Don't Miss!
- News
ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിച്ച ഡി.വൈ.എഫ്.ഐക്ക് മൂന്നിരട്ടി പിഴ ചുമത്താൻ പാലക്കാട് നഗരസഭ
- Lifestyle
തിരിച്ചുവരാത്ത രീതിയില്‍ താരന് പറപറക്കും; ഈ ചേരുവകള്‍ മതി, രണ്ടാഴ്ച ഉപയോഗം ധാരാളം
- Travel
ട്രെയിൻ യാത്രയിൽ ഏത് ക്ലാസ് വേണം.. എങ്ങനെ തിരഞ്ഞെടുക്കാം? എന്തുകൊണ്ട് സ്ലീപ്പർ?
- Automobiles
ബൊലേറോ നിയോയെ 'കുട്ടപ്പനാക്കി' മഹീന്ദ്ര, 11.50 ലക്ഷം രൂപക്ക് പുതിയ വേരിയൻ്റ് വിപണിയിൽ
- Sports
2019ലെ ലോകകപ്പ് കളിച്ചു, എന്നാല്‍ ഇത്തവണ ഇന്ത്യന്‍ ടീമിലുണ്ടാവില്ല! അഞ്ച് പേര് ഇതാ
- Technology
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
'ഹഗ്' ചെയ്യാനുള്ള കാരണം ഇതാണ്, നിറ പുഞ്ചിരികളോട് ജാസ്മിന്, ഒന്നും മനസ്സിലാവാതെ റോബിന്
മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പിണക്കവും ഇണക്കവുമെല്ലാം ബിഗ് ബോസ് ഹൗസിലെ സ്ഥിരം കഴ്ചയാണ്. ഷോയിലൂടെ അടുത്ത സുഹൃത്തുക്കള്‍ അകലയുകയും ശത്രുക്കളായിരുന്നവര്‍ മിത്രങ്ങളാവുകയും ചെയ്യാറുണ്ട്. ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുന്ന പേരുകളാണ് ഡോക്ടര്‍ റോബിന്റേയും ജാസ്മിന് എം മൂസയുടേയും. ഇവരുടെ സൗഹൃദമല്ല ശത്രുതയാണ് ചര്‍ച്ചയായത്. മത്സരം തുടങ്ങിയ ആദ്യ ദിവസം തന്നെ ഇരുവരും തമ്മില്‍ തെറ്റുകയായിരുന്നു. പിന്നീട് ഹൗസിലുണ്ടായ നിസ്സാര പ്രശ്നങ്ങള്‍ക്ക് പോലും പരസ്പരം ഏറ്റുമുട്ടി.
ജോലി ഉപേക്ഷിക്കില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു, പുതിയ വിശേഷം പങ്കുവെച്ച് മിയ...
സുഹൃത്തുക്കളായ ഡെയ്സിയും നിമിഷയും ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും ജാസ്മിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഡോക്ടറുമായിട്ടുള്ള സൗഹൃദം തനിക്ക് വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു. പിന്നീടും
ഇവര്‍ തമ്മിലുള്ള പോരിന് ഹൗസ് സാക്ഷിയായി. വിട്ടുവീഴ്ചയില്ലാതെയാണ് ഇരുവരും തമ്മിലടിച്ചത്. മോഹന്‍ലാല്‍ വരെ ഇവരുടെ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ അപ്പോഴും ഇവര്‍ അകന്ന് നില്‍ക്കുകയായിരുന്നു.
ഡെയ്സി ഡേവിഡും നവീന്‍ അറയ്ക്കലും പുറത്ത്, ഒട്ടും പ്രതീക്ഷിക്കാത്ത എവിക്ഷന്, ഇനി മത്സരം മാറും...

ഇപ്പോഴിത ഡോക്ടറും ജാസ്മിനും തമ്മിലുളള മഞ്ഞ് ഉരുവുകയാണ്. കഴിഞ്ഞ ദിവസം എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ജാസ്മിന് ഡേക്ടറെ ഹഗ് ചെയ്തു. അടുക്കളയില്‍ എല്ലാവരും നോക്കി നില്‍ക്കുമ്പോഴായിരുന്നു ഹഗ് ചെയ്യുന്നത്. ഡോക്ടറിനോട് അനുവാദം വാങ്ങി കൊണ്ടാണ് ജാസ്മിന് കെട്ടിപ്പിടിച്ചത്. ജാസ്മിന്റെ ഈ പ്രവൃത്തി ഡോക്ടറേയും മറ്റുള്ളവരേയും അത്ഭുതപ്പെടുത്തി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവരോട് ചോദിക്കുകയും ചെയ്തിരുന്നു.

ജാസ്മിന്റെ 'ഹഗ്' സോഷ്യല്‍ മീഡിയയിലും ബിഗ് ബോസ് ഗ്രൂപ്പുകളിലും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലും ഇതിനെ കുറിച്ച് ചോദിക്കുകയാണ്. ഡോക്ടറിനോടും ജാസ്മിനോടും കാര്യം തിരക്കുന്നതിനോടൊപ്പം മറ്റുള്ള മത്സരാര്‍ത്ഥികളോടും ഇതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ചത്തെ വാരാന്ത്യം എപ്പിസോഡ് ആരംഭിക്കുന്നത് തന്നെ ഇക്കാര്യം ചോദിച്ചു കൊണ്ടാണ്. ഡോക്ടറിനോടാണ് ആദ്യം ചോദിക്കുന്നത്.

ബിഗ് ബോസ് വീട്ടില്‍ ചില അത്ഭുതങ്ങള്‍ നടന്നത് ഡോക്ടര്‍ റോബിന് അറിഞ്ഞിരുന്നോ എന്നായിരുന്നു ചോദ്യം.കാര്യം മനസിലായ റോബിന് താന്‍ അറിഞ്ഞു എന്നായിരുന്നു പറഞ്ഞത്. താന്‍ ഒന്ന് ഹഗ് ചെയ്തോട്ടെ എന്ന് ചോദിച്ച് ജാസ്മിനാണ് തന്നെ സമീപിച്ചതെന്ന് റോബിന് പറഞ്ഞു. എന്തായിരിക്കും അതിന്റെ പിന്നിലുള്ള കാരണം എന്ന ചോദ്യത്തിന് കൃത്യമായി അറിയില്ലെങ്കിലും എന്തോ വരാനിരിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് റോബിന് തമാശയായി പറഞ്ഞു.

തുടര്‍ന്ന് ഇതേ കാര്യം ജാസ്മിനോടും മോഹന്‍ലാല്‍ ചോദിച്ചു. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജൂട്ടിയുടെ ഡയലോഗ് കടമെടുത്താണ് ജാസ്മിന് മറുപടി പറഞ്ഞത്. ആ സത്യം തന്നോടു കൂടി മണ്ണടിയട്ടെ എന്ന് തമാശ മട്ടില്‍ പറഞ്ഞു. കാരണം വെളിപ്പെടുത്താന്‍ തയ്യാറായില്ല. ശേഷം മറ്റു മത്സരാര്ഥികളില് ചിലരോടും മോഹന്‍ലാല്‍ ഇതിന്റെ പിന്നിലുള്ള കാരണത്തെക്കുറിച്ച് അന്വേഷിച്ചു. അതില്‍ അഖിലും ഡെയ്സിയും ലക്ഷ്മിപ്രിയയുമൊക്കെ ഏകദേശം ഒരേ അഭിപ്രായമാണ് പറഞ്ഞത്. ജാസ്മിന് വെറുതെ കയറി ആരേയും ഹഗ് ചെയ്യില്ലെന്നായിരുന്നു ധന്യയുടെ പ്രതികരണം. എല്ലാവരും ഇവരും ഹഗിനെ നല്ല സെന്‍സിലാണ് എടുത്തത്.

മറ്റു മത്സരാര്‍ഥികളുടെ അഭിപ്രായങ്ങള്‍ കേട്ട ശേഷവും മോഹന്‍ലാല്‍ ജാസ്മിനോട് ചോദ്യം ആവര്‍ത്തിച്ചു. ഇവര്‍ ആരെങ്കിലും പറഞ്ഞതാണോ യഥാര്‍ഥ കാരണമെന്നായിരുന്നു ചോദ്യം. എന്നാല്‍ അപ്പോഴും ഒരു പുഞ്ചിരിയോടെ ജാസ്മിന് മൗനം പാലിക്കുകായയിരുന്നു. ഡോക്ടര്‍ ഹഗിന് അര്‍ഹനാണെന്ന് മാത്രമായിരുന്നു ജാസ്മിന് പറഞ്ഞത്. പിന്നീട് മോഹന്‍ലാല്‍ ഇതിനെ കുറിച്ച് ചോദിച്ചില്ല.