റോബിന്‍ എന്ന വ്യക്തിയോട് തനിക്ക് ഒരു പ്രശ്‌നവുമില്ല, ദേഷ്യം തോന്നാന്‍ കാരണം ഇതാണ്, മനസ് തുറന്ന് ജാസ്മിന്‍

നിനച്ചിരിക്കാത്ത പല സംഭവങ്ങളുമാണ് ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിച്ച നാലാം സീസണ്‍ പത്ത് ആഴ്ചകള്‍ പിന്നിടുകയാണ്. മത്സരം അവസാനിക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുള്ളൂ. മത്സരം അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ഷോ കൂടുതല്‍ ത്രില്ലിങ്ങാവുകയാണ്.

പത്താം ആഴ്ചയില്‍ നിരവധി നാടകീയ സംഭവങ്ങളായിരുന്നു ഹൗസില്‍ നടന്നത്. ഓപ്പണ്‍ നോമിനേഷനും അത് കഴിഞ്ഞുളള അടിയും റോബിന്റെ പുറത്ത് പോക്കുമെല്ലാം ശരിക്കും ഞെട്ടിച്ചിരുന്നു സാധാരണ ഷോ അവസാനത്തോട് അടുക്കുമ്പോള്‍ സമാധാനത്തിന്റെ
പാതയിലാവും നീങ്ങുക. മത്സരാര്‍ത്ഥികളുടെ അടുപ്പം ഗെയിമിനെ സ്വാധീനിക്കാറുണ്ട്. എന്നാല്‍ സീസണ്‍ നാലില്‍ തുടക്കത്തിലെ ഓളം നിലനിര്‍ത്തിയാണ് മുന്നോട്ട് പോവുന്നത് കൂടാതെ ഹൗസില്‍ രണ്ട് ഗ്രൂപ്പും ഫോം ആയിട്ടുണ്ട്. ഷോ അവസാനിക്കാന്‍ തുടങ്ങുമ്പോഴാണ് ഗ്രൂപ്പ് കളി ഉയരുന്നതെന്നതാണ് ഏറെ രസകരമായ സംഗതി.

ഗെയിം മാറി

ഡോക്ടര്‍ റോബിന്‍ ഹൗസ് വിട്ടതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. ഡോക്ടറിന്റെ അസാനിധ്യം മറ്റൊരു രീതിയിലാണ് ഇപ്പോഴത്തെ ഗെയിമിനെ സ്വാധീനിച്ചിരിക്കുന്നത്. മൗനം പാലിച്ച് മാറി നിന്നിരുന്നവര്‍ ഗെയിമിലേയ്ക്ക കടന്നിട്ടുണ്ട്. ഇപ്പോള്‍ ഗെയിം വേറെ തലത്തിലേയ്ക്ക് നീങ്ങുകയാണ്.

റോബിന്റെ അഭാവം മത്സരാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ജാസ്മിനെയാണ്. ഡോക്ടറെ ഹൗസില്‍ നിന്ന് മാറ്റാനുളള പ്രധാന കാരണവും ജാസ്മിന്‍ തന്നെയാണ്.

ഇപ്പോഴിത സോഷ്യല്‍ മീഡിയിലും ബിഗ് ബോസ് കോളങ്ങളിലും ഇടംപിടിക്കുന്നത് ഡോക്ടറിനെ കുറിച്ച് ജാസ്മിന്‍ പറഞ്ഞ വാക്കുകളാണ്. റോബിനോട് തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നാണ് ജാസ്മിന്‍ പറയുന്നത്. വാക്കുകള്‍ സമൂഹമധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ

ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ...'കുറച്ചു ദിവസം മുന്‍പ് മാത്രം പരിചയപ്പെട്ട റോബിന്‍ എന്ന വ്യക്തിയോട് എനിക്ക് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല. പക്ഷേ ഈ ഷോയില്‍ നിങ്ങള്‍ ചെയ്ത അല്ലെങ്കില്‍ കാണിച്ച് കൂട്ടിയ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. മത്സരാര്‍ഥികളെ പേഴ്‌സണലി ഹരാസ് ചെയ്തു. അവരെ അപമാനിച്ചു.
പിന്നെ മെന്റലി ഡൗണ്‍ ആക്കിയ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്'; ജാസ്മിന്‍ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞു.

പ്രതീക്ഷിച്ചില്ല

'റോബിന്‍ ഇവിടെ നിന്ന് പോകുമെന്നുള്ളത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. നിങ്ങള്‍ പോയ സാഹചര്യത്തില്‍ ചിലപ്പോള്‍ ഞാനും പോകേണ്ടിയിരുന്നു എന്ന് എനിക്ക് തോന്നുന്നുണ്ട്. ഒരു ഡിസര്‍വിംഗ് ആളായിട്ട് വരുന്ന സീസണിലേക്കോ അല്ലെങ്കില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടോ വരണമെന്ന് ആഗ്രഹിക്കുന്നു. അടുത്ത എവിക്ഷനില്‍ ജാസ്മിന്‍ എലിമിനേഷനായി റോബിനൊപ്പം ജോയിന്‍ ചെയ്യും റോബിന്‍ ബൈ'; ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.

റിയാസും ഒട്ടും പ്രതീക്ഷിച്ചില്ല റോബിനെ ഹൗസില്‍ നിന്ന് ബിഗ് ബോസ്് മാറ്റുമെന്ന്.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
 റോബിന്‍ പുറത്തോ

റിയാസിനെ തല്ലിയതിനെ തുടര്‍ന്നാണ് ഡോക്ടറെ ബിഗ് ബോസ് ഹൗസില്‍ നിന്ന് തിരികെ വിളിച്ചത്. സീക്രട്ട് റൂമിലാണ് ഇപ്പോള്‍. മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യം എപ്പിസോഡില്‍ മാത്രമേ റോബിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂ. എന്നാല്‍ ഡോക്ടറിനെ ഷോയില്‍ നിന്ന് പുറത്താക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.

നിലവില്‍ 11 പേരാണ ഹൗസിലുള്ളത്. ഇത്തവണത്തെ എവിക്ഷനില്‍ ഡോക്ടര്‍ റോബിനും റിയാസും ഇടംപിടിച്ചിട്ടുണ്ട്.ഇവരോടൊപ്പം ബ്ലെസ്ലി, ദില്‍ഷ, റോണ്‍സണ്‍, അഖില്‍, വിനയ് എന്നിവരുമുണ്ട്. ജാസ്മിന്‍ ഇക്കുറിയും രക്ഷപ്പെട്ടിട്ടുണ്ട്. റിയാസ് ഒഴികെ ബാക്കിയെല്ലാവരും എവിക്ഷനില്‍ നിറ സാന്നിധ്യമാണ്.

തുടക്കം മുതലെ നോമിനേഷനില്‍ ഇടം പിടിക്കുന്നവരാണ് റോബിനും ബ്ലെസ്ലിയും റോണ്‍സണും വിനയിയും,. കഴിഞ്ഞ ആഴ്ച മുതലാണ് അഖിലും നോമിനേഷനില്‍ വരാന്‍ തുടങ്ങിയത്‌

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X