'അതോടെ എന്റെ അഹങ്കാരം പോയിക്കിട്ടി'; ഇംഗ്ലീഷ് അറിയില്ലായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജാസ്മിന്‍
ആവേശകരമായി മുന്നേറുകയാണ് ബിഗ് ബോസ് സീസണ്‍ 4. വ്യത്യസ്തങ്ങളായ ടാസ്‌ക്കുകള്‍ കൊടുത്ത് മത്സരാര്‍ത്ഥികളില്‍ യഥാര്‍ത്ഥ ഗെയിം സ്പിരിറ്റ് കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്. അതിനായി വളരെ രസകരമായ ടാസ്‌ക്കുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് കൊടുത്തത്.
വീട്ടിലെ സാധനങ്ങളെല്ലാം എടുത്തുമാറ്റിയ അവസ്ഥയില്‍ ശൂന്യത നിറഞ്ഞ അന്തരീക്ഷത്തിലേക്കായിരുന്നു കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ ഉണര്‍ന്നെഴുന്നേറ്റത്. പിന്നീട് വ്യത്യസ്തമായ വിവിധ തരം ടാസ്‌ക്കുകള്‍ ഗ്രൂപ്പോടു കൂടി ചെയ്താണ് പല സാധനങ്ങളും തിരികെ കിട്ടിയത്. ഈ സന്ദര്‍ഭം വളരെ സ്‌പെഷ്യലാണെന്ന് കുറിക്കുകയാണ് പല പ്രേക്ഷകരും.

ജാസ്മിനാണ് ഇപ്പോഴത്തെ ക്യാപ്റ്റന്‍. മത്സരാര്‍ത്ഥികളെയെല്ലാം ഒത്തൊരുമിച്ച് കൊണ്ടുപോകാന്‍ ജാസ്മിന്‍ നല്ല ശ്രദ്ധ കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലാലേട്ടന്‍ മുന്നറിയിപ്പ് കൊടുത്ത ശേഷം റിയാസും റോബിനും തമ്മില്‍ വലിയ പ്രശ്‌നങ്ങളില്ല. അതിനാല്‍ തന്നെ വലിയ കുഴപ്പങ്ങളില്ലാതെ ശാന്തമായി പോവുകയാണ് ബിഗ് ബോസ് ഹൗസ്.
അതിനിടെ ജാസ്മിന്‍ തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് ബെസ്‌ലിയോട് സംസാരിക്കുകയാണ് ഇപ്പോള്‍. വീട് വിട്ടിറങ്ങിയ ജാസ്മിന്‍ കുറേനാള്‍ കൊച്ചിയിലെ ഒരു ഫിറ്റ്‌നസ് സെന്ററില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നു. ഏതാനും മാസങ്ങള്‍ മാത്രമേ ജോലി ചെയ്തിരുന്നുവെങ്കിലും അവിടെ നിന്നുള്ള ശമ്പളം സൂക്ഷിച്ചുവെച്ച് കുറച്ച് കടവും വാങ്ങിയാണ് ബാംഗ്ലൂര്‍ക്ക് പോകുന്നത്. പിന്നീട് അവിടെ 50,000 രൂപയോളം ഫീസ് കൊടുത്താണ് ഫിറ്റ്‌നസ് ട്രെയിനറാകാനുള്ള കോച്ചിങ്ങിന് പോകുന്നത്. ആ സമയം ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ ക്ലാസ്സ് ഉള്ളൂ. ബാക്കി അഞ്ചു ദിവസങ്ങള്‍ ജാസ്മിന് ഫ്രീയായിരുന്നു.

'അന്ന് ആകെ എന്റെ കൈയില്‍ ഒരു മാസത്തെ വീട്ടുവാടയ്ക്കുള്ള പൈസയും ഫീസും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് എന്തു ജോലിയും ചെയ്യാന്‍ സാധിക്കും എന്നൊരു
ഉറച്ച വിശ്വാസമുണ്ടായിരുന്നു. പക്ഷെ, ഇംഗ്ലീഷ് എന്നെ ചതിച്ചു. ഇംഗ്ലീഷ് സംസാരിക്കാന്‍ ആ സമയം ഒട്ടും അറിയില്ലായിരുന്നു. അതോടെ എന്റെ അഹങ്കാരവും മാറിക്കിട്ടി. പിന്നീട് ഇംഗ്ലീഷ് എഴുതാനും വായിക്കാനും പഠിച്ചെടുത്തു. അതെല്ലാം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞാണ് കോച്ചിങ്ങ് ക്ലാസ്സിലെ സാര്‍ എനിക്ക് ഒരു ജിമ്മില്‍ ജോലി ശരിയാക്കിത്തന്നത്. അവിടെ കുറച്ചു നാള്‍ ജോലി ചെയ്തു. പിന്നീട് കുറേക്കൂടി ശമ്പളമുള്ള മറ്റൊരു ജോലി കിട്ടിയപ്പോള്‍ അങ്ങോട്ടേക്ക് പോയി.' ജാസ്മിന്‍ പറയുന്നു.
Recommended Video

ജാസ്മിന് മുമ്പ് തന്റെ ജീവിതകഥ ബിഗ് ബോസില്‍ എല്ലാവരോടും പങ്കുവെച്ചിട്ടുള്ളതാണ്. തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും വിവാഹജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരന്തങ്ങളെക്കുറിച്ചുമൊക്കെ ജാസ്മിന്‍ തുറന്നുപറഞ്ഞിരുന്നു. വീട് വിട്ടിറങ്ങിയ ജാസ്മിന്‍ വളരെ കഷ്ടപ്പെട്ടാണ് ഒരു അംഗീകൃത ഫിറ്റ്‌നസ് സെന്ററിലെ ട്രെയിനറായി മാറിയത്.
മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 13 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, അപര്‍ണ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. കഴിഞ്ഞ ആഴ്ചയാണ് നിമിഷ മത്സരത്തില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടത്.


Click it and Unblock the Notifications











