കാണുന്നത് മുഴുവന്‍ ദുഃസ്വപ്‌നങ്ങള്‍!!! ഷോ വിടുന്നതിന് മുമ്പ് റോണ്‍സണോട് ജാസ്മിന്‍ പറഞ്ഞത്

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് ജാസ്മിന്‍. ഫൈനല്‍ ഫൈവിലെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ജാസ്മിന്, പക്ഷെ ഷോ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് പുതിയ പ്രമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്. ബിഗ് ബോസില്‍ നിന്ന് പുറത്തുപോകണമെന്ന് കണ്‍ഫെഷന്‍ റൂമില്‍ പോയി ജാസ്മിന്‍ കരഞ്ഞുപറഞ്ഞിരുന്നു.

എനിക്ക് ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ല. അയാം ഫിസിക്കലി എക്‌സ്‌ഹോസ്റ്റഡ്, മെന്റലി ടയേര്‍ഡ്, ഇമോഷണലി അയാം ഡണ്‍, അയാം ഡണ്‍. എനിക്ക് നില്‍ക്കാന്‍ പറ്റില്ല എന്നാണ് കരഞ്ഞു കൊണ്ട് ജാസ്മിന്‍ ബിഗ് ബോസിനോട് പറയുന്നത്. ഇതോടെ ജാസ്മിന്റെ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു ബിഗ് ബോസും. തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ എല്ലാവരോടും യാത്ര പറഞ്ഞ് ബാഗ് പാക്ക് ചെയ്ത് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാം എന്ന് ബിഗ് ബോസ് ജാസ്മിനെ അറിയിക്കുകയാണ്. പിന്നാലെ നന്ദി പറഞ്ഞ് മുന്‍ വാതിലിലൂടെ തന്നെ ജാസ്മിന്‍ പുറത്തേക്ക് വരുന്നതായും വീഡിയോയില്‍ വ്യക്തമായിരുന്നു.

മുന്‍പും ജാസ്മിന്‍ ഇതുപോലെ ഷോ വിട്ടു പോകണമെന്ന് ബിഗ് ബോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, ഇത്തവണ സ്ഥിതി ഗുരുതരമാണെന്ന് കണ്ട് ബിഗ് ബോസ് വേഗം തന്നെ ഇടപെടുകയായിരുന്നു.

സ്വപ്‌നം കാണുന്ന ജാസ്മിന്‍

അതേസമയം ബിഗ് ബോസിനോട് സംസാരിക്കുന്നതിന് അല്പം മുമ്പ് ഹൗസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ റോണ്‍സണോട് തുറന്നു സംസാരിക്കുകയാണ് ഇപ്പോള്‍ ജാസ്മിന്‍. രാവിലയുള്ള വര്‍ക്ക് ഔട്ട് മിസ്സായിപ്പോയല്ലോ എന്ന് പറഞ്ഞാണ് സംഭാഷണം ആരംഭിക്കുന്നത്. ജാസ്മിനെ വിളിക്കണമെന്ന് വിചാരിച്ചതാണ്, പക്ഷെ മറന്നുപോയെന്ന് റോണ്‍സണ്‍ പറയുന്നു.

അതെന്തായാലും വിളിക്കാതിരുന്നത് നന്നായെന്ന് പറയുകയാണ് ജാസ്മിന്‍. കാരണം താന്‍ ഈയിടെയായി ദുഃസ്വപ്‌നങ്ങള്‍ മാത്രമേ കാണാറുള്ളൂ. എല്ലാ ദിവസവും കുറേ സ്വപ്‌നങ്ങള്‍ കാണുന്നുണ്ട്. ഇടയ്ക്കിടെ ഞെട്ടി കട്ടിലില്‍ എഴുന്നേറ്റിരിക്കും.

വീട്ടില്‍ നിന്നുള്ള കാര്യങ്ങളാണോ അതോ വെളിയിലുള്ള കാര്യങ്ങളാണോ എന്ന് ചോദിക്കുമ്പോള്‍ പുറത്ത് നടക്കുന്ന കാര്യങ്ങളാണ് സ്വപ്‌നമായി കാണുന്നതെന്നാണ് ജാസ്മിന്‍ പറയുന്ന്. നല്ലതല്ലാത്തതു കൊണ്ട് അതൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറുപടി കൊടുക്കുകയാണ് ജാസ്മിന്‍.

ലാലേട്ടന്‍ വരും

അതിനിടെ ഈ ആഴ്ചയിലെ ലാലേട്ടന്റെ വരവിനെയും എല്ലാവരും ഒന്ന് പേടിക്കുന്നുണ്ട്. റോബിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഇനി ലാലേട്ടന്റെ കയ്യിലാണ്. റോബിനാണോ അതോ മറ്റ് മത്സരാര്‍ത്ഥികളില്‍ ആരെങ്കിലുമാണോ പുറത്ത് പോകുന്നത് എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
മത്സരാര്‍ത്ഥികള്‍

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസില്‍ ഇപ്പോള്‍ റോബിനും ജാസ്മിനും ഒഴികെ 9 മത്സരാര്‍ത്ഥികളാണുള്ളത്. ദില്‍ഷ, ബ്ലെസ്‌ലി, റോണ്‍സണ്‍, റിയാസ് സലീം, വിനയ് മാധവ്, സൂരജ്, അഖില്‍, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ എന്നിവരാണ് ഇപ്പോള്‍ ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X