ലുക്ക് പോകുംമുമ്പ് കെട്ടാൻ പറഞ്ഞ് ദിൽഷ; ജാസ്മിന് ദിൽഷായോട് പ്രണയമെന്ന് പ്രേക്ഷകർ

മത്സരം മുറുകുകയാണ്, പ്രേക്ഷകർ ആകാംഷയിലും. ബിഗ് ബോസ് സീസൺ ഫോർ അതിന്റെ അൻപത് ദിനങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കി. കഴിഞ്ഞ സീസണുകൾക്ക് ലഭിച്ചത് പോലെ ഗംഭീര സ്വീകാര്യതയാണ് ഈ സീസണിനും പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അൻപതാം ദിവസം ബിഗ് ബോസ് വീട്ടിൽ വളരെ സ്‌ട്രോങ് ആയി കളിച്ച നിമിഷയാണ് പുറത്തായത്. വീട്ടിനുള്ളിൽ ഗംഭീര പ്രകടനമാണ് നിമിഷ കാഴ്ചവച്ചതെങ്കിലും പ്രേക്ഷകപിന്തുണ നേടാൻ നിമിഷക്ക് ആയില്ല.

ബിഗ് ബോസ് വീട്ടിൽ എത്തിയ നാൾ മുതൽ ജാസ്മിനിയം നിമിഷവും ഉറ്റമിത്രങ്ങളായിരുന്നു. ആദ്യത്തെ മൂന്നാഴ്ചക്ക് ശേഷം നിമിഷയെ ബിഗ്‌ ബോസ് വീട്ടിൽ നിന്ന് രണ്ടു ദിവസം മാറ്റി നിർത്തിയപ്പോൾ പോലും ജാസ്മിന് വേർപാട് താങ്ങാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം നിമിഷയെ പുറത്താക്കിയ വിധി ജാസ്മിൻ തന്നെയാണ് വായിച്ചത്. നിമിഷ എവിക്ടഡ് എന്നെഴുതിയ കാര്‍ഡ് വലിച്ച് കീറിക്കൊണ്ടാണ് ജാസ്മിൻ പൊട്ടിക്കരഞ്ഞത്. തുടർന്ന് നിമിഷ പോകാൻ ഇറങ്ങിയപ്പോൾ ദിൽഷായോട് ജാസ്മിനെ നോക്കണമെന്ന് നിമിഷ പറയുന്നുണ്ടായിരുന്നു. താൻ പൊന്നുപോലെ നോക്കാമെന്ന് ദിൽഷ മറുപടിയും നൽകി.

അവർ തമ്മിലുള്ള പിണക്കം മാറി

തുടർന്ന് ജാസ്മിനുമൊത്ത് സമയം ചിലവഴിക്കുന്ന ദിൽഷയെയാണ് ബിഗ് ബോസ് വീട്ടിൽ കാണാൻ സാധിച്ചത്. ഒപ്പം ബ്ലെസ്ലിയുമുണ്ടായിരുന്നു. മൂവരും തമ്മിൽ രസകരമായ സംസാരവും നടന്നു. അവർ തമ്മിലുള്ള പിണക്കം മാറിയപോലെയാണ് മൂവരുടെ സംസാരിച്ചത്.

ജാസ്മിൻ തന്റെ കാമുകിയെ പറ്റി സംസാരിക്കുകയും കാമുകിയുടെ സൗന്ദര്യം ദിൽഷയുടെ സൗന്ദര്യവുമായി താരതമ്യം ചെയ്യുകയും ചെയ്തു.

തന്റെ കാമുകി മോണിക്ക 32 വയസ്സാണെന്നും തനിക്ക് 26 വയസ്സാണെന്നും ജാസ്മിൻ പറയുന്നു. എന്നാൽ അവളെ കണ്ടാൽ 23 ,24 വയസ്സ് മാത്രമേ തോന്നിക്കുകയുള്ളുവെന്നും ജാസ്മിൻ പറഞ്ഞു. അതേസമയം തന്നെ കണ്ടാൽ 33 വയസ്സ് തോന്നിക്കുന്നു എന്നും ജാസ്മിൻ പറഞ്ഞു.

തന്റെ പ്രീഫെറെൻസിനു ചേർന്ന ആളല്ല മോണിക

അങ്ങനെ ആണെങ്കിൽ വേഗം കാമുകിയെ കല്യാണം കഴിക്കാൻ ദിൽഷ ജാസ്മിന് ഉപാദിശിക്കുകയും ചെയ്തു. ജാസ്മിന്റെ ലുക്ക് പോവുന്നതിനുമുന്നെ കല്യാണം കഴിക്കാനും ദിൽഷ പറഞ്ഞു.

എന്നാൽ ബ്ലാസ്‌ലിയെയും ദിൽഷായേയും ഞെട്ടിച്ചിട്ടുകൊണ്ട് തന്റെ സങ്കൽപ്പങ്ങൾ വേറെയാണെന്നും തന്റെ പ്രീഫെറെൻസിനു ചേർന്ന ആളല്ല മോണികയെന്നും ജാസ്മിൻ പറഞ്ഞു.

തുടർന്ന് ജാസ്മിൻ ബ്ലെസ്ലിയോട് ദിൽഷായേയും തന്റെ കാമുകിയെയും താരതമ്യം ചെയ്ത ജാസ്മിൻ ആർക്കാണ് കൂടുതൽ സൗദര്യം എന്ന് ചോദിച്ചു. ജാസ്മിന്‍ ചോദിച്ചതും ദില്‍ഷ എന്ന് ബ്ലെസ്ലി ഉത്തരം നൽകി.

ഇത് കേട്ടതും ദിൽഷ പൊട്ടിച്ചിരിച്ചു. നിന്റെ ഗേള്‍ഫ്രണ്ട് ആരാണെന്നാണ് നിന്റെ വിചാരം എന്ന് ദില്‍ഷ ചോദിച്ചു. ഇപ്പോള്‍ മനസിലായിയെന്നായിരുന്നു ജാസ്മിന്റെ മറുപടി. അഭിപ്രായം ചോദിച്ചത് കൊണ്ടല്ലേ പറഞ്ഞതെന്ന് ബ്ലെസ്ലിയും പറഞ്ഞു.

Recommended Video

ലാലേട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റി, അതാണ് ഏറ്റവും വലിയ ഭാഗ്യം #BiggBossMalayalam #Ashwin
ജാസ്മിന് പുറത്ത് നല്ല സപ്പോർട്ടാണെന്ന് കരുതി

ഡോക്ടർ റോബിന്റെ കൂടെ നടന്നിട്ട് നിമിഷ ഔട്ട് ആയപ്പോൾ പെട്ടെന്ന് ഇരുവരും ജാസ്മിന്റെ കൂടെ കൂടിയതിനെപ്പറ്റി നിരവധി അഭിപ്രായങ്ങളാണ് പ്രേക്ഷകർക്കിടയിൽ നിന്നും ഉയർന്നുവരുന്നത്.

ജാസ്മിന് പുറത്ത് നല്ല സപ്പോർട്ടാണെന്ന് കരുതിയാണ് ഇരുവരും ജാസ്മിന്റെ കൂടെ നിഴലായി നടക്കുന്നതെന്ന് വലിയൊരു വിഭാഗം പ്രേക്ഷകരും വിശ്വസിക്കുന്നു.

ദിൽഷക്ക് ബിഗ് ബോസ് വീട്ടിൽ ഒരു സഹോദരനും സുഹൃത്തും ഉണ്ടായിരുന്നു ഇപ്പോൾ ഒരു സഹോദരിയെ കൂടി കിട്ടിയെന്നും, ജാസ്മിന് ദിൽഷായോട് പ്രണയമാണെന്നും അതുകൊണ്ടാണ് ഡോക്ടർ റോബിനോട് ഇത്ര ദേഷ്യമെന്നുമുള്ള രസകരമായ കമെന്റുകളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നത്.

എന്തായാലും പ്രേക്ഷകർ പ്രതീക്ഷിച്ചതുപോലെയല്ല വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. നിമിഷയുടെ പുറത്ത് പോക്കിന് പിന്നാലെ റിയാസുമായ് ജാസ്മിൻ കൂട്ടാകും എന്നായിരുന്നു പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും ദിൽഷയും ബ്ലെസ്ലിയുമായി അടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X