'റോബിൻ നീ ഇതിലും നല്ലത് അർഹിക്കുന്നു, ചിലപ്പോൾ ആ​ഗ്രഹിച്ചതെല്ലാം കിട്ടിയെന്ന് വരില്ല'; നിമിഷയും ജാസ്മിനും!

ഇപ്പോൾ സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത് ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും നല്ല സുഹൃത്തുക്കളെന്ന് പലരും വിലയിരുത്തിയ റോബിൻ-ദിൽഷ വേർപിരിയലാണ്. ഇരുവരും നാലാം സീസണിലെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു.

മാത്രമല്ല റോബിന് ദിൽഷയോട് പ്രണയവുമുണ്ടായിരുന്നു. അത് പലപ്പോഴും റോബിൻ ദിൽഷയോട് പറയുകയും ചെയ്തിരുന്നു. പക്ഷെ അപ്പോഴെല്ലാം നമ്മൾ സുഹൃത്തുക്കൾ മാത്രമാണ് അത് മറന്ന് പോകരുത് എന്നാണ് ദിൽഷ റോബിനോട് പറഞ്ഞിരുന്നത്.

നാലാം സീസണിൽ വിജയിയാകണമെന്ന ആ​ഗ്രഹത്തോടെയാണ് റോബിൻ മത്സരിക്കാനെത്തിയത്. അതിനായി എട്ട് മാസത്തോളം വീട്ടിലിരുന്ന് ബി​​ഗ് ബോസിനെ കുറിച്ച് റോബിൻ വ്യക്തമായി പഠിക്കുകയും ചെയ്തിരുന്നു. അത് വീട്ടിലുള്ളവരോട് റോബിൻ പറഞ്ഞിട്ടുമുണ്ട്.

റോബിൻ ആവശ്യപ്പെട്ടതുകൊണ്ടാണ് റോബിന്റെ ആരാധകർ ദിൽഷയ്ക്ക് വോട്ട് ചെയ്ത് ടൈറ്റിൽ വിജയിയാക്കിയത്. അല്ലാത്തപക്ഷം ദിൽഷ നേരത്തെ പുറത്താകുമായിരുന്നു.

ബ്ലെസ്ലിയായിരിക്കും വിജയിയാവുക. ദിൽഷ വിജയിയാപ്പോഴും മത്സരാർഥികൾ പോലും സന്തോഷിച്ചില്ല.

റോബിൻ നീ ഇതിലും നല്ലത് അർഹിക്കുന്നു

കാരണം ചോദിച്ചപ്പോൾ പലരും പറഞ്ഞത് ദിൽഷയ്ക്ക് റോബിന്റെ വോട്ട് ലഭിച്ചുവെന്നതാണ്. ദിൽഷ-റോബിൻ കോമ്പോ ഹിറ്റായപ്പോൾ ദിൽറോബ് എന്ന പേരിൽ ഫാൻസ്​ഗ്രൂപ്പുകൾ വരെ സോഷ്യൽമീഡിയയിലുണ്ട്.

പുറത്തിറങ്ങി ഇത്രയേറെ ദിവസം പിന്നിട്ടിട്ടും ദിൽഷ റോബിനെ വിവാഹം ചെയ്യുമോ എന്ന കാര്യത്തിൽ കൃത്യമായ മറുപടി പറഞ്ഞിട്ടില്ല. തനിക്ക് കുറച്ച് കൂടി സമയം വേണമെന്നാണ് ദിൽഷ പറഞ്ഞത്.

ഇതോട സൈബർ ബുള്ളിയിങും ദിൽഷയ്ക്കെതിരെ വർധിക്കുകയാണ്. തന്നെ ആക്ഷേപിക്കുന്നവരുടേയും അധിക്ഷേപിക്കുന്നവരുടേയും എണ്ണം കൂടിയതോടെയാണ് ദിൽഷ റോബിനുമായുള്ള സൗഹൃദവും അവസാനിപ്പിക്കുന്നതായി അറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

ചിലപ്പോൾ ആ​ഗ്രഹിച്ചതെല്ലാം കിട്ടിയെന്ന് വരില്ല

ഇനി മുതൽ റോബിനുമായോ ബ്ലെസ്ലിയുമായോ തനിക്ക് ഒരുതരത്തിലുള്ള സൗഹൃദവും ഉണ്ടായിരിക്കില്ലെന്നാണ് ദിൽഷ സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ച വീഡിയോയിൽ‌ പറയുന്നത്. ഇപ്പോൾ ആ വീഡിയോയാണ് വലിയ ചർച്ചയാകുന്നത്.

റോബിനുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്ന് ദിൽഷ പറഞ്ഞതോടെ റോബിനെ അനുകൂലിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മറ്റൊരു മത്സരാർഥിയായിരുന്ന നിമിഷ.

'റോബിൻ നീ ഇതിലും നല്ലത് അർഹിക്കുന്നുവെന്നാണ്' നിമിഷ റോബിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. അതേസമയം ജാസ്മിൻ ദിൽഷയേയും റോബിനേയും പിന്തുണച്ചാണ് എത്തിയിരിക്കുന്നത്.

റോബിനും ദിൽഷയും വേർപിരിഞ്ഞു

'വ്യക്തിപരമായുള്ള ഒരോരുത്തരുടേയും തീരുമാനങ്ങൾ എന്നും മാനിക്കപ്പെടണം. നെ​ഗറ്റീവ് നിറഞ്ഞ ഈ സാഹചര്യത്തിൽ‍ ഞാൻ‌ നിനക്കൊപ്പം നിൽക്കുന്നു ദിൽഷ. അതുപോലെതന്നെ ദിൽഷ ഇപ്പോൾ‌ നേരിടുന്ന സൈബർ അറ്റാക്ക് മലയാളികളുടെ ടോക്സിസിറ്റി വ്യക്തമാക്കുന്നു.'

'ഹാർട്ട് ബ്രേക്ക്സ് ജീവിതത്തിലുണ്ടാകും റോബിൻ.... ഒരുപാട് ഹാർട്ട് ബ്രേക്ക്സ് ഞാനും അനുഭവിച്ചിട്ടുള്ളതാണ്. റോബിൻ നീ ഇതിനെ അതിജീവിക്കുമെന്ന് ഞാൻ കരുതുന്നു.'

'ജീവിതം അങ്ങനെയാണ്. നമ്മൾ വേണമെന്ന് അതിയായി ആ​ഗ്രഹിക്കുന്നതൊന്നും നമുക്ക് കിട്ടിയെന്ന് വരില്ല. ചിലപ്പോൾ ഒരു അവസരത്തിൽ നമ്മൾ ആ​ഗ്രഹിച്ച കാര്യം മറ്റൊരു രൂപത്തിൽ നമ്മിലേക്ക് തിരിച്ച് വരും.'

Recommended Video

Dilsha On Dr. Robin: റോബിൻ കല്യാണത്തിന് നിർബന്ധിച്ചു, എനിക്ക് സമയം വേണം | *BiggBoss
ഇനി അനുഭവിക്കാൻ വയ്യെന്ന് ദിൽഷ

'അല്ലെങ്കിലും അതിലും വലുത് നമുക്ക് കിട്ടും. അതുകൊണ്ട് സ്ട്രോങായി നിൽക്കുക. നിനക്ക് അത് സാധിക്കും' എന്നാണ് റോബിന് വേണ്ടി ജാസ്മിൻ പറഞ്ഞത്. ജാസ്മിൻ, റിയാസ് എന്നിവരുമായുള്ള പ്രശ്നത്തിന്റെ പേരിലാണ് റോബിൻ പുറത്തായത്.

ഇരുവരും തമ്മിൽ ഹൗസിനുള്ളിൽ വെച്ച് വലിയ തർക്കമാണ് നടന്നത്. പക്ഷെ പുറത്തിറങ്ങിയപ്പോൾ ഇരുവരും പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു. താൻ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ സഹമത്സരാർഥികളിൽ ആരും കൈയ്യടിക്കാനോ സന്തോഷിക്കാനോ തയ്യാറായില്ലെന്ന് ദിൽഷ പരാതിപ്പെട്ടിരുന്നു.

അർഹിക്കാത്ത ഒരാളുടെ കൈയ്യിലാണ് വിജയം എത്തിയത് എന്നതിനാലാണ് കൈയ്യടിക്കാതിരുന്നത് എന്നാണ് ജാസ്മിനും നിമിഷയും പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X