എന്നെപ്പറ്റി തെറ്റായ കാര്യങ്ങൾ പറയുന്നവർ ഇത് ഓർത്താൽ നന്ന്; ഹേറ്റേഴ്സിനോട് റോബിന് പറയാനുള്ളത്

ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാൾ എന്ന് നിസംശയം പറയാവുന്ന വ്യക്തിയാണ് ഡോക്ടർ റോബിൻ. കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ കാരണം താരം ഷോയിൽ നിന്നും പുറത്താവുകയായിരുന്നു.
സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് റോബിനെ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്.

താരത്തിന് പുറത്ത് വളരെയധികം ആരാധകരാണ് ഉണ്ടായിരുന്നത്. റോബിൻ പുറത്തായതോടെ ബി​​ഗ് ബോസ് ഷോയ്ക്കെതിരെ നിരവധി പ്രേക്ഷകർ രംഗത്ത് വന്നു. റോബിൻ പുറത്താക്കുന്നതിനു മുൻപ് ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികളോട് വീക്കിലി ടാസ്ക്കിൽ നടന്ന കാര്യങ്ങളെ കുറിച്ച് ഓരോരുത്തർക്കും ഉള്ള അഭിപ്രായം ബിഗ് ബോസ് തിരക്കി. ജാസ്മിനും റിയാസും മാത്രമാണ് റോബിന് എതിരെ ശക്തമായ നിലപാട് എടുത്തത്.

റിയാസ് തനിക്ക് സംഭവിച്ച മാന നഷ്ടത്തിന് ബിഗ് ബോസ് എന്ത് പ്രതിവിധിയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോൾ റോബിനെ തിരിച്ച് കൊണ്ട് വരുകയാണെങ്കിൽ താൻ ഇവിടെ നിൽക്കില്ല എന്നാണ് ജാസ്മിൻ പറഞ്ഞത്. തുടർന്ന് ബിഗ് ബോസ്സിന്റെ തീരുമാനം വരുന്നത് പോലും കാത്ത് നിൽക്കാതെ ജാസ്മിൻ വീട് വിട്ട് ഇറങ്ങി.

ജാസ്മിൻ പുറത്തിറങ്ങിയ ശേഷവും റോബിനെ പറ്റി മോശമായ രീതിയിലാണ് സംസാരിച്ചത്

റോബിനെ പോലെ ഒരു വൃത്തികെട്ട മത്സരാർഥിയെ ബിഗ് ബോസ് വീട്ടിൽ തിരിച്ച് കൊടുവരുകയാണെങ്കിൽ തനിക്ക് നിൽക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് എന്ന് ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് സഹ മത്സരാർഥികളോട് പറയുകയും ചെയ്തു.


തുടർന്ന് ബിഗ് ബോസ് വീട്ടിൽ നിന്നും റോബിന്റെ പൂച്ചട്ടിയും എറിഞ്ഞ് ഉടച്ചാണ് ജാസ്മിൻ പുറത്തേക്ക് പോയത്.

പൊതുവെ ഷോയിൽ നിന്നും ഇറങ്ങി കഴിഞ്ഞാൽ മത്സരാർഥികൾ സഹ മത്സരാർഥികളോട് വിദ്വേഷമോ വെറുപ്പോ വെച്ച് പുലർത്താറില്ല.

എന്നാൽ ജാസ്മിൻ പുറത്തിറങ്ങിയ ശേഷവും റോബിനെ പറ്റി മോശമായ രീതിയിലാണ് സംസാരിച്ചത്. തുടർന്ന് ജാസ്മിന്റെ പേജിലും മറ്റും റോബിന്റെ ആരാധകർ എത്തി ജാസ്മിൻ നേരെ സൈബർ ആക്രമണം നടത്തുകയും ചെയ്തു.

ബിഗ് ബോസ് വീടിനു പുറത്ത് വന്ന ശേഷം റോബിൻ ജാസ്മിനെക്കുറിച്ച് പല കാര്യങ്ങളും പറയുകയുണ്ടായി

കഴിഞ്ഞ ശനിയാഴ്ചയാണ് റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായത്. മത്സരാർഥികളും പ്രേക്ഷകരും റോബിൻ വീട്ടിൽ തിരിച്ച് കയറും എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല.

ബിഗ് ബോസിന്റെ നിയമപ്രകാരം ശാരീരികമായി ഒരു മത്സരാർഥിയെ നേരിടുന്ന വ്യക്തിയെ ഒരിക്കലും വീട്ടിൽ തുടരാൻ അനുവദിക്കില്ല എന്നതിനാലാണ് റോബിൻ വീട്ടിൽ നിന്നും പുറത്തായത്.

ബിഗ് ബോസ് വീടിനു പുറത്ത് വന്ന ശേഷം റോബിൻ ജാസ്മിനെക്കുറിച്ച് പല കാര്യങ്ങളും പറയുകയുണ്ടായി. "ജാസ്മിൻ വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ബോൾഡ് ആയിട്ടുള്ള ഒരു മത്സരാർഥിയാണ്. പുള്ളിക്കാരി ബെയിസിക്കലി ഭയങ്കര പാവമാണ്.

അത് മനസിലാക്കിയ ഒരു ആളാണ് ഞാൻ. അതുകൊണ്ടാണ് പുള്ളികാരിക്ക് ഏതെങ്കിലും തെറ്റുധാരണ ഉണ്ടെങ്കിൽ അത് പോയി സംസാരിക്കാമെന്ന് വിചാരിച്ചത്" റോബിൻ പറഞ്ഞു.

Recommended Video

Dr. Robin's Neighbors Reaction❤️ | ഞങ്ങളുടെ റോബിൻ ദേഷ്യക്കാരൻ അല്ല | *BiggBoss | FilmiBeat
.തെറ്റായ കാര്യങ്ങൾ പറയുന്നവർ വാസ്തവത്തിൽ എന്നെ പ്രമോട്ട് ചെയ്യുകയാണ്

ബിഗ് ബോസ് വീട്ടിനുള്ളിൽ വച്ച് അത് നടന്നില്ലെന്നും അതിനു ശേഷം വൈൽഡ് കാർഡ് ആയി റിയാസ് എത്തിയെന്നും പിന്നീട് സംസാരിക്കാൻ കഴിഞ്ഞില്ലെന്നും റോബിൻ വ്യക്തമാക്കി.

ഇപ്പോൾ തനിക്ക് ജാസ്മിനെ കുറിച്ച് ആലോചിച്ച് മനസ്സ് വിഷമിപ്പിക്കാൻ താല്പര്യമില്ലെന്നും ഒരുപാട് കാര്യങ്ങൾ വേറെ ചെയ്യാനുണ്ടെന്നും റോബിൻ പറഞ്ഞു.

എന്നെങ്കിലും ജാസ്മിനെ ഇനി കണ്ടുമുട്ടിയാൽ ജാസ്മിനോട് ഇഷ്ട്ടം മാത്രമാണ് ഉള്ളതെന്നും റോബിൻ പറഞ്ഞു. തന്നെപ്പറ്റി ജാസ്മിൻ എന്തെങ്കിലും മോശമായി പറയുന്നുണ്ടെങ്കിൽ അതിനു തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും റോബിൻ വ്യക്തമാക്കി.

തന്നെപ്പറ്റി സമൂഹ മാധ്യമങ്ങളിൽ തെറ്റായ കാര്യങ്ങൾ പറയുന്നവരെപ്പറ്റിയും റോബിൻ സംസാരിക്കുകയുണ്ടായി.തെറ്റായ കാര്യങ്ങൾ പറയുന്നവർ വാസ്തവത്തിൽ തന്നെ പ്രമോട്ട് ചെയ്യുകയാണെന്നും ഫ്രീ പ്രമോഷൻ തനിക്ക് ഇഷ്ട്ടമാണെന്നുമാണ് റോബിൻ പറഞ്ഞത്.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X