനെ പിന്തുണക്കുണ്ട്.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...'' കാര്യം ലക്ഷ്മിയെ സപ്പോര്‍ട്ട് ചെയ്യാറില്ലെങ്കിലും ഇന്ന് നടന്ന ഒരു സംസാരവിഷയത്തില്‍ ജാസ്മിന്‍ തള്ള പെണ്ണുമ്പിള്ള എന്നൊക്കെ അഭിസംബോധന ചെയ്യുന്നുണ്ട് അത് ഡെയ്‌സി പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ട്.
പക്ഷെ അവള്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല.ലാലേട്ടന്‍ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു''. എന്നായിരുന്നു കുറിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X