ജാസ്മിന്‍ റോബിനെ കെട്ടിപ്പിടിച്ചതിന്റെ യഥാർഥ കാരണമിത്; ബിഗ് ബോസിൽ നടന്ന കാര്യം പറഞ്ഞ് താരം

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ബെസ്റ്റ് മത്സാര്‍ഥികള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ അത് റോബിനും ജാസ്മിനുമാണ്. തുടക്കം മുതല്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയ രണ്ട് മത്സരാര്‍ഥികളായിരുന്നു ഇരുവരും. എന്നാല്‍ ഒരു ദിവസത്തെ വ്യത്യാസത്തില്‍ രണ്ടാളും പുറത്തേക്ക് പോയതോടെ എല്ലാവരും നിരാശയിലായി.

എന്നാല്‍ പുറത്ത് വന്നതിന് ശേഷമുള്ള താരങ്ങളുടെ ഐക്യം കണ്ടാണ് ആരാധകരും ഞെട്ടിയത്. ബിഗ് ബോസിനുള്ളില്‍ ശത്രുക്കളെ പോലെ ആയിരുന്നെങ്കിലും പുറത്ത് വലിയ സ്‌നേഹമായിരുന്നു. ഇതിനിടെ ഷോ യില്‍ വെച്ച് റോബിനെ കെട്ടിപ്പിടിച്ചത് എന്തിനാണെന്നുള്ള രഹസ്യം ജാസ്മിനിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ആരാധകര്‍ കേള്‍ക്കാന്‍ കാത്തിരുന്ന ആ സംഭവമിങ്ങനെയാണ്..

ജാസ്മിനും റോബിനും പരസപരം ശത്രുക്കളെ നിന്നിരുന്ന ഒരു ദിവസമാണ് ജാസ്മിന്‍ റോബിനെ കെട്ടിപ്പിടിക്കുന്നത്

ജാസ്മിനും റോബിനും പരസപരം ശത്രുക്കളെ നിന്നിരുന്ന ഒരു ദിവസമാണ് ജാസ്മിന്‍ റോബിനെ കെട്ടിപ്പിടിക്കുന്നത്. അടുക്കളയില്‍ നില്‍ക്കുകയായിരുന്ന റോബിന്റെ അടുത്തേക്ക് ചെന്ന ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് ജാസ്മിന്‍ ചോദിച്ചു. ഉടനെ റോബിനങ്ങനെ ചെയ്തു. പ്രേക്ഷകരെയും മത്സരാര്‍ഥികളെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ സംഭവമായി അത് മാറി. പിന്നീട് അവതാരകനായ മോഹന്‍ലാല്‍ വരെ അതെന്തിനാണെന്ന് ചോദിച്ചെങ്കിലും ജാസ്മിന്‍ വെളിപ്പെടുത്തിയില്ല. റോബിനും അതേ പറ്റി വലിയ ധാരണ ഇല്ലാതായി.

ഞാന്‍ പോവുന്നെങ്കില്‍ നിന്നെയും കൊണ്ട് പോകും എന്നായിരിക്കും അവളുദ്ദേശിച്ചത് എന്നാണ് റോബിന്‍ പറഞ്ഞത്

എന്നാലിപ്പോള്‍ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തി. ബിഗ് ബോസ് മത്സരാര്‍ഥികളെ ഉള്‍പ്പെടുത്തി ചെയ്ത പരിപാടിയില്‍ അവതാരകനായ അനൂപ് ഇതേ കാര്യം ചോദിച്ചു. ബിഗ് ബോസില്‍ വെച്ച് റോബിനെ കെട്ടിപ്പിടിച്ചതിന്റെ കാരണം എന്താണെന്നും അതിവിടെ വെളിപ്പെടുത്തണം എന്നുമാണ് അനൂപ് ആവശ്യപ്പെട്ടത്. പെട്ടെന്ന് റോബിനതിന് മറുപടി പറഞ്ഞു. ഞാന്‍ പോവുന്നെങ്കില്‍ നിന്നെയും കൊണ്ട് പോകും എന്നായിരിക്കും അവളുദ്ദേശിച്ചത് എന്നാണ് റോബിന്‍ പറഞ്ഞത്.

റോബിനെ കെട്ടിപ്പിടിച്ചതിൻ്റെ യഥാർഥ കാരണം പറഞ്ഞ് ജാസ്മിൻ

പക്ഷേ അങ്ങനെ ആയിരുന്നില്ലെന്ന് ജാസ്മിന്‍ പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം റോബിനാണ് അവിടെ അണ്‍ഫെയര്‍ ആയി കളിച്ചിരുന്നത്. റോബിനെ പോലെ തന്നെ പെരുമാറിയ വേറെയും ആള്‍ക്കാര്‍ അവിടെ ഉണ്ടായിരുന്നു. ഞാനത് ശ്രദ്ധിച്ചിരുന്നില്ല. അത് മനസിലാക്കിയത് കൊണ്ട് ക്ഷമ എന്ന രീതിയിലാണ് പോയി കെട്ടിപ്പിടിച്ചത്' എന്നാണ് ജാസ്മിന്‍ പറയുന്നത്. ആ മാപ്പ് സ്വീകരിച്ചു എന്ന് പറയാനായി ഒന്നും കൂടി കെട്ടിപ്പിടിക്കാമെന്നായി റോബിന്‍.

Recommended Video

സീസൺ 4 വിന്നർ റിയാസെന്ന് കിടിലം ഫിറോസ് | *BiggBoss
ഇന്‍സ്റ്റാഗ്രാമില്‍ റോബിന്‍ എന്നെ മാത്രം ഫോളോ ചെയ്യണം എന്നൊരു കണ്ടീഷന്‍ കൂടി ജാസ്മിന്‍ മുന്നോട്ട് വെച്ചു

ശേഷം വീണ്ടും ക്യാമറയുടെ മുന്നില്‍ ഇരുവരും തമ്മില്‍ കെട്ടിപ്പിടിക്കുകയും സ്‌നേഹം പങ്കുവെക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാമില്‍ റോബിന്‍ എന്നെ മാത്രം ഫോളോ ചെയ്യണം എന്നൊരു കണ്ടീഷന്‍ കൂടി ജാസ്മിന്‍ മുന്നോട്ട് വെച്ചു. വാക്ക് മാറരുതെന്നും ജാസ്മിന്‍ പറഞ്ഞപ്പോള്‍ അത് ഒരാളൂടെ വന്നതിന് ശേഷം രണ്ടാമതായി നടത്താമെന്നും റോബിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X