For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാസ്മിന് പെട്ടെന്ന് എന്ത് സംഭവിച്ചു; ബിഗ് ബോസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് താരം, ഒപ്പം ഒരു ആവശ്യവും...

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. ഷോയില്‍ എത്തിയതോടെ പ്രേക്ഷക പിന്തുണ വര്‍ധിച്ച ജാസ്മിന്റെ ഹൗസിലെ ചെറിയ ചലനങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. നെഗറ്റീവ് ഇമേജോടെയാണ് ജാസ്മിന്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയത്. എന്നാല്‍ അമ്പതിനോട് അടുക്കുമ്പോള്‍ താരത്തിന്റെ നെഗറ്റീവ് ഇമേജ് പോസിറ്റീവായിക്കൊണ്ടിരിക്കുകയാണ്. ഹൗസില്‍ ഉച്ചത്തില്‍ ശബ്ദമെടുക്കുന്നുണ്ടെങ്കിലും സീസണ്‍ 4 ലെ ജെനുവിന്‍ മത്സരാര്‍ത്ഥിയുടെ കൂട്ടത്തിലാണ് ജാസ്മിന്‍..ഹൗസില്‍ ഉപയോഗിക്കുന്ന ഭാഷയാണ് താരത്തിന് പലപ്പോഴും വിനയാവുന്നത്. ഇക്കാര്യത്തില്‍ ജാസ്മിനും ആശങ്കയുണ്ട്. ഈ ഈ ഭയത്തെ കുറിച്ച് ജാസ്മിന്‍ മുമ്പൊരിക്കല്‍ ബിഗ് ബോസിനോട് പറഞ്ഞിരുന്നു.

  Also Read:മെഡിക്കല്‍ റൂമില്‍ നിന്ന് ജാസ്മിന്റെ പൊട്ടിക്കരച്ചില്‍; ബിഗ് ബോസ് ഷോ വിടുന്നോ, തിരികെ വരണമെന്ന് ആരാധകര്‍

  കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലെ ജാസ്മിന്‍ പൊട്ടിക്കരഞ്ഞിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നും സംഭവം നടന്നത്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മെഡിക്കല്‍ റൂമിലേയ്ക്ക് മാറ്റിയപ്പോഴാണ് താരം ഇമോഷണലായത്. അതുവരെ വിമര്‍ശനങ്ങളെ ധൈര്യമായി നേരിട്ട ജാസ്മിനെയായിരുന്നു കണ്ടിരുന്നത്. താരത്തിന്റെ പെട്ടെന്നുള്ള മാറ്റം പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇങ്ങനെ കരയുന്ന ജാസ്മിനെ ഇതുവരെ ആരും കണ്ടിട്ടില്ല. തനിക്ക് പുരത്ത് പോകണമെന്നുംവരെ ജാസ്മിന്‍ പറഞ്ഞിരുന്നു.

  Also Read: നയന്‍താരയും വിഘ്‌നേഷ് ശിവനും വേര്‍പിരിയും; ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല...

  കഴിഞ്ഞ ദിവസം ടാസ്‌ക്ക് ലെറ്റർ കേള്‍ക്കുന്നതിനിടെയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. തലചുറ്റി വീണ ജാസ്മിനെ ഉടനെ തന്നെ ബിഗ് ബോസിന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ റൂമിലേയ്ക്ക് മറ്റി. പരിശോധിക്കാന്‍ എത്തിയ ഡോക്ടറിനോട് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളല്ല മറിച്ച് മാനസിക പ്രശ്‌നങ്ങളാണെന്ന് ജാസ്മിന്‍ തന്നെ പറഞ്ഞു. തനിക്ക് ഇവിടെ നിന്ന് പോകണമെന്നും പുറത്താക്കാന്‍ കഴിയുമോ എന്നും ഡോക്ടറിനോട് കരഞ്ഞ് കൊണ്ട് ചോദിച്ചു.

  തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം ജാസ്മിനെ കണ്‍ഫെഷന്‍ റൂമിലേയ്ക്ക് വിളിപ്പിച്ചു. സംഭവിച്ചതിനെ കുറിച്ച് ബിഗ് ബോസ് തിരക്കി. പൊട്ടിക്കരച്ചിലായിരുന്നു മറുപടി. ഷോയിലൂടെ ജീവിതത്തിലെ തന്റെ കാഴ്ചപ്പാടുകള്‍
  മാറുന്നുവെന്നാണ് ജാസ്മിന്‍ പറഞ്ഞത്. യഥാര്‍ഥ ജീവിതത്തില്‍ ഏറെ നിസ്സാരമായ കാര്യങ്ങള്‍ പോലും ഇവിടെ വലിയ കാര്യങ്ങളായി തോന്നുന്നു. എനിക്ക് അത് സാധിക്കുന്നില്ല. ഞാന്‍ ഇങ്ങനെയൊന്നും പ്രതികരിക്കുന്ന ആളല്ല. പക്ഷെ ഇവിടെ സ്വയം നിയന്ത്രിക്കാന്‍ നോക്കിയിട്ടും പറ്റുന്നില്ലെന്ന് ജാസമിന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.

  കാമുകിയായ മോണിക്കയേയും വളര്‍ത്തു നായയെ മിസ് ചെയ്യുന്നുവെന്നും ജാസ്മിന്‍ പറഞ്ഞു. ഇത്രയും ദിവസം ഡോഗിനെ കാണാതെ ഇരുന്നിട്ടില്ല. കൂടാതെ ഇവിടെ ആരെയെങ്കിലും കെട്ടിപ്പിടിക്കാന്‍ പോലും എനിക്ക് പേടിയാണെന്നും ആശങ്ക പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

  ജീവിതത്തില്‍ ഒരു കെട്ടിപ്പിടിത്തത്തിന് ഇത്രയും വിലയുണ്ടാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എനിക്ക് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നും ഒരു വിലയും ഇല്ലയിരുന്നു. പക്ഷെ ഇപ്പോള്‍ ഞാനത് ആഗ്രഹിയ്ക്കുന്നുവെന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ തന്നെ മോണിക്കയെ വിളിക്കണമെന്നും പറഞ്ഞു. ബിഗ് ബോസിനോടാണ് വിളിച്ച് സംസാരിക്കാന്‍ പറഞ്ഞത്. ഇവിടെന്ന് തനിക്ക് വിളിക്കാന്‍ പറ്റില്ലെന്ന് അറിയാമെന്നും അവളെ മിസ് ചെയ്യുന്നുണ്ടെന്ന് പറയണമെന്നാണ് ജാസ്മിന്‍ ബിഗ് ബോസിനോട് പറഞ്ഞു

  Recommended Video

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  ജാസ്മിന്റെ വാക്കുകള്‍ സമാധാനത്തോടെ കേള്‍ക്കുകയായിരുന്നു ബിഗ് ബോസ്. കൂടാതെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ജാസ്മിന് ഇഷ്ടപ്പെട്ട പാനീയവും ചോക്കലേറ്റുകളും നല്‍കിയതിന് ശേഷമാണ് ഹൗസിലേയ്ക്ക് തിരിച്ച് അയച്ചത്. പഴയതുപോലെ ശക്തയായി മത്സരത്തില്‍ തുടരണമെന്നും ഉപദേശിച്ചു.

  ബിഗ് ബോസ് ടീം തന്നെ ബന്ധപ്പെട്ടതായി കഴിഞ്ഞ ദിവസം മോണിക്ക അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ജാസ്മിന്‍ ഹൗസില്‍ സുഖമായി ഇരിക്കുവെന്നും മോണിക്ക പങ്കുവെച്ച് കുറിപ്പില്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 4; Jasmin Opens Up Reason Why She Cried In Bigg Boss House,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X