'അബദ്ധത്തിൽ പോലും റോബിനെ കണി കാണരുത് എന്നാണ് ആ​ഗ്രഹം, എന്റെ ലക്ക് അപർണയായിരുന്നു'; ജാസ്മിൻ

പുറത്ത് നിന്ന് കാണുന്നവർക്ക് വളരെ രസകരവും അതിവേ​ഗത്തിൽ ചെയ്യാൻ പറ്റുന്നതുമായ ​ഗെയിമാണ് ബി​ഗ് ബോസെന്ന് തോന്നുമെങ്കിലും അവിടെ നൂറ് ദിവസം പിടിച്ച് നിന്ന് ജനപ്രീതിയോടെ കപ്പുയർത്തുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്.

അപാരമായ ക്ഷമയും കരുത്തും ബുദ്ധിയും ശക്തിയും പ്രയോ​ഗിച്ചാൽ മാത്രമെ മറ്റുള്ള സഹ മത്സരാർഥികളെ മറി കടന്ന് വിജയിയാകാൻ സാധിക്കൂ. വീട്ടിൽ അവശേഷിക്കുന്ന പതിനൊന്ന് പേരും അതിനുള്ള ശ്രമത്തിലാണ്.

ഇനി വളരെ കുറച്ച് ആഴ്ചകൾ കൂടി മാത്രമെ ഈ സീസണിനുള്ളൂ. മറ്റ് മൂന്ന് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് നാലാം സീസൺ മുന്നേറികൊണ്ടിരിക്കുന്നത്.

ഹൗസിലേക്ക് പ്രവേശിക്കും വരെ പരസ്പരം ആർക്കും അറിയില്ല. ആരൊക്കെയാണ് തനിക്കൊപ്പം മത്സരിക്കാൻ എത്തുന്നത്. ഉറ്റ സുഹൃത്തുക്കൾ വീട്ടിലുണ്ടെങ്കിൽ പോലും അവരേയും മറി കടന്നാൽ മാത്രമെ കപ്പ് സ്വന്തമാക്കാനാകൂ.

ഈ സീസൺ കണ്ടതിൽ വെച്ച് പരസ്പരം വലിയ ശത്രുതയിൽ കഴിയുന്ന രണ്ടുപേർ ജാസ്മിൻ.എം.മൂസയും ഡോ.റോബിൻ രാധാകൃഷ്ണനുമാണ്. ആദ്യത്തെ ആഴ്ച മുതൽ ഇരുവരും ശത്രുക്കളാണ്. ജാസ്മിൻ വീട്ടിൽ നിന്നും പുറത്താക്കാൻ ആ​ഗ്രഹിക്കുന്ന ഓരേയൊരു വ്യക്തി റോബിൻ മാത്രമാണ്.

അതിനാൽ തന്നെ എല്ലാ നോമിനേഷനിലും ജയിൽ നോമിനേഷനിലുമെല്ലാം ജാസ്മിൻ ആദ്യം നിർ‌ദേശിക്കുന്ന പേര് റോബിന്റേതാണ്.

റോബിൻ എന്റെ കെണിയാണ്

ജാസ്മിൻ കൊണ്ടുനടക്കുന്ന പോലുള്ള ശത്രുത പക്ഷെ റോബിന് ഇല്ല. ​ഗെയിം കളിക്കുമ്പോൾ മാത്രമാണ് റോബിൻ എല്ലാവരോടും കയർക്കുകയും തർക്കിയും ചെയ്യുന്നത്.

അല്ലാത്ത പക്ഷം എപ്പോഴും റോബിൻ വീട്ടിലെ മറ്റ് അം​ഗങ്ങളോട് സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്. റോബിനോടുള്ള അമിതമായ ജാസ്മിന്റെ വൈരാ​ഗ്യമാണ് അടുത്തിടെയായി ജാസ്മിന് ജനപിന്തുണ കുറയാൻ കാരണം.

റോബിനെ മാത്രമെ ജാസ്മിൻ കണ്ണിൽ കാണുന്നുള്ളൂ എന്നതിനാൽ സേഫ് ​ഗെയിം കളിക്കുന്ന മറ്റുള്ളവർ വീട്ടിൽ സുരക്ഷിതരാവുകയാണ്. ഇപ്പോൾ മോണിങ് ടാസ്ക്കിൽ റോബിനെ കുറിച്ച് ജാസ്മിൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

അപർ‌ണയെ കണികാണാനാണ് ഇഷ്ടം

'ഒരിക്കലും കാണാൻ ആ​ഗ്രഹിക്കാത്ത മുഖമാണ് റോബിന്റേത് എന്നാണ് ജാസ്മിൻ പറയുന്നത്. എന്റെ ബെഡിന് എതിർവശത്തായിട്ടാണ് റോബിൻ കിടക്കുന്നത്.'

'ഒരിക്കലും റോബിന് കണി കണ്ട് ഉണരരുത് എന്നാണ് ആ​​ഗ്രഹം. റോബിൻ കെണിയാകരുതെന്ന് പ്രാർഥിക്കാറുണ്ട്. അതേസമയ എപ്പോഴും കണി കണ്ട് ഉണരാൻ തെരഞ്ഞെടുത്തിരുന്ന് അപർണയുടെ മുഖമാണ്.' ‌‌‌‌

'കാരണം അപർണ എപ്പോഴും പോസിറ്റീവ് എനർജിയാണ് തരാറുള്ളത്. ഒരു ​ഗുഡ് മോണിങ് എങ്കിലും അപർണ പറയാതിരിക്കില്ല. അതിനാൽ‌ തന്നെ അപർണയായിരുന്നു ഈ വീട്ടിലെ എന്റെ കണി' എന്നാണ് ജാസ്മിൻ പറഞ്ഞത്. കഴിഞ്ഞ ദിവസം പത്താം ആഴ്ചയിലെ നോമിനേഷൻ നടന്നപ്പോഴും ജാസ്മിൻ ആദ്യം പറഞ്ഞത് റോബിന്റേ പേരാണ്.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
എല്ലാത്തിനും പിറകിൽ ജാസ്മിൻ

മാത്രമല്ല കലത്തിൽ റോബിന്റെ ഫോട്ടോ ഒട്ടിച്ച് പൊട്ടിക്കും മുമ്പ് നിലത്തിട്ട് അടിച്ച് നിരവധി തവണ കലി തീർക്കുകയും ചെയ്തിരുന്നു ജാസ്മിൻ. റോബിൻ വീട്ടിൽ തുടരാൻ ഒട്ടും അർഹതയില്ലാത്ത മത്സരാർഥിയാണെന്നാണ് ജാസ്മിൻ പറയുന്നത്.

റോബിൻ ബി​ഗ് ബോസ് വിന്നറായാൽ വീട് കത്തിക്കുമെന്നും ജാസ്മിൻ മുമ്പൊരിക്കൽ റിയാസിനോട് പറഞ്ഞിരുന്നു. ഇന്ന് നടക്കുന്ന വീക്കിലി ടാസ്ക്ക് വലിയ സംഘർഷത്തിലേക്ക് നീങ്ങുമെന്ന് സൂചിപ്പിക്കുന്ന പ്രമോ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. റോബിൻ രാജാവായ റിയാസിന്റെ കഴുത്തിലെ മാല മോഷ്ടിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് തുടക്കമായത്.

പിന്നാലെ ഇരുവരും തമ്മിൽ സംഘർഷം ഉണ്ടാവുകയും റോബിൻ റിയാസിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്നതായാണ് പ്രമോയിലുള്ളത്.

മാത്രമല്ല റോബിനെ വീട്ടിൽ നിന്നും പുറത്താക്കും എന്ന തരത്തിലും ബി​ഗ് ബോസ് അണിയറപ്രവർത്തകരുമായി ബന്ധപ്പെട്ടവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇനി എന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് കാണണം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X