എല്ലാത്തിനോടും വഴക്കിടും; നിമിഷ ഇല്ലാത്ത വീട്ടിൽ ജാസ്മിൻ ഇനി എങ്ങനെയാവും പെരുമാറുക

ബിഗ് ബോസ് സീസൺ ഫോർ അൻപത് ദിവസം പിന്നിട്ടപ്പോൾ വീട്ടിൽ നിന്നും ഒരു മത്സരാർത്ഥികൂടി പുറത്തായിരിക്കുകയാണ്. ഇനി പതിമൂന്നുപേരാണ് വീട്ടിൽ ബാക്കിയുള്ളത്. തന്റെ പോക്ക് കൊണ്ട് ബിഗ് ബോസ് വീട്ടിലെ കളികളെ തന്നെ മൊത്തത്തിൽ മാറ്റി മറിക്കാൻ കഴിവുള്ള നിമിഷയാണ് ഇത്തവണ പുറത്ത് പോയത്.

ബിഗ് ബോസ് തുടങ്ങി ആദ്യത്തെ രണ്ടാഴ്ച വലിയ പ്രകടനമൊന്നും കാഴ്ചവെക്കാതെയാണ് നിമിഷ മുന്നോട്ട് പോയത്. അങ്ങനെ മൂന്നാം ആഴ്ചയിലേക്ക് കടക്കും മുമ്പ് നിമിഷ വീട്ടിൽ നിന്നും പുറത്തായി. തുടർന്ന് മാറ്റി മത്സരാർഥികൾക്കൊന്നും ലഭിക്കാത്ത ഒരു ഭാഗ്യം നിമിഷക്ക് ലഭിച്ചു.

സീക്രട്ട് റൂമിൽ നിമിഷയെ രണ്ട് ദിവസം പാർപ്പിച്ച ബിഗ് ബോസ്, വീടിനുളളിലെ മറ്റ്‌ മത്സരാർത്ഥികളുടെ കളികൾ നിമിഷയെ കാണിച്ച് കൊടുത്തു. എല്ലാവരെയും പറ്റി നന്നായി മനസിലാക്കിയ നിമിഷ ബിഗ് ബോസ് വീട്ടിൽ ഒരു ശക്തയായ മത്സരാർത്ഥിയായിട്ടാണ് രണ്ടാമത് എത്തിയത്.

നിമിഷക്ക് ജനപിന്തുണ നന്നേ കുറവായിരുന്നു

ബി​ഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാർത്ഥി ആയിരുന്നെങ്കിലും നിമിഷക്ക് ജനപിന്തുണ നന്നേ കുറവായിരുന്നു. വീട്ടിലെ മത്സരാർത്ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിമിഷ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയവും വോട്ട് കുറയുന്നതിന് കാരണമായി.

ബിഗ് ബോസ് വീട്ടിൽ അടയും ചക്കരയും പോലെയായിരുന്നു നിമിഷയും ജാസ്മിനും ആദ്യത്തെ തവണ നിമിഷ പുറത്ത് പോയപ്പോൾ ജാസ്മിന് സങ്കടം സഹിക്കാൻ കഴിഞ്ഞിരുന്നില്ല അന്ന് ഇരുപത് ദിവസത്തെ സൗഹൃദം മാത്രമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്.

എന്നാൽ ഇത്തവണ അൻപത് ദിവസം പിന്നിട്ട ശേഷമാണ് നിമിഷ വീട്ടിൽ നിന്നും ഇറങ്ങുന്നത്. ഇത് ജാസ്മിനെ എങ്ങനെയാവും ബാധിക്കുക എന്നത് കാണാൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

രണ്ട് ദിവസം മുന്നെയാണ് ജാസ്മിൻ തനിക്ക് വീട്ടിൽ നിൽക്കാൻ കഴിയുന്നില്ല തിരിച്ച പോകണം എന്ന് ബിഗ് ബോസ്സിനോട് ആവശ്യപ്പെട്ടത്. ബിഗ് ബോസ് വീട്ടിനുള്ളിലെ സമ്മർദങ്ങൾ താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ജാസ്മിന്.

ജാസ്മിന് എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും കൂടെ നിന്നിരുന്ന ആളായിരുന്നു നിമിഷ. നിമിഷയുടെ അഭാവത്തിൽ ജാസ്മിൻ ഇനി എങ്ങനെ വീട്ടിൽ ഒറ്റക്ക് പിടിച്ചുനിൽക്കും എന്ന ചോദ്യം പ്രേക്ഷകരിൽ പലരും ഉന്നയിക്കുന്നുണ്ട്.

റിയാസ് വൈൽഡ് കാർഡ് എൻട്രിയായി എത്തിയത്  ജാസ്മിന് അനുഗ്രഹമായി

ബിഗ് ബോസ് വീട്ടിൽ റിയാസ് വൈൽഡ് കാർഡ് എൻട്രിയായി എത്തിയത് ഒരു രീതിയിൽ ജാസ്മിന് അനുഗ്രഹമായി എന്നുവേണം കരുതാൻ. വീട്ടിലെ മറ്റാരുമായും വലിയ ചങ്ങാത്തം ഇല്ലാതിരുന്ന ജാസ്മിൻ ഇല്ലെങ്കിൽ ഒറ്റപെടുമായിരുന്നു എന്നകാര്യം തീർച്ച.

നിമിഷ പുറത്തയതിനു പിന്നാലെ താനും അടുത്ത ആഴ്ച പുറത്ത് വരുമെന്നും അതിനായി ബിഗ് ബോസ് വീട്ടിലെ എല്ലാരുമായും തല്ലുണ്ടാക്കുമെന്നും ജാസ്മിൻ പറയുന്നുണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ തന്നെക്കാളും യോഗ്യത നിമിഷകയിരുന്നുവെന്നും ജാസ്മിൻ പരണയുന്നുണ്ടായിരുന്നു.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ലക്ഷ്മിപ്രിയയെ സേവ് ചെയ്തതിനു പകരം നിമിഷയെ സേവ് ചെയ്താൽ മതിയായിരുന്നു

ഇതേസമയം റിയാസ് പറയുന്നുണ്ടായിരുന്നു താൻ ലക്ഷ്മിപ്രിയയെ സേവ് ചെയ്തതിനു പകരം നിമിഷയെ സേവ് ചെയ്താൽ മതിയായിരുന്നുവെന്ന്.

ഒരുപക്ഷെ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നിമിഷക്ക് പകരം റോൻസോൺ ആയിരിക്കും പുറത്ത്പോയിട്ടുണ്ടാവുക.
റോൻസോൺ പുറത്ത് പോയാൽ ഗെയിമിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ വരാൻ സാധ്യതയില്ല.

കാരണം, റോൻസോൺ പോലും തനിക്ക് പുറത്ത് പോകണം എന്ന ചിന്തയോടെയാണ് കളിക്കുന്നത് അതുകൊണ്ട് തന്നെ റോൻസോൺ പുറത്തായാൽ അത് വീട്ടിലെ മറ്റ്‌ മത്സരാർത്ഥികളെ ഒരു രീതിയിലും സ്വാധീനിക്കില്ല.

എന്നാൽ ഇതെയും സ്ട്രോങ്ങ് ആയ ഒരു മത്സരാർത്ഥി പുറത്ത് പോകുന്നത് വീട്ടിലെ മറ്റ്‌ മത്സരാർത്ഥികളെ ടെൻഷനിൽ ആകാൻ സാധ്യത കൂടുതലാണ്. പ്രേക്ഷകർക്കിടയിൽ തങ്ങൾ എങ്ങനെയാണ് വിലയിരുത്തപ്പെടുന്നതെന്ന് മനസിലാവാത്ത അവസ്ഥ. അതുകൊണ്ട് തന്നെ വരും ആഴ്ചകളിൽ വലിയ മാറ്റം തന്നെ നിമിഷ കാരണം ബിഗ് ബോസ് വീട്ടിൽ ഉണ്ടായേക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X