'അടിവസ്ത്രം വിടാതെ ജാസ്മിൻ', 'സ്ത്രീകളുടെ തെറ്റ് മാത്രം കാണുന്ന വികൃത സ്വഭാവമാണ് ബ്ലെസ്ലി'ക്കെന്നും ജാസ്മിൻ
ബിഗ് ബോസ് മലയാളം ഒമ്പതാം ആഴ്ചയുടെ അവസാനത്തിൽ എത്തി നിൽക്കുമ്പോൾ ക്യാപ്റ്റനായി ഈ ആഴ്ച വീട് ഭരിച്ച ബ്ലെസ്ലിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ വീട്ടിലെ മറ്റുള്ളവർ പരാതിപ്പെട്ടിയിൽ എഴുതിയിടുകയും പിന്നീട് ബ്ലെസ്ലി അത് വായിച്ച് അംഗങ്ങൾക്ക് മറുപടി കൊടുക്കുകയും ചെയ്തിരുന്നു. അതിന്റെ വീഡിയോകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സാധാരണ സംഭവിക്കുന്നത് പോലെ തന്നെ വ്യക്തി വൈരാഗ്യം വെച്ച് എല്ലാവരും ബ്ലെസ്ലിയെ ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും തീർത്തുവെന്നത് ഈ ആഴ്ചയിലെ എപ്പിസോഡിൽ നിന്നും എഴുതിയിട്ട അഭിപ്രായങ്ങൾ ബ്ലെസ്ലി വായിച്ചപ്പോൾ പ്രേക്ഷകർക്കും വ്യക്തമായിരുന്നു.
വീട്ടുജോലികൾ ചെയ്യാൻ വേണ്ടി ഗ്രൂപ്പ് തിരിച്ചപ്പോൾ മുതലാണ് അത് ഇഷ്ടപ്പെടാതിരുന്ന സുചിത്ര, ജാസ്മിൻ, റിയാസ് തുടങ്ങിയവർ ബ്ലെസ്ലിയെ ചൊറിഞ്ഞ് പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നത്. പിന്നീട് ഇല്ലാത്ത കാരണങ്ങൾ കണ്ടുപിടിച്ചും പിറകെ നടന്ന് ചൊറിഞ്ഞും വീട്ടിലെ എല്ലാവരും ഈ ആഴ്ച ബ്ലെസ്ലിയെയായിരുന്നു ഉന്നം വെച്ചിരുന്നത്.
കൃത്യമായ പ്ലാനും പദ്ധതികളോടുമാണ് ബ്ലെസ്ലി ക്യാപ്റ്റൻസി കൊണ്ടുപോയത്. എന്നാൽ ബ്ലെസ്ലിയാണ് ബിഗ് ബോസ് സീസൺ ഫോർ കണ്ട ഏറ്റവും മോശം ക്യാപ്റ്റനെന്ന തരത്തിലാണ് വീട്ടിലെ അംഗങ്ങൾ സംസാരിച്ചത്.

ജാസ്മിൻ അത്രയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ച് വീട് തലകീഴായി വെച്ചപ്പോൾ പ്രതികരിക്കാതിരുന്നവർ വരെ ബ്ലെസ്ലിയുടെ കാര്യത്തിൽ വാളുമായി എത്തിയിരുന്നു. സുചിത്രയും ജാസ്മിനും ചേർന്ന് ബ്ലെസ്ലിയുടെ ക്യാപ്റ്റൻസി എടുത്ത് കളയണമെന്ന് വരെ ബിഗ് ബോസിനോട് അഭ്യർഥിച്ചിരുന്നു.
എല്ലാ ആഴ്ചയും ഓരോ ക്യാപ്റ്റൻസി അവസാനിക്കുമ്പോഴും മത്സരാർഥികൾക്ക് ക്യാപ്റ്റനെ കുറിച്ചുള്ള അഭിപ്രായം പറയാം അവസരം ലഭിക്കും. അത്തരത്തിൽ അവസരം ലഭിച്ചപ്പോൾ ബ്ലെസ്ലിയുടെ കഴിഞ്ഞുപോയ കാര്യങ്ങൾ വീണ്ടും പൊക്കി കൊണ്ടുവന്നാണ് ജാസ്മിൻ സംസാരിച്ചത്.
ഡെയ്സിയുടെ അടിവസ്ത്രം എല്ലാവർക്കും ബ്ലെസ്ലി വിളിച്ച് കാണിച്ചുകൊടുത്തുവെന്ന പഴയ വിഷയം തന്നെയാണ് ബ്ലെസ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള അഭിപ്രായ പ്രകടനം നടത്തേണ്ട സമയത്ത് ജാസ്മിൻ പറഞ്ഞത്.

'സ്ത്രീകളെ മാത്രം ടാർഗെറ്റ് ചെയ്ത് കുറ്റപ്പെടുത്തുകയും തെറ്റുകൾ പറയുകയും ചെയ്യുന്ന വ്യക്തിയാണ് ബ്ലെസ്ലി.'
'മുമ്പ് ഇവിടെയുണ്ടായിരുന്ന ഒരു സ്ത്രീ മത്സരാർഥിയുടെ അടിവസ്ത്രം വീട്ടിലെ എല്ലാവർക്കും കാണിച്ച് കൊടുത്തതിലൂടെ നമ്മളെല്ലാവരും അവന്റെ സ്വഭാവത്തിലെ വൈകൃതം കണ്ടതാണ്.'
'എപ്പോഴും ഏത് അവസരത്തിലും വീണ്ടും വീണ്ടും ഈ വിഷയം തന്നെ പറയുന്നത് കേട്ട് കേട്ട് മടുത്തിട്ടെങ്കിലും സെൻസ് വരട്ടെയന്ന് കരുതിയാണ്. അതുകൊണ്ടാണ് ഞാൻ പറഞ്ഞ് കൊണ്ടേയിരിക്കുന്നത്.'
'കൂടാതെ ഡെയ്സിയെ കള്ളിയെന്ന് ഇവൻ വിളിച്ചു. അവളുടെ സ്വഭാവം മോശമാണെന്ന് കാണിക്കാൻ ശ്രമിച്ചു. ബ്ലെസ്ലിയുടെ നിലപാടുകളും വളരെ മോശമാണ്' ജാസ്മിൻ പറഞ്ഞു.

വീഡിയോ വൈറലായതോടെ ജാസ്മിനെയാണ് പ്രേക്ഷകർ പരിഹസിക്കുന്നത്. മൂന്നാമത്തെയോ നാലമത്തേയോ ആഴ്ചയിൽ നടന്ന അടിവസ്ത്രം വിഷയം ഇപ്പോഴും ജാസ്മിൻ മാത്രമാണ് അവിടെ ഉയർത്തി പിടിച്ച് സംസാരിച്ച് വിഴിപ്പലക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.
ഈ ആഴ്ച ഇനി സംഭവിക്കാനുള്ളത് എലിമിനേഷനാണ്. ഇന്നും നാളയും നടക്കുന്ന വീക്കെൻഡ് എപ്പിസോഡുകളിൽ ഒന്നിൽ അത് സംഭവിച്ചേക്കാം. സൂരജ്, അഖിൽ, വിനയ്, സുചിത്ര തുടങ്ങിയവരാണ് നോമിനേഷൻ പട്ടികയിലുള്ളത്.
ഇവരിൽ സുചിത്ര പോകാനുള്ള സാധ്യതയാണ് കൂടുതൽ. കാരണം ആദ്യമായി സുചിത്ര നോമിനേഷനിൽ വന്നതും ഒമ്പതാം ആഴ്ചയിലാണ്.
അതിന് മുമ്പ് ഗ്രൂപ്പിസം കളിച്ചതിനാൽ വീട്ടിൽ പിടിച്ച് നിൽക്കാനായി. ഇപ്പോൾ കളി മുറുകിയതിനാൽ സേഫ് ഗെയിം പോലും സുചിത്രയ്ക്ക് തുണയാകുന്നില്ല.


Click it and Unblock the Notifications