For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ ഇനി ക്യാപ്റ്റനായാൽ അടിവസ്ത്രം വരെ മറ്റുള്ളവരെക്കൊണ്ട് കഴുകിപ്പിക്കും'; ജാസ്മിൻ പറയുന്നു!

  |

  അറുപത് ദിവസം പിന്നിടുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോർ. വീട്ടിൽ‌ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാ‍ർഥികളാണ്. ഒരു കൂട്ടം മത്സരാർഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

  ഓരോ ആഴ്ചയും ഒന്നോ, രണ്ട് മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്ന് പുറത്താക്കുവാനായി മത്സരാർഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകരും വോട്ട് രേഖപ്പെടുത്തും.

  Also Read: അവൾ പോയതോടെ ജീവിതത്തിലെ വെളിച്ചം ഇല്ലാതെയായി'; നടി രേഖ മോഹന്റെ ഓർമയിൽ ഭർത്താവ്!

  ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നത് വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്.

  മൂന്ന് സീസണുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് നാലാം സീസൺ ആരംഭിച്ചത്. ഇരുപത്തിനാല് മണിക്കൂറും ലൈവ് സ്ട്രീമിങ് അടക്കം നടക്കുന്നതിനാൽ നാലാം സീസൺ ആരംഭിച്ചത് മുതൽ ബി​ഗ് ബോസ് പ്രേക്ഷകരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്.

  ഈ സീസണിലും മത്സരങ്ങളും മത്സരാർഥികളുമെല്ലാം വ്യത്യസ്ത നിറഞ്ഞതാണ്.

  Also Read: 'ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒന്നാണ്'; മലൈകയ്ക്കും അർജുനും ദാമ്പത്യം സുഖമായിരിക്കുമെന്ന് ജോത്സ്യന്റെ പ്രവചനം!

  അതിനാൽ തന്നെ പ്രിയപ്പെട്ട മത്സരാർഥിയെ ഉറപ്പിക്കുന്ന കാര്യത്തിൽ പ്രേക്ഷകർ പോലും കൺഫ്യൂഷനിലാണ്. ഒമ്പതാം ആഴ്ചയിലൂടെയാണ് നാലാം സീസൺ സഞ്ചരിക്കുന്നത്.

  ഈ ആഴ്ചയിലെ നാണയവേട്ട എന്ന വീക്കിലി ടാസ്ക്ക് അവസാനിച്ചതോടെ വീടൊരു യുദ്ധകളമായി മാറിയിരിക്കുകയാണ്. ഇപ്പോൾ വീട്ടിലെ ക്യാപ്റ്റൻ ബ്ലെസ്ലിയാണ്.

  പുതിയ ക്യാപ്റ്റനായി അധികാരമേറ്റപ്പോൾ ബ്ലെസ്ലി കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ വീട്ടിലെ മറ്റ് അം​ഗങ്ങളിൽ ചിലർക്കൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

  പ്രത്യേകിച്ച് സുചിത്ര, ജാസ്മിൻ, റിയാസ് തുടങ്ങിയവർക്ക്. അതിന്റെ പേരിലൊരു വഴക്ക് വീട്ടിൽ നടന്ന് കഴിഞ്ഞു. വീക്കിലി ടാസ്ക്കിൽ വിജയിയായത് ജാസ്മിനാണ്.

  വിജയം ലഭിച്ചതിനാൽ അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻസിയിലേക്ക് മത്സരിക്കാൻ ജാസ്മിന് സാധിക്കും. താൻ ഒരു വട്ടം കൂടി ക്യാപ്റ്റനായാൽ വീട്ടിൽ നടപ്പാക്കാൻ പോകുന്ന ചില പരിഷ്കാരങ്ങളെ കുറിച്ച് സുചിത്ര അടക്കമുള്ളവരോട് സംസാരിക്കുന്ന ജാസ്മിന്റെ വീഡിയോയാണ് വൈറലാകുന്നത്.

  ക്യാപ്റ്റനായി കഴിഞ്ഞാൽ വീട്ടിലുള്ളവരുടെ വസ്ത്രങ്ങൾ കഴുകാൻ ഒരാളെ തെരഞ്ഞെടുക്കുമെന്നും അയാളെകൊണ്ട് അടിവസ്ത്രം വരെ കഴുകിപ്പിക്കുമെന്നുമാണ് ജാസ്മിൻ സുചിത്രയോട് പറഞ്ഞത്.

  'ഇനി ഞാൻ ക്യാപ്റ്റനായാൽ പുതിയ റൂളിടും. ഇവിടെയുള്ള എല്ലാവരുടേയും വസ്ത്രങ്ങൾ അലക്കാൻ ഒരാൾക്ക് ഡ്യൂട്ടി കൊടുക്കും. എല്ലാവരുടേയും അ‌ടിവസ്ത്രം ഉൾപ്പടെ അയാളെ കൊണ്ട് കഴുകിപ്പിക്കും.'

  'കാരണം അങ്ങനെ ഒരാളെകൊണ്ട് ചെയ്യിപ്പിക്കാൻ ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് അപ്പോൾ പവറുണ്ടാകും. എല്ലാവരുടേയും തുണി അലക്കുന്നത് നല്ല കാര്യമല്ലേ... വ്യക്തി ശുചിത്വത്തിന്റെ ഭാ​ഗമാണത്.'

  'ഇതാണ് ഞാൻ കൊണ്ടുവരാൻ പോകുന്ന പുതിയ നിയമം. അടിവസ്ത്രങ്ങളുടെ കാര്യത്തിൽ ശുചിത്വം അത്യാവശ്യമാണ്. ബെഡ് മടക്കിവെക്കണമെന്ന് ബ്ലെസ്ലി കൊണ്ടുവന്ന നിയമം പോലെ തന്നെയാണിതും' ജാസ്മിൻ വിശദമാക്കി.

  സുചിത്രയും റിയാസും സൂരജുമെല്ലാം ഇതുകേട്ട് ചിരിക്കുകയും ഒരു മറുപടി പോലും പറയാതെ കേട്ടിരിക്കുകയുമാണ് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ ജാസ്മിനെതിരെ പ്രേക്ഷകർ രം​ഗത്തെത്തിയിട്ടുണ്ട്.

  Recommended Video

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ പലപ്പോഴും ഹൗസിനുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് ജാസ്മിൻ. റോബിൻ, ബ്ലെസ്ലി എന്നിവരോടാണ് ജാസ്മിൻ വീട്ടിൽ ഏറ്റവും കൂടുതൽ വൈരാ​ഗ്യം പുലർത്തുന്നത്.

  ബ്ലെസ്ലി പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും കൂടുതൽ അതൃപ്തിയുള്ളതും ജാസ്മിനും റിയാസിനുമായിരുന്നു.

  എത്തിക്സിനെ പറ്റി നിരന്തരം സംസാരിക്കാറുള്ള ജാസ്മിൻ മറ്റുള്ളവരെ അനാവശ്യമായി ടോർച്ച ചെയ്യുന്നതിലും മുന്നിലുള്ള വ്യക്തിയാണെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. സുചിത്ര, സൂരജ്, വിനയ്, അഖിൽ എന്നിവരാണ് ഈ ആഴ്ച നോമിനേഷനിലുള്ളവർ.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Jasmin Opens Up To Suchitra About Captaincy Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X