ദി ലേഡി ബിഗ് ബോസ്!! യഥാര്‍ത്ഥ വിജയി ജാസ്മിനെന്ന് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ പിന്തുണപ്രവാഹം

ബിഗ് ബോസ് സീസണ്‍ 4-ല്‍ ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് ഉറപ്പിച്ചിരുന്ന മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ജാസ്മിന്‍. എന്നാല്‍ അപ്രതീക്ഷിതമായി മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നറിയിച്ച ജാസ്മിന്‍ ഷോ വിട്ട് പോയത് ആരാധകരില്‍ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.

മാനസികമായും ശാരീരികമായും ഏറെ തളര്‍ന്നുവെന്ന് ബിഗ് ബോസിനെ അറിയിച്ച ജാസ്മിന്‍ തനിക്ക് ഷോ വിട്ട് പുറത്തുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കണ്‍ഫെഷന്‍ റൂമില്‍ തന്റെ ആവശ്യം അറിയിച്ച ജാസ്മിന്‍ പൊട്ടിക്കരഞ്ഞുപോയി. ജാസ്മിന്റെ അവസ്ഥ കണ്ട് മനസ്സിലാക്കിയ ബിഗ് ബോസ് സഹമത്സരാര്‍ത്ഥികളോട് യാത്ര പറഞ്ഞ് ബാഗ് പാക്ക് ചെയ്ത് തയ്യാറായിരിക്കാന്‍ പറയുകയാണ്. ഈ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് പല ജാസ്മിന്‍ ഫാന്‍സും.

റോബിന്‍ ഫാന്‍സ്

അതേസമയം റോബിനെ ആധിക്ഷേപിച്ചതിനും കുറ്റപ്പെടുത്തിയതിനുമെല്ലാം ജാസ്മിന്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്. പരസ്പരം വാക്കേറ്റം നടത്തിയും പരിഹസിച്ചും കുത്തുവാക്കുകള്‍ പറഞ്ഞും റോബിനെ വേദനിപ്പിച്ചതിന്റെ ശിക്ഷയാണ് ജാസ്മിന്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടെന്നാണ് പലരും പറയുന്നത്.

റിയാസുമായുള്ള കയ്യാങ്കളിയെത്തുടര്‍ന്ന് പ്രത്യേക മുറിയിലേക്ക് റോബിനെ മാറ്റിയതില്‍ പിന്നെ ജാസ്മിന്‍ കുറേക്കൂടി പ്രതിരോധത്തിലായി. എല്ലാ കണ്ണുകളും ഇപ്പോള്‍ ജാസ്മിനും റിയാസിനും മേലെയാണ്. ഇതെല്ലാം കൊണ്ടാകാം ജാസ്മിന്‍ ഷോ വിടാന്‍ തീരുമാനമെടുത്തത്.

അതേസമയം ഷോ വിടുന്നുവെന്ന സൂചനകള്‍ ലഭിച്ചതിന് പിന്നാലെ ജാസ്മിന് പിന്തുണയുമായി നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്. ജാസ്മിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഈ ആരാധകരുടെ പിന്തുണയും യഥാര്‍ത്ഥത്തില്‍ എന്താണ് ജാസ്മിനെന്ന മത്സരാര്‍ത്ഥിയും എന്ന് കാണിച്ചു തരികയാണ്.

വിവിധ ജാസ്മിന്‍ ഫാന്‍സ് ഗ്രൂപ്പുകളുടെ പ്രതികരണങ്ങളും ഹൈലൈറ്റുകളുമാണ് ജാസ്മിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയാക്കിയിരിക്കുന്നത്.

ജാസ്മിന്‍ ആരാധകര്‍ പറയുന്നത്

ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥിയേയും മനുഷ്യസ്‌നേഹിയേയും റോബിനും റോബിന്റെ ഫാന്‍സിനും മനസ്സിലാവില്ല. അതിന് അവര്‍ ഇനിയും മാനസികമായി വളരണം എന്ന് പറയുകയാണ് പല ആരാധകരും. മാത്രമല്ല ഒറ്റയ്ക്ക് തന്റേടത്തോടെ കളിച്ച് എല്ലാം നേടിയ യഥാര്‍ത്ഥ വിജയി ജാസ്മിനെന്ന് പറയുകയാണ് ഫാന്‍സുകാര്‍. ദി ലേഡി ബിഗ് ബോസ് എന്ന വിശേഷണവും ചാര്‍ത്തിക്കൊടുക്കുന്നു.

'ശക്തനായ ഒരു എതിരാളി ഇല്ലാതെ കളിക്കാന്‍ ജാസ്മിന്‍ തയ്യാറല്ല. റോബിന്‍ തന്റെ ശത്രു പോവുകയാണെങ്കിലും തിരികെയെത്തണമെന്നാണ് അവള്‍ ആഗ്രഹിച്ചത്. അതാണ് ഗെയിം സ്പിരിറ്റ്. അവര്‍ക്കറിയാം ഇതൊരു ഗെയിമാണെന്ന്. അകത്ത് അവര്‍ ആഘോഷിക്കുകയായിരുന്നു.

ഒപ്പമുള്ള ഒരാള്‍ പോകുന്നത് എത്ര വേദനാജനകമാണ്. പക്ഷെ കഥയറിയാതെ ആട്ടം കാണുകയാണ് പുറത്തുള്ളവരില്‍ പലരും. എന്താണെന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നത്.' ജാസ്മിന്‍ ആരാധകര്‍ പറയുന്നു.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
ജാസ്മിന്‍-റോബിന്‍

ജാസ്മിന്റെ നല്ല മനസ്സിനെ തുറന്നുകാണിക്കുന്ന ചില സന്ദര്‍ഭങ്ങളും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. അതിലൊന്നാണ് റോബിന്‍ യാത്ര പറയുന്നതിന് മുമ്പുള്ള രംഗങ്ങള്‍. റോബിന്‍ രഹസ്യമുറിയിലേക്ക് പോകുന്നതിനു മുമ്പുള്ള നിമിഷങ്ങള്‍ വളരെ വൈകാരികമായിരുന്നു. എല്ലാവരും വളരെ വിഷമത്തോടെയാണ് റോബിനെ യാത്രയയച്ചത്. ഹൗസ് വിട്ട് പുറത്തുപോകുമോ എന്ന് ഉറപ്പില്ലെങ്കിലും തങ്ങളെ വിട്ട് റോബിന്‍ പോവുകയാണെന്ന യാഥാര്‍ത്ഥ്യത്തെ എല്ലാവരും ഉള്‍ക്കൊള്ളാന്‍ സമയമെടുത്തു.

എല്ലാവരോടും യാത്ര പറഞ്ഞ് പിന്തിരിഞ്ഞ് നടന്ന റോബിനെ പിന്നില്‍ നിന്ന് വിളിച്ചാണ് ജാസ്മിന്‍ ബൈ പറഞ്ഞത്. ഇനിയൊരിക്കല്‍ കൂടി അവസരം കിട്ടിയാല്‍ ഉറപ്പായും മത്സരിക്കുമെന്നാണ് ജാസ്മിന്‍ പറയുന്നത്. എവിടെയോ കുറച്ച് അതിനാടകീയതയും സ്‌ക്രീന്‍ സ്‌പേസും ഉണ്ടെങ്കിലും റോബിന്‍ റോബിനായി കളിക്കണമെന്ന് പറയുകയാണ് ജാസ്മിന്‍. ഇതുവരെ കാണാത്ത ജാസ്മിന്റെ സ്‌നേഹം തുളുമ്പുന്ന ഒരു മുഖവും പ്രേക്ഷകര്‍ക്ക് ആ സന്ദര്‍ഭത്തില്‍ കാണാന്‍ സാധിച്ചു. കാണാം എന്ന് റോബിന്‍ പറഞ്ഞപ്പോള്‍ കാണണം എന്ന് ഉറപ്പിച്ചു പറഞ്ഞാണ് ജാസ്മിന്‍ റോബിനോട് യാത്ര പറഞ്ഞത്.

പലപ്പോഴും ഉച്ചത്തില്‍ പോരടിച്ചിട്ടുണ്ട് ഇരുവരും. ചീത്തവാക്കുകളും അസഭ്യവര്‍ഷങ്ങളും നടത്തിയിട്ടുണ്ട്. എങ്കിലും ഗെയിം സ്പിരിറ്റോടെ മത്സരിച്ചവളായിരുന്നു ജാസ്മിനെന്ന് പറയുകയാണ് പല ആരാധകരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X