For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷയ്ക്ക് മാത്രമല്ല നവീന്റെ അമ്മയ്ക്കും സ്‌പെഷ്യല്‍ ദിവസമാണ്, ആശംസയുമായി ജാസ്മിന്‍...

  |

  ബിഗ് ബോസ് ഷോ മലയാളി പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ഹിന്ദിയില്‍ വലിയ വിജയമായ ബിഗ് ബോസ് 2018ലാണ് മലയാളത്തില്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ ഷോയ്ക്ക് മികച്ച സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൂന്നാം ഭാഗത്തോടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ കുടുംബപ്രേക്ഷകരുടെ ഇടയിലും ബിഗ് ബോസിന് ആരാധകരുണ്ട്. അകത്ത് ശക്തമായ മത്സരം നടക്കുമ്പോള്‍ പുറത്ത് മത്സരാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ജനങ്ങളുമുണ്ട്.

  Also Read: 'ഇതെന്ത് വിരോധാഭാസമാണ്', റിയാസിന് വേണ്ടി സംസാരിച്ച് ബിഗ് ബോസ്, ഒപ്പം നിര്‍ദ്ദേശവും

  മാര്‍ച്ച് 27നാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കു്ന്നത്. വ്യത്യസ്ത സ്വഭാവക്കാരായ ആളുകളായിരുന്നു ഇക്കുറി ഷോയില്‍ എത്തിയത്. കൂടാതെ കഴിഞ്ഞ സീസണുകളില്‍ നിന്ന ഏറെ വ്യത്യസ്തമായിട്ടായിരുന്നു ഷോ ഒരുക്കിയത്. അതിനാല്‍ തന്നെ തുടക്കത്തിലെ മികച്ച പ്രേക്ഷക സ്വീകാര്യ നേടാന്‍ ബിഗ് ബോസിന് കഴിഞ്ഞിരുന്നു. 20 പേരുണ്ടായിരുന്ന ബിബി ബോസ് ഹൗസില്‍ ഇപ്പോള്‍ 7 പേരാണുള്ളത്. ഇനി വളരെ കുറച്ച് ദിനങ്ങള്‍ മാത്രമേ ഷോ അവസാനിക്കാനുള്ളൂ.

  Also Read: ആ കാര്യത്തില്‍ മമ്മൂക്കയെ കണ്ട് പഠിക്കണം, എയര്‍പോര്‍ട്ട് സംഭവം പറഞ്ഞ് വിനീത് കുമാര്‍

  ബിഗ് ബോസ്‌ ഷോയുടെ തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളാണ് ജാസ്മന്‍ എം മൂസയും ദില്‍ഷയും. ഷോയുടെ തുടക്കത്തില്‍ ഇരുവരും അത്ര നല്ല സുഹൃത്തുക്കളായിരുന്നില്ലെങ്കിലും പിന്നീട് അടുക്കുകയായിരുന്നു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ബിഗ് ബോസ് സൗഹൃദങ്ങളിലാന്നായിരുന്നു ഇവരുടേത്.

  Also Read:പണിയെടുക്കുന്ന ആളല്ല ക്യാപ്റ്റന്‍, പുതിയ തീരുമാനങ്ങളുമായി റിയാസ്, ബിബി ഹൗസില്‍ ഇനി പുതിയ നിയമങ്ങള്‍..

  എന്നാല്‍ ഷോയുടെ അവസാന ഘട്ടത്തിലേയ്ക്ക് എത്തിയപ്പോള്‍ ഇവരുടെ സൗഹൃദത്തിന് വിള്ളല്‍ വീണു. ഡോക്ടര്‍ റോബിന്റെ പേരിലായിരുന്നു ഇരുവരും വഴക്കായത്. ദില്‍ഷയോട് ഒരു വാക്കും പറയാതെയായിരുന്നു ജാസ്മിന്‍ ഷോ ക്വിറ്റ് ചെയ്ത് പോയത്.

  റോബിന്റെ പേരിലാണ് ദില്‍ഷയും ജാസ്മിനും പിണങ്ങിയത്. എന്നാല്‍ ഇപ്പോള്‍ റോബിനുമായി സൗഹൃദത്തിലായിരിക്കുകയാണ് ജാസ്മന്‍. ഹൗസിനകത്ത് പരസ്പരം കൊമ്പ്‌ കോര്‍ത്തവര്‍ പുറത്ത് എത്തിയതോടെ അടുത്ത സുഹൃത്തുക്കളായിരിക്കുകയാണ്.

  ഹൗസില്‍ ദില്‍ഷയുമായി പല പ്രശ്‌നങ്ങളും നടന്നിട്ടുണ്ടെങ്കിലും പുറത്ത് വന്നതോടെ അതൊക്കെ മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ദില്‍ഷയ്ക്ക സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ് ജാസ്മിന്‍. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് ആശംസ നേര്‍ന്നത്. ദില്‍ഷയ്‌ക്കൊപ്പം ബിഗ് ബോസ് സീസണ്‍ 4 മത്സരാര്‍ത്ഥി നവീന്‌റെ അമ്മയ്ക്കും ആശംസ നേരുന്നുണ്ട്. നവീന്‌റെ അമ്മയുടേയും പിറന്നാളാണിന്ന്. ജാസമിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

  Recommended Video

  ദില്‍ഷയ്ക്ക് ഇന്ന് പിറന്നാള്‍, ആഘോഷിച്ച് ആരാധകര്‍ | FilmiBeat Malayalam

  ബിഗ് ബോസ് സീസണ്‍ 4 ന്റെ ഫിനാലെയിലേയ്ക്ക് ദില്‍ഷ നേരിട്ട് എത്തിയിട്ടുണ്ട്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കില്‍ ജയിച്ചാണ് ദില്‍ഷ ഫൈനല്‍ ഫൈവില്‍ എത്തിയത്. ഇനി ആരൊക്കെ വരുമെന്ന് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  നിലവില്‍ ദില്‍ഷ, ബ്ലെസ്ലി, റിയാസ്, ലക്ഷ്മിപ്രിയ, ധന്യ,സൂരജ്, റോണ്‍സണ്‍ എന്നിവരാണ് ഹൗസിലുള്ളത്. സൂരജ് ഒഴികെ എല്ലാവരും ഈ ആഴ്ചത്തെ നോമിനേഷനില്‍ ഉണ്ട്. ഇതില്‍ നിന്ന് ഓന്നോ രണ്ടോ ആളുകള്‍ പുറത്ത് പോകും. അടുത്ത ആഴ്ച മുതല്‍ ഫിനാലെ വീക്കായിരിക്കും. ഇനിയുളള ദിനങ്ങള്‍ മത്സാരാര്‍ത്ഥികള്‍ക്ക് വളരെ നിര്‍ണ്ണായകമാണ്

  റിയാസാണ് ഈ ആഴ്ചത്തെ ക്യപ്റ്റന്‍. സാധാരണ ക്യാപ്റ്റന് ലഭിക്കുന്ന നോമിനേഷന്‍ ഫ്രീ ആനുകൂല്യം റിയാസിന് ലഭിക്കില്ല. എങ്കില്‍ കൂടിയും ക്യാപ്റ്റനായതിന്റെ സന്തോഷത്തിലാണ് താരം.

  English summary
  Bigg Boss Malayalam Season 4 Jasmin's Birthday Wishes To Dilsha, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X