For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജാസ്മിൻ ക്രൂരതയുടെ പര്യായം, എന്റെ സഹോദരിയായിരുന്നേൽ ഞാൻ മുറിയിലിട്ട് പൂട്ടിയേനെ'; ലക്ഷ്മിപ്രിയ!

  |

  ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി ഒരാൾ സ്വന്തം തീരുമാനപ്രകാരം വാക്ക് ഔട്ട് നടത്തിയിരിക്കുകയാണ്. സോഷ്യൽമീഡിയ അടക്കം എല്ലവരും കൊണ്ടാടുന്നത് ജാസ്മിന്റെ വാക്ക് ഔട്ടിനേയാണ്.

  അത്രത്തോളം മനോധൈര്യം ഇല്ലാത്ത ഒരാൾക്കും ഇത്തരത്തിൽ ബിബിയെപ്പോലും വെല്ലുവിളിച്ച് ഇറങ്ങിപ്പോരാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

  അപ്രതീക്ഷിതമായിരുന്നു ജാസ്മിന്റെ പുറത്ത് പോകൽ. ഇതുവരെ മറ്റൊരു മത്സരാർഥിയും ബി​ഗ് ബോസ് മലയാളത്തിൽ രാത്രിക്ക് രാത്രി ഷോ വിട്ട് പുറത്ത് പോയിട്ടില്ല.

  Also Read: 'ഞാൻ എന്റെ ഓക്കെ ഫെയ്സ് മാത്രമെ ആളുകളെ കാണിക്കാറുള്ളൂ, കരയുന്നത് കാണിക്കാറില്ല'; പ്രേക്ഷകരോട് റോബിൻ

  ശാരീരിക ബു​ദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജാസ്മിൻ പലവട്ടം ഡോക്ടറുടെ സഹായം തേടിയിരുന്നു. പിന്നീട് വീട്ടിൽ നിന്നും മാറ്റി നിർത്തപ്പെട്ട മത്സരാർഥി റോബിൻ തിരിച്ച് വരുന്നുവെന്ന തരത്തിൽ ബി​ഗ് ബോസ് കൂടി സംസാരിച്ചതോടെയാണ് പെടുന്നനെ ക്വിറ്റ് ചെയ്യാ‌മെന്ന തീരുമാനത്തിൽ ജാസ്മിനെത്തിയത്.

  അടുത്ത സുഹൃത്ത് റിയാസിനോട് പോലും ഇതേ കുറിച്ച് ജാസ്മിൻ സംസാരിച്ചിരുന്നില്ല. ടോപ്പ് ഫൈവിൽ എത്തേണ്ട മത്സരാർഥിയായിരുന്നു ജാസ്മിൻ.

  Also Read: ഈ ആഴ്ച ഡബിൾ എവിക്ഷൻ, റോബിന് പിന്നാലെ വിനയ് മാധവും പുറത്ത്, കാരണം ബ്ലെസ്ലിയെ ഉപദ്രവിച്ചതോ?

  പക്ഷെ തുടക്കം മുതൽ ജാസ്മിൻ ചെയ്യുന്ന തെറ്റുകൾ അവളുടെ ഉറ്റ സുഹൃത്തുക്കൾ എന്ന് പറഞ്ഞ് ഒപ്പം നടക്കുന്നവർ പോലും തിരുത്തിയില്ല. ചെയ്ത തെറ്റുകൾ ജാസ്മിൻ ആവർത്തിച്ചുകൊണ്ടിരുന്നു.

  ആദ്യം പ്രേക്ഷകരുടെ സ്നേഹം സമ്പാദിച്ച ജാസ്മിന് പിന്നീട് ലഭിച്ചത് വെറുപ്പായിരുന്നു. ഇപ്പോൾ ജാസ്മിനെ കുറിച്ചും വീട്ടിൽ അവശേഷിക്കുന്ന മറ്റ് മത്സരാർഥികളെ കുറിച്ചും ധന്യയും ലക്ഷ്മിപ്രിയയും സംസാരിക്കുന്ന വീ‍ഡിയോയാണ് വൈറലാകുന്നത്. '

  ജാസ്മിൻ ക്രൂരതയുടെ പര്യായം, എന്റെ സഹോദരിയായിരുന്നേൽ ഞാൻ മുറിയിലിട്ട് പൂട്ടിയേനെ' എന്നുമാണ് ലക്ഷ്മിപ്രിയ പറയുന്നത്.

  മറ്റാരും ജാസ്മിന്റെ തെറ്റുകൾ‌ ചൂണ്ടി കാണിക്കാൻ തയ്യാറാകാതിരുന്നപ്പോൾ അത് ചെയ്ത ഒരേയൊരാൾ ലക്ഷ്മിപ്രിയ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും തമ്മിൽ വഴക്കുകൾ ഉണ്ടായിരുന്നു.

  'ബ്ലെസ്ലിയെ വിനയ് വലിച്ചിടുന്നത് കണ്ടപ്പോൾ ഒരു ഭീതിയാണ് ഉണ്ടായത്. പ്രവോക്ക് ചെയ്യുന്ന ഒരാളോട് ഇത്ര ക്രൂരമായി വിനയ് പെരുമാറരുതായിരുന്നു. വിനയ് ശരിയല്ല അവൻ പുറത്ത് പോണം. ക്രൂരതയുടെ പര്യായങ്ങളാണ് വിനയിയയും റിയാസും.'

  'ജാസ്മിനും പുറത്ത് പോണം. ഒരു പെണ്ണെന്ന് പറഞ്ഞാൽ ദയയും സഹനശക്തിയും കാരുണ്യവുമെല്ലാം ഉള്ളവളായിരിക്കണം. പക്ഷെ ജാസ്മിൻ കാണിച്ച് കൂട്ടുന്നത് ഉടയതമ്പുരാന് പോലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണ്.'

  'ഞാൻ ഒരിക്കലും അവളെ സപ്പോർട്ട് ചെയ്യില്ല. എന്റെ മോളോ അനിയത്തിയോ മറ്റൊ ആയിരുന്നു ജാസ്മിനെങ്കിൽ ഞാൻ മുറിയിലിട്ട് പൂട്ടിയേനെ. അതുപോലത്തെ ചെയ്ത്താണ് അവൾ ചെയ്യുന്നത്.'

  'പറയുന്നതും അതുപോലെ തന്നെയാണ്. നമുക്ക് ശത്രുതയൊക്കെ വരും പക്ഷെ കൊന്നുകളയാൻ മാത്രമുള്ള തെറ്റൊന്നും ഈ വീട്ടിൽ ആരും ചെയ്തിട്ടില്ല' എന്നാണ് ജാസ്മിനെ കുറിച്ച് ലക്ഷ്മിപ്രിയ ധന്യയോട് പറഞ്ഞത്.

  റോബിന് നേരെ വിഷ സ്പ്രെ പ്രയോ​ഗം നടത്തിയപ്പോഴും ദിൽഷയും ബ്ലെസ്ലിയും തുടങ്ങി കുറച്ച് പേരല്ലാതെ മറ്റാരും അതിനെ കുറിച്ചം സംസാരിച്ചിരുന്നില്ല. എല്ലാവരും റോബിൻ തല്ലിയെന്ന വിഷയത്തിൽ തൂങ്ങി നിൽക്കുകയായിരുന്നു.

  Recommended Video

  Dr Robin Eviction: ഡോക്ടറല്ല മനുഷ്യനാണ് ഞാൻ, റിയാക്ട് ചെയ്യേണ്ട സമയത്ത് ഞാൻ ചെയ്യും | #BiggBoss

  വീട്ടിൽ നിന്ന് സ്വയം പുറത്ത് പോകുമ്പോഴും റിയാസിനോടും റോൺസണിനോടും അല്ലാതെ മറ്റാരോടും സംസാരിക്കാൻ ജാസ്മിൻ ‌തയ്യാറായില്ല. ഇവിടെ ഉള്ള ആരോടും സംസാരിക്കാൻ‌ താൽപര്യം ഇല്ലെന്നാണ് ജാസ്മിൻ പറഞ്ഞത്.

  സംസാരിക്കാനും വീട്ടിൽ ജാസ്മിനും പിടിച്ച് നിർത്താനുമായി ദിൽഷ ഓടിയെത്തിയെങ്കിലും ജാസ്മിൻ ദിൽഷയോട് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് പറഞ്ഞത്.

  സാ​ധാരാണ വീട്ടിൽ നിന്നും ആളുകൾ എവിക്ടാകുമ്പോൾ‌ ലക്ഷ്മിപ്രിയ കരയാറുണ്ടായിരുന്നു. എന്നാൽ ജാസ്മിൻ പോയപ്പോൾ ലക്ഷ്മിപ്രിയ കരഞ്ഞില്ല. ജാസ്മിന്റെ വാക്ക് ഔട്ട് അവളെ മുന്നിൽ നിർത്തി കളിച്ചിരുന്നവർക്കാണ് അടിയായത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Jasmin Should Evicted From The Show Lakshmi Priya To Dhanya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X