പെണ്ണുങ്ങളെ ഉമ്മ വെക്കുന്നതാണ് കംഫര്‍ട്ട്; ബ്ലെസ്ലിയുടെ സ്ത്രീവിരുദ്ധതയെ കുറിച്ച് പറയവേ ജാസ്മിന്റെ വാക്കുകള്‍
ബിഗ് ബോസിന്റെ തുടക്കത്തിലെ ആഴ്ചകളില്‍ ബ്ലെസ്ലി സ്ത്രീവിരുദ്ധന്‍ ആണെന്ന തരത്തില്‍ ആരോപണങ്ങള്‍ വന്നിരുന്നു. ഡെയ്‌സിയുടെ അടിവസ്ത്രങ്ങള്‍ എല്ലാവരെയും വിളിച്ച് കാണിച്ച് കൊടുത്തതും ധന്യയുടെ ദേഹത്ത് വെള്ളം കോരി ഒഴിച്ചതുമൊക്കെയാണ് അതിന് കാരണമായി മാറിയത്. എന്നാല്‍ താനൊരു സ്ത്രീവിരുദ്ധന്‍ അല്ലെന്നാണ് താരമിപ്പോള്‍ പറയുന്നത്.
ടാസ്‌കിന്റെ ഭാഗമായി ബിഗ് ബോസ് നല്‍കിയ ഡിബറ്റില്‍ സംസാരിക്കുകയായിരുന്നു ബ്ലെസ്ലി. വേദിയില്‍ വെച്ച് സ്ത്രീവിരുദ്ധതയെ സംബന്ധിച്ച് സംസാരിക്കാന്‍ തുടങ്ങിയ ബ്ലെസ്ലിയെ പറഞ്ഞ് തോല്‍പ്പിക്കാന്‍ ശ്രമിച്ചത് ജാസ്മിനാണ്. വീട്ടില്‍ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ജാസ്മിന്‍ ഉന്നയിച്ചത്. വായിക്കാം..

എന്നെ സ്ത്രീവിരുദ്ധന്‍ എന്ന് വിളിക്കുന്നവരോട് ഞാന്‍ അങ്ങനെ ഒരാളല്ല. സ്ത്രീകളെ മാത്രമല്ല ആ സാഹചര്യത്തില്‍ പുരുഷന്‍ ആണെങ്കിലും താനത് കാണിക്കുമായിരുന്നു എന്നാണ് ബ്ലെസ്ലി പറയുന്നത്. ഇതിനെ ശക്തമായി എതിര്‍ത്ത് കൊണ്ടാണ് ജാസ്മിന്‍ എത്തിയത്. അഖിലിനെ ഒരു ടാസ്‌കിന്റെ ഭാഗമായി ജാസ്മിന്‍ ഉമ്മ വെച്ചതിനെ പറ്റിയും സംസാരമുണ്ടായി. അന്ന് തനിക്ക് കിട്ടിയ ഉമ്മ ഒരു ലാഭമായി കാണുകയാണെന്നാണ് അഖില്‍ പറഞ്ഞത്. അവിടെ ഞാന്‍ ജാസ്മിനെ ഒരു ആണ്‍വിരുദ്ധനായി കാണുകയില്ലെന്നും ബ്ലെസ്ലി സൂചിപ്പിച്ചു.

വീണ്ടും വിശദീകരണവുമായി ജാസ്മിനെത്തി. ഞാന്‍ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുണ്ട്. എല്‍ജിബിറ്റിക്യു. ആ കമ്മ്യൂണിറ്റിയില്‍ ഞാനൊരു ലെസ്ബിയനായി ഐഡിന്റിഫൈ ചെയ്യുകയാണ്. അതിനര്‍ഥം ജാസ്മിനൊരു പുരുഷവിദ്വേഷിയാണെന്ന് പറയാതെ പറയുകയല്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ പെണ്‍കുട്ടികളെക്കാളും ആണ്‍കുട്ടികളാണുള്ളത്. അഖിലിനെ ഉമ്മ വെച്ചപ്പോള്‍ ചുണ്ടിലോ, കവിളിലോ എവിടെ ആണെങ്കിലും സ്വന്തം സഹോദരന്‍ എന്ന നിലയിലല്ല. അത് അഖില്‍ തന്നെ പറഞ്ഞു.

ഇതുപോലൊരു സംഭവം അപര്‍ണ മള്‍ബറിയുടെ അടുത്തും ഉണ്ടായിട്ടുണ്ട്. ഞാനൊരു ലെസ്ബിയന്‍ ആണെന്ന് ആദ്യം ഞാനാണ് പറഞ്ഞത്. പെണ്‍കുട്ടികളെ ഉമ്മ വെക്കുന്നത് എനിക്ക് കംഫര്‍ട്ടബിളാണ്. പക്ഷേ അപര്‍ണ അത് ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് അറിയാം. അവള്‍ വിവാഹിതയാണ്, അവള്‍ക്ക് അവളുടേതായ താല്‍പര്യങ്ങളുണ്ട്. അന്നേരവും ഞാനത് ചെയ്യില്ലെന്ന് അവളോട് പറഞ്ഞിട്ടുണ്ടായിരുന്നെന്ന് ജാസ്മിന്‍ വ്യക്തമാക്കുന്നു.
Recommended Video

ഇതിനിടയില്‍ ഡെയ്‌സിയുടെ അടിവസ്ത്രങ്ങള്‍ എല്ലാവരെയും വിളിച്ച് കാണിച്ചത് ടാര്‍ഗറ്റ് ചെയ്തത് അല്ലേ എന്ന ചോദ്യത്തിന് അതേ എന്നാണ് താരം മറുപടിയായി നല്‍കിയത്. അത് പുരുഷന്മാരുടെ ആണെങ്കിലും ഞാന്‍ ചെയ്യുമെന്ന് ബ്ലെസ്ലി സൂചിപ്പിച്ചു. എന്നാലത് സ്ത്രീ വിരുദ്ധത ആണെന്നാണ് ജാസ്മിന്‍ ആരോപിക്കുന്നത്. എന്റെ വിചാരത്തിലുള്ള സ്ത്രീവിരുദ്ധത അതിലുണ്ടെന്നും താരം പറഞ്ഞു. എന്നാൽ ഇതിനെ ശക്തമായി എതിർക്കുകയാണ് ബ്ലെസ്ലി ചെയ്തത്. താനൊരു കാര്യ പറയുന്പോഴും ചെയ്യുന്പോഴും ആണാണോ പെണ്ണാണോ എന്ന് നോക്കിയിട്ടല്ലെന്നാണ് ബ്ലെസ്ലിയുടെ വിശദീകരണം.


Click it and Unblock the Notifications