'സി​ഗരറ്റ് വലിക്കാൻ കമ്പനി തന്നു... പിന്നീടത് സൗഹൃദമായി, തലയിൽ നിന്നും പോയിട്ടില്ല'; നിമിഷയും ജാസ്മിനും!

ഒരു കൂട്ടം മത്സരാർഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ബി​ഗ് ബോസ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയും ഒന്നോ, രണ്ടോ മത്സരാർഥികളെ വീതം വീട്ടിൽ നിന്ന് പുറത്താക്കുവാനായി മത്സരാർഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു.

ഏറ്റവും കൂടുതൽ നാമനിർദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നത് വരെ വോട്ടെടുപ്പ് തുടരുന്നു.

ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്. നാലാം സീസണിൽ വീട്ടിലേക്ക് എത്തിയത് 20 മത്സരാർഥികളാണ് അതിപ്പോൾ‌ വിവിധ പ്രക്രിയകളിലൂടെ ആറായി ചുരുങ്ങി.

ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, സൂരജ്, ധന്യ, റിയാസ് എന്നിവരാണ് ഇപ്പോൾ വീട്ടിലുള്ള ഫൈനലിസ്റ്റുകൾ ഇവരിൽ‌ നിന്നും ഒരാളായിരിക്കും ഈ സീസണിൽ കപ്പ് നേടാൻ പോകുന്നത്.

ബി​ഗ് ബോസ് ഹൗസ് നിരവധി മനോഹരമായ കാഴ്ചകൾക്ക് വേദിയാകാറുണ്ട്. അത്തരത്തിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സൗഹൃദമായിരുന്നു പുറത്തായ മത്സരാർഥികളായ നിമിഷയും ജാസ്മിനും തമ്മിലുള്ളത്.

സി​ഗരറ്റ് വലിക്കാൻ കമ്പനി തന്നു

ഇരുവരും തമ്മിൽ യാതൊരു മുൻപരിചയവുമില്ല. ഹൗസിൽ പ്രവേശിച്ച ശേഷമാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഹൗസിലേക്ക് പ്രവേശിച്ച ശേഷം പിന്നീട് അവിടെ നടന്ന പ്രശ്നങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് നിന്ന് ഇടപെട്ടു.

ആദ്യം ഹൗസിൽ നിന്ന് പുറത്തായത് നിമിഷയായിരുന്നു. ശേഷം ജാസ്മിൻ വാക്ക് ഔട്ട് ചെയ്യുകയായിരുന്നു. അമ്പത് ദിവസം പിന്നിട്ടശേഷമാണ് നിമിഷ പുറത്തായത്.

പത്താം ആഴ്ചയിൽ റോബിനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ജാസ്മിനും വാക്ക് ഔട്ട് ചെയ്തു. പുറത്തിറങ്ങിയ ശേഷവും ജാസ്മിൻ-നിമിഷ സൗഹൃദം ശക്തമായി മുന്നോട്ട് പോവുകയാണ്.

പിന്നീടത് സൗഹൃദമായി

ഇപ്പോൾ എങ്ങനെയാണ് ഇത്രയും വലിയൊരു സൗഹൃദം ഉണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ഏഷ്യാനെറ്റിലെ തന്നെ സ്റ്റാർട്ട് മ്യൂസിക്ക് എന്ന പരിപാടിയിൽ അതിഥികളായി മറ്റ് ബി​ഗ് ബോസ് മത്സരാർഥികൾക്കൊപ്പം ജാസ്മിനും നിമിഷയും വന്നിരുന്നു.

അപ്പോഴാണ് സൗ​ഹൃദം പിറന്നതെങ്ങനെയെന്ന് ഇരുവരും വെളിപ്പെടുത്തിയത്. 'സി​ഗരറ്റ് വലിക്കാൻ സ്മോക്കിങ് ഏരിയയിലേക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് പോയിരുന്നത്. അങ്ങനെ ഞങ്ങൾ കമ്പിനിയായി. പിന്നീട് നന്നായി പരസ്പരം സംസാരിക്കാൻ തുടങ്ങി.'

തലയിൽ നിന്നും പോയിട്ടില്ല

'സൗഹൃദത്തിനും മുകളിലായി പരസ്പരം ഞങ്ങൾക്കുള്ള സ്നേഹം. സ്വന്തം പെങ്ങളെപ്പോലെയാണ് നിമിഷ എനിക്ക്. പിന്നെ എനിക്കൊരു പ്രശ്നമുണ്ട്. ഒരാളെ ഇഷ്ടമായി കഴിഞ്ഞാൽ‌ ഞാൻ എന്റെ നൂറ് ശതമാനവും അയാൾക്ക് വേണ്ടി കൊടുക്കും.'

'അവരുടെ പ്രശ്നങ്ങൾ എന്റേത് കൂടിയായി മാറും. അത്രത്തോളം ഡെഡിക്കേഷൻ എനിക്ക് ആ ബന്ധത്തിലുണ്ടാകും. അതാണ് നിങ്ങൾ ബി​ഗ് ബോസിൽ കണ്ടതും. നിമിഷയുടെ എന്ത് പ്രശ്നവും ഞാൻ നൂറ് ശതമാനം കൊടുത്ത് എന്റേത് കൂടിയാക്കി മാറ്റും' ജാസ്മിൻ പറഞ്ഞു.

Recommended Video

വിന്നർ ദിൽഷ. യോഗ്യതകൾ പറഞ്ഞ് ഗായത്രി സുരേഷ് | *BiggBoss
നിമിഷയും ജാസ്മിനും

'എനിക്ക് ബി​ഗ് ബോസിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ജാസ്മിൻ‌. എന്റെ ഏറ്റവും വലിയ സമ്പാദ്യം. ഒരു പെൺകുട്ടിയുമായി പെട്ടന്നൊരു സൗഹൃദം എനിക്ക് സാധ്യമായിരുന്നില്ല.'

'പക്ഷെ ജാസ്മിനോട് ആ സൗഹൃദം പെട്ടന്ന് വന്നു. ആദ്യം ഞാൻ വീട്ടിലേക്ക് കയറി വരുമ്പോൾ ജാസ്മിൻ ലിവിങ് ഏരിയയിലെ സോഫയിൽ കൈകെട്ടി ആരോടും മിണ്ടാതെ ഇരിക്കുകയായിരുന്നു.'

'ഞാൻ അപ്പോൾ അവളോട് അങ്ങോട്ട് പോയി മിണ്ടി. അന്ന് ഇവളെന്റെ തലയിൽ കേറിയതാണ് ഇറങ്ങിപ്പോയിട്ടില്ല. എനിക്ക് അവളെ ഒരുപാടിഷ്ടമാണ്. എന്റെ ആത്മ സുഹൃത്താണ്' നിമിഷ പറയുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X