അച്ഛനെ വിളിച്ചാല്‍ എനിക്ക് കൊള്ളും; താരങ്ങളുടെ ഗ്രൂപ്പിസം പൊളിച്ച് ജാസ്മിന്‍, മറുപടിയുമായി ധന്യയും സുചിത്രയും
ബിഗ് ബോസ് സീസണ്‍ 4ാം വാരത്തിലേയ്ക്ക് കടക്കുമ്പോള്‍ മത്സരവും കഠിനമാവുകയാണ്. പൂര്‍ണ്ണമായും മത്സരാര്‍ത്ഥികള്‍ ഗെയിമിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ്. തെറ്റുകളും പ്രശ്‌നങ്ങളും പൊരുത്തക്കേടുകളുമൊക്കെ അടക്കി വയ്ക്കാതെ മുഖത്ത് നോക്കി തന്നെ തുറന്നടിക്കുകയാണ് മത്സരാര്‍ത്ഥികളിപ്പോള്‍. മൂന്നാം ആഴ്ചയിലെ വാരാന്ത്യം എപ്പിസോഡിലാണ് ബി ബി ഹൗസില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ജാസ്മിന്‍ ആയിരുന്നു ഗ്രൂപ്പിസത്തെ കുറിച്ച് ആദ്യം പറഞ്ഞത്. പിന്നീട് നിമിഷയും അശ്വിനും ഇത് ഏറ്റെടുക്കുകയായിരുന്നു.
ഇതിന് മുന്‍പ് ഹൗസിലെ ഗ്രൂപ്പിസത്തെ കുറിച്ച് ഡെയ്‌സിയും ജാസ്മിനും പറഞ്ഞിരുന്നു. പോയ ആഴ്ചയിലെ എവിക്ഷനിടെയാണ് ഇക്കാര്യം മോഹന്‍ലാലിനോട് പറഞ്ഞത്. നോമിനേഷനെ കുറിച്ച് ചോദിക്കവെയാണ് വീട്ടിലുള്ള ഗ്രൂപ്പിസത്തെ കുറിച്ച് ഇവര്‍ പറഞ്ഞത്. ഇപ്പോഴിത ഇത് തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ് ജാസ്മിന്‍. ബ്ലെസ്ലി ധന്യയുടെ ദേഹത്ത് വെള്ളമൊഴിച്ചതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയാണ് ജാസ്മിന്‍ ഇക്കാര്യം പറഞ്ഞത്.

ഇതിന് മുന്‍പും ഇതുപോലെയുള്ള പല സംഭവങ്ങളും ഹൗസില്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇത് വലിയ പ്രശ്‌നമായില്ലെന്നായിരുന്നു ജാസമിന്‍ പറഞ്ഞത്. ധന്യയ്ക്ക് വന്നപ്പോള്‍ അത് വലിയ വിഷയമായി. എനിക്കും നിമിഷയ്ക്കും ഡെയ്സിക്കുമൊക്കെ വളരെ മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇവരാരും പ്രതികരിച്ചില്ലെന്ന് സുചിത്രയെ ലക്ഷ്യം വെച്ച് കൊണ്ട് ജാസ്മിന്‍ പറഞ്ഞു. ബ്ലെസ്ലിയും ലക്ഷ്മിയും വീണപ്പോള്‍ താന്‍ മാത്രമേ സഹായിക്കാന്‍ ഉണ്ടായിരുന്നുള്ളൂവെന്നും ജാസ്മിന്‍ പറയുന്നു.

ജാസ്മിനെ പിന്തുണച്ച് കൊണ്ടായിരുന്നു ഈ വിഷയത്തില്‍ നിമിഷയും അശ്വിനും സംസാരിച്ചത്. മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചപ്പോഴാണ് തങ്ങള്‍ക്ക് തോന്നിയതും അനുഭവിച്ചതുമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നിമിഷയും ജാസ്മിനും പറഞ്ഞതിനോട് യോജിക്കുന്നുണ്ടെന്നും ആദ്യം ക്യാപ്റ്റനായില്ലെങ്കില്‍ ജീവിതത്തിലൊരിക്കലും ക്യാപ്റ്റനാവില്ലെന്നുമായിരുന്നു അശ്വിന്‍ പറഞ്ഞത്. അത് ശരിയാണെന്ന് നിമിഷയും പിന്തുണച്ചു. ക്യാപ്റ്റന്‍സിയൊക്കെ എപ്പോഴും ആ വശത്തേക്കാണ് പോവുന്നത്. എന്തായാലും ഞാന്‍ കളിച്ച് നേടുമെന്നും നിമിഷ പറഞ്ഞു.

പിന്നീട് ഇതിനെ കുറിച്ച് ധന്യയോടും സുചിത്രയോടും മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊന്നും തോന്നിയിട്ടില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഗെയിമിനിടയില്‍ ശാലിനിയെ റോബിന്‍ എടുത്ത് പൊക്കിപ്പോള്‍ താന്‍ മാത്രമായിരുന്നു പ്രതികരിച്ചതെന്നും അന്ന് വേറെയാരും എന്നെ സപ്പോര്‍ട്ട് ചെയ്തില്ലെന്നും ധന്യ മോഹന്‍ലാലിനോട് പറഞ്ഞു. ഈ പറയുന്നവര്‍ പോലും അന്ന് മൗനം പാലിക്കുകയായിരുന്നു. അതുപോലെ നോമിനേഷന്റെ കാര്യം എങ്ങനെയാണ് അറിയുന്നതെന്നും ധന്യ ചോദിക്കുന്നുണ്ട്. നോമിനേഷനില്‍ ആര് ആരെ നോമിനേറ്റ് ചെയ്തു എന്നറിയാന്‍ സൗകര്യമില്ല. എന്നിട്ടും എങ്ങനെയാണ് ടാര്‍ഗറ്റ് ചെയ്തു എന്ന് പറയുന്നതെന്ന് മനസിലാവുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

അടുത്ത ഊഴം സുചിത്രയ്ക്ക് ആയിരുന്നു. കണ്ണുകൊണ്ട് കണ്ട കാര്യത്തിനാണ് പ്രതികരിച്ചതെന്നാണ് താരം പറഞ്ഞത്. ഒപ്പം തന്നെ കാണുന്ന കാര്യങ്ങള്‍ക്ക് പ്രതികരിക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. റോബിന്‍ ചെയ്യുന്നത് എന്താണെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. അതിനാല്‍ അതേക്കുറിച്ചൊന്നും ശ്രദ്ധിക്കാറില്ലെന്നും സുചിത്ര പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ജാസ്മിന്‍ രംഗത്ത് എത്തുകയായിരുന്നു. റോബിന്‍ എന്റെ മുഖത്ത് നോക്കി വെല്ലുവിളിച്ചിട്ടും അതില്‍ പ്രതികരിക്കാതിരുന്നത് എന്തായിരുന്നു എന്നാണ് ചോദിച്ചത്. പരസ്യമായി വെല്ലുവിളിക്കുന്നതോ അച്ഛനേയും അമ്മയേയും വിളിക്കുന്നതോ കണ്ടില്ലെന്നാണ് സുചിത്ര പറഞ്ഞത്. അച്ഛനെ വിളിച്ചാല്‍ പ്രകോപിതയാവുമെന്ന് ജാസ്മിന്‍ പറഞ്ഞപ്പോള്‍ അതറിഞ്ഞ സമയത്ത് അല്ലല്ലോ എന്നും സുചിത്ര തിരിച്ച് ചോദിക്കുന്നു. ഗ്രൂപ്പിസവുമായി ബന്ധപ്പെട്ട് തകര്‍ക്കങ്ങള്‍ നടക്കുന്ന സമയത്താണ് പുതിയ മത്സരാര്‍ത്ഥി ബിഗ് ബോസ് ഹൗസില്‍ എത്തുന്നത്.


Click it and Unblock the Notifications