'സീക്രട്ട് റൂം ലോക്കായതിനാൽ റോബിനെ തല്ലാൻ പറ്റിയില്ല, അതുകൊണ്ട് ചെടി ചട്ടി പൊട്ടിച്ചു'; ജാസ്മിൻ

ബി​ഗ് ബോസ് മലയാളത്തിന്റെ മൂന്ന് സീസണുകളിലും കണ്ടിട്ടില്ലാത്ത ഒട്ടനവധി സംഭവങ്ങൾ സീസൺ ഫോറിൽ നടന്ന് കഴിഞ്ഞു... ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. തുടക്കത്തിലെ പ്രമോയിൽ പറയുമ്പോലെ വ്യത്യസ്തരായ മനുഷ്യരുടെ കൂടിച്ചേരലും അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും സംഘർഷങ്ങളുമാണ് ബി​ഗ് ബോസ് സീസൺ ഫോറിൽ നടക്കുന്നത്.

ഒരുപക്ഷെ കഴിഞ്ഞ് പോയ മൂന്ന് സീസണുകൾക്കും ലഭിക്കാത്ത പ്രേക്ഷക പിന്തുണ നാലാം സീസണിന് ലഭിക്കുന്നുണ്ടെന്ന പറയാതെ വയ്യ. നാലാം സീസണിലെ മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് ജാസ്മിൻ.എം.മൂസയുടേത്.

ഹൗസിലേക്ക് പ്രവേശിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ജാസ്മിന് ആരാധകർ ഉണ്ടായി തുടങ്ങിയിരുന്നു.

ഈ സീസണിലെ ടോപ്പ് ഫൈവിൽ വരുമായിരുന്ന മത്സരാർഥിയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ജാസ്മിൻ ഷോയിൽ നിന്നും സ്വന്തം തീരുമാന പ്രകാരം ക്വിറ്റ് ചെയ്തിരിക്കുകയാണ്. ജാസ്മിൻ ക്വിറ്റ് ചെയ്യും മുമ്പ് റോബിനുമായി ഉണ്ടായിരുന്ന വഴക്കാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്.

പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിനിടെയാണ് അപ്രതീക്ഷിതമായ സംഭവങ്ങളെല്ലാം നടന്നത്. ബി​ഗ് ബോസ് സാമ്രാജ്യം ടാസ്ക്ക് നടക്കുന്നതിനിടെ രാജാവായിരുന്ന റിയാസിന്റെ കഴുത്തിലെ മാന്ത്രിക ലോക്കറ്റ് റോബിൻ മോഷ്ടിച്ചിരുന്നു. പിന്നാലെ എല്ലാവരും റോബിനെ പിടികൂടാൻ പോയി.

ബാത്ത്റൂമിൽ ഒളിച്ച റോബിനെ പുറത്ത് കൊണ്ടുവരാൻ വിഷ സ്പ്രേയും എയർഫ്രഷ്നറും ജാസ്മിൻ പ്രയോ​ഗിച്ചു.

ക്വിറ്റ് ചെയ്ത് ജാസ്മിൻ

ശേഷം ശ്വാസമുട്ടൽ സഹിക്ക വയ്യാതെ പുറത്തിറങ്ങിയ റോബിനെ റിയാസ് തടഞ്ഞ് നിർത്തി ലോക്കറ്റ് എടുക്കാനായി ശ്രമിച്ചു. ഇതിനിടയിൽ പരസ്പരം ഉന്തും തള്ളുമുണ്ടാവുകയും റോബിന്റെ കൈ റിയാസിന്റെ മുഖത്ത് കൊള്ളുകയും ചെയ്തു.

ശേഷാണ് തന്നെ മർദ്ദിച്ചുവെന്ന് ആരോപിച്ച് റിയാസ് റോബിനെതിരെ ബി​ഗ് ബോസിനോട് പരാതിപ്പെട്ടത്. മുമ്പും പലതവണ വാണിങ് കിട്ടിയിട്ടുള്ള വ്യക്തിയാണ് റോബിനെന്നതിനാൽ ബി​ഗ് ബോസ് റോബിനെ വീട്ടിൽ നിന്നും നീക്കി സ്ക്രട്ട് റൂമിൽ താസിപ്പിച്ചു.

ശേഷം എല്ലാവരും ​ഗെയിം തുടർന്നു. കഴിഞ്ഞ ദിവസം സംഭവത്തെ കുറിച്ച് ബി​ഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികളോട് തിരക്കിയിരുന്നു.

റോബിനെ പോലെ ഇരക്കില്ല ഞാൻ

കൺഫഷൻ റൂമിൽ ഓരോരുത്തരെയായി വിളിപ്പിച്ചാണ് സംഭവത്തിന്റെ സത്യാവസ്ഥ ബി​ഗ് ബോസ് തിരക്കിയത്. അതിനുശേഷം റോബി​ൻ തിരിച്ചുവരുമെന്ന കാര്യത്തിൽ ജാസ്മിനും റിയാസിനും വ്യക്തത ലഭിച്ചു. ശേഷമാണ് ജാസ്മിൻ അസ്വസ്ഥയാകാൻ തുടങ്ങിയത്.

'എനിക്കിവിടെ നിൽക്കാൻ താൽപര്യമില്ല. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കാണുന്നുണ്ട്. അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല.'

'ഞാൻ ശാരീരികമായി തളർന്നു. മാനസികമായി തളർന്നിരിക്കുന്നു. വൈകാരികമായി ക്ഷീണിതയാണ്' എന്ന് അലറുന്ന ജാസ്മിനെയാണ് ഷോയിൽ പിന്നീട് കാണാൻ സാധിച്ചത്.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
റോബിന് കൊടുക്കാൻ പറ്റാത്തത് ചെടി ചട്ടിയിൽ തീർത്തു

ശേഷം വീട് ബി​ഗ് ബോസിന്റെ അനുവാദത്തോടെ വീട് വിട്ട് പോവുകയാണ് ജാസ്മിൻ ചെയ്തത്. പോകുന്നതിന് മുമ്പ് റോബിനോടുള്ള ദേഷ്യത്തിന് ചെടി ചട്ടിയും ജാസ്മിൻ എറിഞ്ഞ് ഉടച്ചു.

തിരികെ സ്വന്തം വീട്ടിലെത്തിയ ജാസ്മിൻ താൻ എന്തുകൊണ്ടാണ് റോബിന്റെ ചെടി ചട്ടി എറിഞ്ഞുടച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ വഴി. 'സീക്രട്ട് റൂമിൽ പോയി ഇനി ഞാൻ എന്റെ 200 ശതമാനവും കൊടുത്തോളമെന്നും എന്നെ പറഞ്ഞ് വിടരുതെന്നും ഇരക്കാൻ ഇത് റോബിനല്ല.'

'ഇത് ജാസ്മിൻ.എം.മൂസയാണ്. സീക്രട്ട് റൂം ലോക്കായത് കൊണ്ട് അവിടെ പോയി ഒന്ന് പൊട്ടിക്കാൻ പറ്റിയില്ല. അതാണ് ചെടി ചട്ടി പൊട്ടിച്ച് അഡ്ജസ്റ്റ് ചെയ്തത്... നിങ്ങ കെടന്ന് മോങ്' എന്നാണ് ജാസ്മിൻ തന്നെ കുറ്റം പറയുന്നവർക്കുള്ള മറുപടിയായി കുറിച്ചത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X