കടിച്ചു കീറാൻ വന്ന ജാസ്മിന് സിയാലോയുടെ വിഡിയോ കാട്ടി ലാലേട്ടൻ

പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ ഫോർ. 2022 മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ അൻപത് ദിവസങ്ങൾ പിന്നിടാൻ പോവുകയാണ്. പതിനേഴ് പേരുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചതെങ്കിൽ ഇപ്പോള്‍ 14 പേരാണുള്ളത്.

മികച്ച പ്രകടനവുമായാണ് ഓരോ മത്സരാർത്ഥിയും വീട്ടിനുള്ളിൽ കളിക്കുന്നത്. കഴിഞ്ഞ ആഴ്ച മണികണ്ഠനു ശേഷം രണ്ടുപേർ കൂടി വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ആയി ഹൗസിലെത്തി. റിയാസും വിനയ് മാധവുമാണ് പുതിയ വൈൽഡ് കാർഡ് എൻട്രികൾ.

ഇവര്‍ എത്തിയതോടെ ഗെയിം ആകെ മാറിമറിയുകയായിരുന്നു. ഗെയിമിൽ അടിയായി വഴക്കായി ചീത്തവിളിയായി ആകെ ബഹളമായി. മലയാളികൾ ഇതുവരെ കണ്ടതിൽ ഏറ്റവും മോശമായ രീതിയിൽ മത്സരാർത്ഥികൾ പെരുമാറുന്ന ഒരു ബിഗ്‌ബോസ് സീസണായി സീസൺ ഫോർ മാറുകയായിരുന്നു.

കഴിഞ്ഞ വീക്കിലി ടാസ്കിലാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത്

കഴിഞ്ഞ വീക്കിലി ടാസ്കിലാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത്. തുടർന്ന് റിയാസും റോബിനും തമ്മിൽ പൊരിഞ്ഞ അടി നടക്കുകയും അതിനിടയിൽ ജാസ്മിൻ എത്തി തുള്ളിച്ചാടുകയും ചെയ്തു.

ക്യാപ്റ്റൻ ആയിട്ടും പ്രശ്നങ്ങൾ പരിഹരിക്കാതെ കണ്ട് ആസ്വദിക്കുകയും വഴക്ക് വഷളാക്കാൻ ശ്രമിക്കുകയും ചെയ്തതിന് വീട്ടിലെ മറ്റ് മത്സരാർത്ഥികൾ ജാസ്മിനെയും ഇത്തവണ ജയിൽ നോമിനേഷനിൽ ഇട്ടിരുന്നു. എന്നാൽ ഗെയിം കളിച്ച് ജാസ്മിൻ രക്ഷപെട്ടു.

ബിഗ് ബോസ് വീക്കെൻഡ് എപ്പിസോഡ് പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നായിരുന്നു. മോഹൻലാൽ റിയാസിനോടും റോബിനോടും ജാസ്മിനോടും എങ്ങിനെയാണ് പെരുമാറുന്നതെന്ന് കാണാൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. പ്രതീക്ഷിച്ചത് പോലെത്തന്നെ മോഹൻ ലാല്‍ വന്നത് തന്നെ ഈ പ്രശ്‌നങ്ങളെ കുറിച്ച് ചോദിച്ചു കൊണ്ടാണ്.

ആദ്യത്തെ ചോദ്യം റിയാസിനോട് ആയിരുന്നു. മലയാളം മീഡിയത്തില്‍ പഠിച്ച റിയാസ് എന്ത് കൊണ്ടാണ് ഷോയില്‍ ഇംഗ്ലീഷ്മാത്രം സംസാരിക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല.

റിയാസിനോട് വീട്ടിലേക്ക് പോകുന്നതിനു മുൻപ് മോഹൻലാൽ പറഞ്ഞതായിരുന്നു മലയാളം ഉപയോഗിക്കാൻ ശ്രമിക്കണം എന്ന്.

റിയാസ് കാരണം മറ്റുള്ളവരും ഇംഗ്ലീഷില്‍ സംസാരിച്ചു കൊണ്ടിരിയ്ക്കുകയാണ്

എന്നാൽ ഇപ്പോൾ റിയാസ് കാരണം മറ്റുള്ളവരും ഇംഗ്ലീഷില്‍ സംസാരിച്ചു കൊണ്ടിരിയ്ക്കുകയാണ്.

മറ്റ് ഹിന്ദി ഷോകള്‍ കണ്ട് വന്ന് അവിടത്തെ രീതികള്‍ ഇവിടെ പരീക്ഷിക്കരുത്, അങ്ങനെയാണെങ്കില്‍ അങ്ങോട്ട് പോകാം എന്നൊക്കെ പറഞ്ഞ് വളരെ രൂക്ഷമായി തന്നെയാണ് മോഹന്‍ലാല്‍ റിയാസിനോട് പെരുമാറിയത്.

റോബിന് മോഹന്‍ലാല്‍ അവസാനമായി ഒരു അവസരം കൂടി കൊടുക്കുകയായിരുന്നു. ഇനിയും ഇത്തരത്തില്‍ തുടരുകയാണ് എങ്കില്‍ തിരിച്ച് വിളിയ്ക്കും എന്ന് മോഹൻലാൽ വ്യക്തമാക്കി.

ജയിലില്‍ വച്ച് മുത്ത് പൊട്ടിച്ചെറിഞ്ഞതിനെയും കോടതി ടാസ്‌കില്‍ അശ്ലീല മുദ്ര കാണിച്ചതിനെയും മോഹന്‍ലാല്‍ വഴക്ക് പറഞ്ഞു. അന്‍പത് ദിവസം സ്ട്രാറ്റജി കാണിച്ചു എന്നൊക്കെ റോബിന്‍ പറഞ്ഞ ഓരോ ചെറിയ കാര്യങ്ങളും മോഹന്‍ലാല്‍ എടുത്തിട്ട് ചോദിക്കുകയും ചെയ്തു.

റിയാസ് ജയിലില്‍ നിന്ന് പുറത്തിറങ്ങി നടന്ന് കളിച്ചപ്പോള്‍ കാല്‍ പിടിച്ച് അപേക്ഷിക്കുകയായിരുന്നു

ജാസ്മിന്റെ പക്വത ഇല്ലാത്ത ക്യാപ്റ്റൻസിക്കും മോഹൻലാലിൻറെ കയ്യിൽ നിന്നും കണക്കിന് കിട്ടി. ക്യാപ്റ്റന്‍ എന്ന നിലയില്‍ പെരുമാറിയില്ല. റിയാസ് ജയിലില്‍ നിന്ന് പുറത്തിറങ്ങി നടന്ന് കളിച്ചപ്പോള്‍ കാല്‍ പിടിച്ച് അപേക്ഷിക്കുകയായിരുന്നു.

ഇത് തന്നെ റോബിന്‍ ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെ തന്നെ പ്രതികരിക്കുമായിരുന്നോ എന്നൊക്കെ മോഹൻലാൽ ചോദിച്ചപ്പോൾ ജാസ്മിന് ഉത്തരം ഇല്ലായിരുന്നു.

എന്നാല്‍ മോഹൻലാൽ വഴക്ക് പറഞ്ഞത് ജാസ്മിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ബ്രേക്കിന്റെ സമയത് തന്റെ വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് മോഹൻലാൽ പെരുമാറിയതെന്നും റോബിന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ആണ് താന്‍ പഴി കേള്‍ക്കുന്നത് എന്നും പറഞ്ഞ് വീണ്ടും ജാസ്മിൻ അശ്ളീല വാക്കുകൾ ഉപയോഗിക്കുകയായിരുന്നു.

ബ്രേക്കിന് ശേഷം മോഹന്‍ലാല്‍ വന്ന് താൻ എപ്പോഴാണ് ജാസ്മിന്റെ വ്യക്തിത്വത്തെ അപമാനിച്ചതെന്നും മറ്റാര് ക്യാപ്റ്റനായി വന്നാലും ഇത് തന്നെയാവും പറയുകയെന്നും വ്യക്തമാക്കി.

മോഹൻലാൽ ജാസ്മിന് ഒരു അപ്രതീക്ഷിത സമ്മാനവും നൽകി

തുടർന്ന് മോഹൻലാൽ സംസാരിക്കുമ്പോള്‍ മുഖത്ത് നോക്കാതെ നിന്നും മോഹൻലാലിന്റെ തമാശകൾക്ക് പ്രതികരിക്കാതെ ഇരിക്കുകയും ചെയ്തപ്പോൾ ദേഷ്യം കൂടെ കൊണ്ട് നടക്കരുതെന്നും അത് കളയണമെന്നും മോഹൻലാൽ ജാസ്മിനെ ഉപദേശിച്ചു.

എന്നാല്‍ തന്റെ ദേഷ്യത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ജാസ്മിന് സാധിച്ചില്ല. ഞാന്‍ ഇങ്ങനെ ഒന്നും ആയിരുന്നില്ല. എന്റെ പട്ടി, എന്റെ ഗേള്‍ഫ്രണ്ട്, ജിം എന്നിങ്ങനെ പോയി കൊണ്ടിരുന്ന ജീവിതമാണ്. ഇതൊന്നും എനിക്ക് ശീലമല്ല എന്നൊക്കെയാണ് ജാസ്മിന്‍ പറയുന്നത്.

തുടർന്ന് മോഹൻലാൽ ജാസ്മിന് ഒരു അപ്രതീക്ഷിത സമ്മാനവും നൽകി. ജാസ്മിൻ ആവശ്യപ്പെട്ടത് പ്രകാരം ജാസ്മിന്റെ നായ സിയാലോയുടെ ദൃശ്യങ്ങൾ ബിഗ് ബോസ് വീട്ടിലെ എല്ലാവർക്കും കാണിച്ചുകൊടുത്തു.

തന്റെ ജീവന് തുല്യം സ്നേഹിക്കുന്ന നായയെ കണ്ടപ്പോൾ ജാസ്മിന് മാത്രമല്ല വീട്ടിലെ മറ്റ് അംഗങ്ങൾക്കും കണ്ണ് നിറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X