'എന്റെ പിതാവിനെ ഞാൻ തന്തയെന്ന് വിളിക്കും, പക്ഷെ മറ്റുള്ളവർ അങ്ങനെ വിളിക്കണ്ട'; റോബിനെ വിടാതെ ജാസ്മിൻ!
റോബിനും ജാസ്മിനും തമ്മിൽ നടക്കുന്ന യുദ്ധം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. വീട്ടിലേക്ക് വന്ന് മൂന്നാം ദിവസം മുതൽ ജാസ്മിനും റോബിനും ഏറ്റുമുട്ടാൻ തുടങ്ങിയതാണ്. റോബിന്റെ പേര് പറയുന്നത് പോലും വെറുപ്പായി കാണുന്ന വ്യക്തിയാണ് ജാസ്മിൻ.
നിമിഷയുടെ പാവ ഗെയിമിന്റെ ഭാഗമായി റോബിൻ എടുത്തപ്പോൾ മുതലാണ് എത്തിക്സിന് നിരക്കാത്ത പ്രവൃത്തികൾ ചെയ്യുന്ന വ്യക്തിയാണ് റോബിനെന്ന് ജാസ്മിൻ പറഞ്ഞ് തുടങ്ങിയത്.
ആ സംഭവത്തിന് ശേഷം എന്ത് നോമിനേഷൻ വന്നാലും ജാസ്മിൻ ആദ്യം പറയുന്ന പേര് റോബിന്റേതാണ്.
കൂടാതെ റോബിന്റെ ചെറിയ തെറ്റ് പോലും കണ്ടെത്തി പറയാൻ ബിഗ് ബോസ് സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ശ്രമിക്കുന്ന വ്യക്തിയും ജാസ്മിനാണ്. റോബിൻ ഇപ്രാവശ്യത്തെ വീക്കിലി ടാസ്ക്കിലൂടെ പുറത്തായതിന് പിന്നിലും ജാസ്മിനാണ്.
നേരത്തെ മോഹൻലാലിൽ നിന്നും ലാസ്റ്റ് വാണിങ് റോബിന് ലഭിച്ചതിനാൽ ഇനിയൊരു തെറ്റ് ചെയ്താൽ റോബിനെ വീട്ടിൽ നിന്നും പുറത്താക്കുമെന്ന് ജാസ്മിന് അറിയാമായിരുന്നു.
അതിനാൽ റോബിനെ പ്രകോപിപ്പിക്കുന്നതിന് ജാസ്മിൻ റിയാസുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. തുടക്കത്തിൽ റോബിനെപ്പോലെ തന്നെ ഫാൻസ് ജാസ്മിനുമുണ്ടായിരുന്നു.

ദിൽഷയുടെ സഹോദരിപോലും താൻ ജാസ്മിനിലെ മത്സരാർഥിയെ സ്നേഹിക്കുന്നുവെന്ന് അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
എന്നാൽ വീട്ടിലിപ്പോൾ ഏറ്റവും കുറവ് ജനപിന്തുണയുള്ള മത്സരാർഥിയാണ് ജാസ്മിൻ. കാരണം ജാസ്മിന്റെ വായിൽ നിന്നും വരുന്ന അശ്ലീലങ്ങളും നിലപാടില്ലായ്മയും റോബിനെ വിഷ സ്പ്രേ അടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതുമാണ്.
റിയാസിനെ തള്ളിമാറ്റിയപ്പോൾ റോബിൻ റിയാസിനെ അടിച്ചുവെന്ന് ജാസ്മിൻ അടക്കമുള്ളവരും റിയാസും പരാതിപ്പെട്ടതിനാലാണ് ബിഗ് ബോസ് റോബിനെ വീട്ടിൽ നിന്നും ഒഴിവാക്കിയത്.

അതേസമയം ജാസ്മിൻ റോബിനെതിരെ ചെയ്ത ക്രൂരതകൾക്ക് വെറും താക്കീത് നൽകുക മാത്രമാണ് ബിഗ് ബോസ് ചെയ്തത്. വീട്ടിൽ നിന്നും പുറത്തായതിന് ശേഷവും റോബിന്റെ പ്രവൃത്തികളെ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്ന് താറടിക്കുന്നുണ്ട് ജാസ്മിൻ.
നിലവിൽ വീട്ടിലില്ലാത്ത റോബിനെ കുറിച്ച് ജയിൽ നോമിനേഷനിടയിലും പരസ്യമായി കുറ്റപ്പെടുത്തുന്ന ജാസ്മിന്റെ വീഡിയോയാണ് വൈറലാകുന്നത് ഒരു ചുമരിനപ്പുറമുള്ള സീക്രട്ട് റൂമിലിരുന്ന് റോബിൻ അത് കേൾക്കുന്നതും വൈറലായ വീഡിയോയിൽ കാണാം.

'ടാസ്ക്കിന്റെ ഭാഗമായി എന്തും ചെയ്യാമെന്ന ധാരണയാണ് ചിലർക്ക്. റോബിൻ എന്റെ മാതാപിതാക്കളെ പരസ്യമായി അധിക്ഷേപിച്ചു. മാതാവ്, പിതാവ് എന്നുള്ള വാക്കുകളോട് അതിയായ ബഹുമാനം സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ.'
'പക്ഷെ കുഞ്ഞായിരിക്കുമ്പോൾ എന്നെ ഉപേക്ഷിച്ചുപോയ പിതാവിനെ തന്തയെന്ന് വിളിക്കാനെ ഞാൻ ഇഷ്ടപ്പെടുന്നുള്ളൂ. അയാൾ ആ വിളി മാത്രമെ അർഹിക്കുന്നുള്ളൂ.'
'പക്ഷെ വഴിയിൽ കൂടെ പോകുന്നവനും വരുന്നവനും എന്റെ തന്തയെ വിളിച്ചാൽ ഞാൻ പ്രതികരിക്കും. മാതാവ്, പിതാവ് എന്ന വാക്കുകളോടുള്ള ബഹുമാനം കൊണ്ട് മാത്രം. ഇതാണ് എന്റെ ലോജിക്ക്' എന്നാണ് റോബിനെ കുറ്റപ്പെടുത്തി ജാസ്മിൻ പറഞ്ഞത്.
Recommended Video

വീക്കിലി ടാസ്ക്കിലെ പ്രശ്നങ്ങൾക്കിടയിൽ ജാസ്മിനുമായി തർക്കിക്കവെ ചുമ്മാതല്ലടി നിന്റെ തന്ത നിന്നെ ഇട്ടിട്ട് പോയതെന്ന് റോബിൻ പറഞ്ഞിരുന്നു. മുമ്പും ഇതേ വിഷയത്തിൽ ദിൽഷയുമായും നിമിഷയും ജാസ്മിനും വഴക്കുണ്ടാക്കിയിരുന്നു.
ഇനി വീക്കെൻഡ് എപ്പിസോഡ് വന്നാൽ മാത്രമെ ആരൊക്കെ വീട്ടിൽ വാഴും വീഴുമെന്നതിൽ കൃത്യമായ വ്യക്തത ഉണ്ടാകൂ. റോബിന് പുറമെ നോമിനേഷനിൽ ഉൾപ്പെട്ടവരിൽ ഒരാൾ കൂടി ഈ ആഴ്ച പുറത്താകാൻ സാധ്യതയുണ്ട്.
സീസൺ ഫോർ ഫിനാലെയിലേക്ക് എത്താൻ ഇനി വളരെ കുറച്ച് ദിവസങ്ങളും ആഴ്ചകളും മാത്രമാണ് അവശേഷിക്കുന്നത്.


Click it and Unblock the Notifications