twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'തങ്കപ്പെട്ട സ്വഭാവത്തിന് ഉടമ... ലോലഹൃദയൻ...'; റോബിനെ പുകഴ്ത്തി മതിവരാതെ ജാസ്മിനും റിയാസും!

    |

    ബി​ഗ് ബോസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് മത്സരാർഥികൾക്ക് നൽകുന്ന രസകരമായ ടാസ്ക്കുകളാണ്. അത്തരത്തിൽ ഒരു ടാസ്ക്ക് ശനിയാഴ്ച ബി​ഗ് ബോസിന്റെ നിർദേശപ്രകാരം മത്സരാർഥികൾക്ക് മോഹൻലാൽ നൽകി.

    എലിമിനേഷൻ പട്ടികയിലുള്ളവരെ കുറിച്ച് നുണകൾ ചേർത്ത് പുകഴ്ത്തി പറയാൻ വീട്ടിൽ സേഫായി കഴിയുന്നവർക്ക് അവസരം നൽകുകയായിരുന്നു ടാസ്ക്കിലൂടെ. റിയാസായിരുന്നു ആദ്യം പുകഴ്ത്തി സംസാരിക്കാൻ എത്തിയത്. റോബിനെയാണ് റിയാസ് തെരഞ്ഞെടുത്തത്.

    ലാലേട്ടന്റെ പിറന്നാൾ കളറാക്കി മത്സരാർഥികൾ, ബെസ്റ്റ് ഷെഫ് പട്ടം റോൺസന്, ബെസ്ലിക്ക് ഇരട്ടി മധുരം!ലാലേട്ടന്റെ പിറന്നാൾ കളറാക്കി മത്സരാർഥികൾ, ബെസ്റ്റ് ഷെഫ് പട്ടം റോൺസന്, ബെസ്ലിക്ക് ഇരട്ടി മധുരം!

    'സ്ക്രീൻ സ്പേയ്സ് ആ​ഗ്രഹിക്കാത്ത ആളാണ് റോബിൻ. വളരെ നല്ല വ്യക്തയാണ്. റിയലായിട്ട് ഈ വീട്ടിൽ കളിക്കുന്ന വ്യക്തി റോബിനാണ്. റിയൽ സ്വഭാവം എന്താണോ അത് തന്നെ പുറത്തുകാണിക്കും. ഫ്രണ്ട്സിനെ തീരെ യൂസ് ചെയ്യാറില്ല.'

    'ആര് ആരെ പുറത്താക്കണമെന്ന പ്ലാനുകളൊന്നും മെനയാറില്ല. പ്ലാനുകൾ നടപ്പാക്കാൻ പുറത്ത് റോബിൻ ആരെയും ഏൽപിച്ചിട്ടുമില്ല' എന്നാണ് റിയാസ് പറഞ്ഞത്. ശേഷം മോഹൻലാൽ റോബിന്റെ പ്രതികരണം ആരാഞ്ഞു. 'എനിക്കിതൊന്നും ഏൽക്കാത്തത് കൊണ്ട് പുകഴ്ത്തൽ ഇഷ്ടപ്പെട്ടുവെന്നാണ്' റോബിൻ മറുപടി നൽകിയത്. പിന്നാലെ ജാസ്മിനായിരുന്നു റോബിനെ പുകഴ്ത്തി പറയാൻ എത്തിയത്.

    'ബ്ലെസ്ലി കളിക്കുന്നത് ബു​​ദ്ധികൊണ്ടാണ്, സുചിത്ര ധന്യയുടെ സുഹൃത്തല്ല'; ധന്യയുടെ ഭർത്താവ് ജോൺ പറയുന്നു!'ബ്ലെസ്ലി കളിക്കുന്നത് ബു​​ദ്ധികൊണ്ടാണ്, സുചിത്ര ധന്യയുടെ സുഹൃത്തല്ല'; ധന്യയുടെ ഭർത്താവ് ജോൺ പറയുന്നു!

    വളരെ തങ്കപ്പെട്ട സ്വഭാവത്തിന് ഉടമയാണ് റോബിൻ

    'വളരെ തങ്കപ്പെട്ട സ്വഭാവത്തിന് ഉടമയാണ് റോബിൻ. ഇവിടെ ഫേയ്ക്ക് ആയിട്ട് തന്നെയാണ് നിൽക്കുന്നത്. ഒരാളെയും യൂസ് ചെയ്യാറില്ല. സ്ക്രീൻ ടൈമിന് വേണ്ടി ഒന്നും ചെയ്യാത്ത മഹത് വ്യക്തിത്വത്തിന് ഉടമയാണ്.'

    'തന്റെ പ്രൊഫഷനെ ബഹുമാനിക്കുന്ന വ്യക്തിയാണ്. ലോല ഹൃദയനാണ്' എന്നിങ്ങനെയാണ് ജാസ്മിൻ റോബിനെ കുറിച്ച് പറഞ്ഞത്. ഇനിയും ഒരുപാട് റോബിനെ പുകഴ്ത്താനുണ്ടെന്നും എന്നാൽ മറ്റുള്ളവർക്കും അവസരം കൊടുക്കേണ്ടതിനാൽ നിർത്തുകയാണെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു.

    റോബിനോട് വളരെ അധികം വെറുപ്പ് സൂക്ഷിക്കുന്ന വ്യക്തിയാണ് ജാസ്മിൻ. റോബിനെ പരിഹസിക്കാൻ കിട്ടുന്ന ഒരു അവസരവും ജാസ്മിൻ വെറുതെ കളയാറില്ല.

    പുകഴ്ത്തി മതിവരാതെ താരങ്ങൾ

    അത് തന്നെയാണ് നുണകൾ ചേർത്തുള്ള പുകഴ്ത്തി പറയൽ ടാസ്ക്കിലും ജാസ്മിൻ ചെയ്തത്. ജാസ്മിനും റിയാസും ഒരേ തോണിയിൽ സഞ്ചരിക്കുന്നവരാണ്. റോബിൻ ഫേക്കാണെന്ന് വന്നപ്പോൾ മുതൽ റിയാസ് പറയുന്നുണ്ട്.

    പുറത്ത് പിആർ ടീം റോബിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും റിയാസ് ഇടയ്ക്കിടെ പറയാതെ പറയുന്നുണ്ടായിരുന്നു. ബി​ഗ് ബോസിൽ വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ റിയാസ് ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയിരിക്കുന്നതും റോബിനുമായിട്ടാണ്.

    രണ്ട് ദിവസം മുമ്പ് നടന്ന ക്യാപ്റ്റൻസി ടാസ്ക്ക് പോലും ഇരുവരും തമ്മിലുള്ള വലിയ വഴക്കിലാണ് കലാശിച്ചത്.

    കുറിക്കുകൊള്ളുന്ന പുകഴ്ത്തൽ

    ജാസ്മിനും റിയാസിനും ശേഷം കുട്ടി അഖിൽ ബ്ലെസ്ലിയെ കുറിച്ചും റോൺസൺ വിനയിയെ കുറിച്ചും പുകഴ്ത്തി പറഞ്ഞു. രസകരമായൊരു ​ഗെയിമാണ് മോഹൻലാൽ ഉദ്ദേശിച്ചതെങ്കിലും കുറിക്കുകൊള്ളുന്ന പുകഴ്ത്തലായിരുന്നു എല്ലാവരും നടത്തിയത്.

    പാതി ​ദൂരം പിന്നിടുന്ന ബി​ഗ് ബോസിലെ അടുത്ത എലിമിനേഷൻ ‍ഞായറാഴ്ചയാണ് നടക്കുക. അതിനായുള്ള കാത്തിരിപ്പിലാണ് മത്സരാർഥികൾ അതേസമയം ശനിയാഴ്ചത്തെ എപ്പിസോ‍ഡ് അവസാനത്തിലേക്ക് എത്തിയപ്പോൾ മോഹൻലാൽ‌ ഒരു മത്സരാർഥിയെ സേഫാക്കി.

    സേഫായ മത്സരാർഥിയുടെ പേരും ഒരു ​ചെറു ​ഗെയിമിലൂടെയാണ് മോഹൻലാൽ റിവീൽ ചെയ്തത്.

    വിധി കാത്ത് ആറുപേർ‌

    ഒരു പെട്ടി സ്റ്റോർ റൂമിൽ നിന്ന് എടുക്കാൻ റോൺസണിനോട് ലാൽ പറഞ്ഞു. ബ്ലെസ്ലി സേവ്ഡ് എന്നായിരുന്നു ബോക്സിൽ ഉണ്ടായിരുന്നത്. ഇതോടെ എലിമിനേഷൻ പട്ടികയിൽ അടങ്ങിയിരിക്കുന്ന ആളുകളുടെ പേരുകൾ ആറായി ചുരുങ്ങി.

    റോൺസണും ഈ ആഴ്ചയിലെ എലിമിനേഷനിൽ ഉണ്ടാകുമായിരുന്നു. ജാസ്മിൻ നോമിനേഷൻ ഫ്രീ കാർഡ് നൽകിയതിനാലാണ് റോൺസണിന് രക്ഷപ്പെടാനായത്.

    അതേസമയം പുറത്താകുന്നത് അപർണയായിരിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. എലിമിനേഷനിൽ ഉള്ളവരിൽ വീക്കായുള്ള മത്സരാർഥിയും അപർണയാണ്.

    Read more about: bigg boss
    English summary
    bigg boss malayalam season 4: jasmine and riyas praised robin infront of mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X