റോബിൻ പോയതോടെ അവള്‍ പ്ലേറ്റ് മാറ്റി; ഇപ്പോള്‍ ബ്ലെസ്ലിയുടെ കൂടെയാണ്, ദില്‍ഷയെ കുറ്റം പറഞ്ഞ് ജാസ്മിനും റിയാസും
പ്രേക്ഷകര്‍ക്ക് പ്രവചിക്കാന്‍ പോലും സാധിക്കാത്ത കാര്യങ്ങളാണ് ബിഗ് ബോസിനുള്ളില്‍ നടക്കുന്നത്. റോബിന്‍ പുറത്തായതിന് പിന്നാലെ ജാസ്മിനും ഈ വീടിനോട് ബൈ പറഞ്ഞ് പോയിരിക്കുകയാണ്. എന്നാല്‍ അതിന് മുന്‍പ് വീട്ടില്‍ നടന്ന ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. റിയാസുമായിട്ടുള്ള വഴക്കിനിടയിലാണ് റോബിന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ പേരില്‍ കണ്‍ഫെഷന്‍ റൂമില്‍ നിന്നും റോബിനെ സീക്രട്ട് റൂമിലാക്കി.

റോബിന് പോയതോട് കൂടി ദില്‍ഷയും തന്റെ ഗെയിം പുറത്തെടുത്ത് തുടങ്ങിയെന്നാണ് ജാസ്മിന്‍ പറയുന്നത്. റിയാസുമായി സംസാരിക്കുന്നതിനിടയിലാണ് ദില്‍ഷയെ കുറിച്ചുള്ള കാര്യങ്ങള്‍ ഇരുവരും പറഞ്ഞത്. 'റോബിന്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്. അയാള്‍ പോയതോടെ ദില്‍ഷ പെട്ടെന്ന് തന്നെ പ്ലേറ്റ് മാറ്റി. ഇപ്പോള്‍ ബ്ലെസ്ലിയിലേക്കായി. പ്രണയം ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും അവളത് ഉപയോഗിക്കുന്നുണ്ട്. ഞാനവളോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നതായിട്ടും' ജാസ്മിന്‍ വ്യക്തമാക്കി.

പിന്നെ റോബിന്‍ ഒറ്റപ്പെടുന്നതും എനിക്കിഷ്ടമല്ല. അതാണ് അവളുടെ ന്യായം. കൈയ്യിലിരിപ്പ് കൊണ്ടല്ലേ ഓരോരുത്തരും പുറത്ത് പോയതെന്ന് ജാസ്മിന്‍ ചോദിക്കുന്നു. 'ക്രിയേറ്റ് ചെയ്തിട്ടാണെങ്കിലും ഒറ്റപ്പെടണം എന്ന് ആഗ്രഹിച്ച് വന്നവനാണ് റോബിന്‍. അത് അവള്‍ക്ക് അറിയാമെന്നും ദില്‍ഷ പറയുന്നുണ്ട്. അതായാളുടെ ഗെയിം ആണെന്ന് അവള്‍ പറഞ്ഞിട്ടും പിന്നെ എന്തിനാണ് ഇത് പറയുന്നതെന്ന്' റിയാസും ചോദിക്കുന്നു.

അവന്‍ ചെയ്യുന്ന എല്ലാ കാര്യത്തിനും ഇവള്‍ പിന്തുണയ്ക്കുന്നുണ്ട്. എന്നിട്ട് പറയാനുള്ളതൊക്കെ താന്‍ പറഞ്ഞിട്ടുണ്ടെന്നും പറയുന്നു. എന്റെ അച്ഛനെ വിളിച്ചതിനൊക്കെ അവള്‍ അവനുമായി സംസാരിച്ചിട്ടുണ്ടെന്ന് പറയുന്നു. എന്നും ജാസ്മിന്‍ സൂചിപ്പിച്ചു. എന്തായാലും റോബിന്‍ പോയതോടെ ദില്‍ഷയ്ക്കും ബ്ലെസ്ലിയ്ക്കും എതിരായി നിലകൊള്ളുകയാണ് ജാസ്മിനും റിയാസും. ഇനിയുള്ള കളി എങ്ങനെയാവുമെന്ന് കണ്ടറിയേണ്ടി വരും.


Click it and Unblock the Notifications